ആലപ്പുഴ: പുന്നപ്രയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ ആയിരം തൈ വളപ്പിൽ ജോസുകുട്ടിയുടെ ഭാര്യ ജെസി ജോസ് (50 ) ആണ് മരിച്ചത്. ബുധനാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ ആസ്പിൻവാളിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ മുതൽ ജെസിയെ കാണാനില്ലെന്ന് കാണിച്ച് പുന്നപ്ര പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

മരണം ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോസ്റ്റ്മോർട്ടം അടക്കമുള്ള വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാൻ കഴിയുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിൽ എങ്ങനെ എത്തി എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസിന് സംശയമുണ്ട്. ജെസിക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി സൂചനകളുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടായിന്നതായി സൂചനകളുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.