- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ അപകടം; സഹോദരങ്ങൾ ഓമനപ്പുഴയിൽ മുങ്ങിമരിച്ചു
ആലപ്പുഴ: മാരാരിക്കുളത്തിനടുത്ത് ഓമനപ്പുഴയിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാർഡിൽ നാലു തൈക്കൽ നെപ്പോളിയൻ-ഷൈമോൾ ദമ്പതികളുടെ മക്കളായ അഭിജിത് (10) അനഘ (9) എന്നിവരാണ് മരിച്ചത്.
ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടമെന്നാണു നിഗമനം. നെപ്പോളിയന്റെ വീടിനടുത്തുള്ള പൊഴിയിലാണു വൈകിട്ട് 6 മണി കഴിഞ്ഞ് കുട്ടികൾ വീണത്. അവിടെ പുലിമുട്ട് നിർമ്മാണം നടക്കുന്നതു കാണാൻ കുട്ടികൾ പോയതാകാമെന്നു കരുതുന്നു.
ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചപ്പോഴാണ് അപകടം നാട്ടുകാർ അറിഞ്ഞത്. വെള്ളത്തിൽനിന്ന് എടുത്തപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. കുട്ടികളുടെ മാതാവ് ആൻ മരിയ കുവൈത്തിൽ നഴ്‌സാണ്. നെപ്പോളിയൻ മത്സ്യത്തൊഴിലാളിയാണ്. മൂത്ത മകൻ അജിത്ത്. മൃതദേഹങ്ങൾ ചെട്ടികാട് ആശുപത്രിയിലെത്തിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story