- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധുവായ സ്ത്രീയെ ചോദ്യം ചെയ്തത് പിടിച്ചില്ല; ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ തടഞ്ഞ് നിർത്തി തല്ലി അവശനാക്കി; ആശുപത്രിയിൽ കൊണ്ടു പോകാനും അനുവദിച്ചില്ല; തലയിലെ ക്ഷതം കൊലപാതക കാരണമായി; പള്ളിപ്പാട്ടെ സഖാവിന്റെ ക്രൂരതയും കിഴക്കമ്പലത്തെ 20-20 പ്രവർത്തകന്റെ കൊലയ്ക്ക് സമാനം; ആലപ്പുഴയിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്
ആലപ്പുഴ: ഡിവൈഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച യുവാവ് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ പ്രതിഷേധം ഇരുമ്പുന്നു. ചേപ്പാട് മുട്ടം കണിച്ചനെല്ലൂർ കരിക്കാത്ത് വീട്ടിൽ ശബരി (28) ആണ് ഇന്നലെ വൈകിട്ടു മൂന്നരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കിഴക്കമ്പലത്ത് 20-20 പ്രവർത്തകന്റെ കൊലപാതകത്തിന് സമാനമാണ് സംഭവം.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടു ബൈക്കിൽ പോകുകയായിരുന്ന ശബരിയെ പള്ളിപ്പാട് നീറ്റൊഴുക്ക് ജംക്ഷനു സമീപം ഡിവൈഎഫ്‌ഐ പള്ളിപ്പാട് മുൻ മേഖലാ സെക്രട്ടറി മുട്ടം കാവിൽ തെക്കതിൽ സുൽഫിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. ഹെൽമറ്റ്, വടി, കല്ല് എന്നിവ കൊണ്ടു തലയിലും മുഖത്തും ഉൾപ്പെടെ മർദിക്കുകയായിരുന്നു. ഇതാണ് മരണ കാരണമായത്. എന്നാൽ കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് നിലപാട്.
കടുത്ത മർദ്ദനത്തിൽ ശബരിയുടെ തലയോട്ടിക്കു പൊട്ടലും തലച്ചോറിനു ക്ഷതവുമേറ്റു. ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിൽ റോഡിൽ കിടന്നിട്ടും പ്രതികളെ ഭയന്ന് ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. പിന്നീടു പൊലീസെത്തിയാണ് ആശുപത്രിയിലാക്കിയത്. സംഭവത്തെത്തുടർന്ന് സുൽഫിത്തിനെ ഡിവൈഎഫ്‌ഐ പുറത്താക്കിയിരുന്നു. കിഴക്കമ്പലത്തെ 20-20 പ്രവർത്തകനേയും സമാന രീതിയിലാണ് കൊലപ്പെടുത്തിയത്.
അറസ്റ്റിലായ ഒന്നാം പ്രതി സുൽഫിത്ത് (26), മൂന്നാം പ്രതി മുട്ടം കോട്ടയ്ക്കകം കണ്ണൻ ഭവനത്തിൽ കണ്ണന്മോൻ (24), നാലാം പ്രതി മുതുകുളം ചൂളത്തേതിൽ വടക്കതിൽ അജീഷ് (28) എന്നിവർ റിമാൻഡിലാണ്. 8 പ്രതികളാണുള്ളത്. ബാക്കിയുള്ളവർ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. ഇവരെ സിപിഎം സംഭവിക്കുന്നുവെന്ന് ആരോപണമുണ്ട്.
ആഴ്ചകൾക്കു മുൻപ് പൊലീസെന്ന വ്യാജേന ഒരാൾ ഒന്നിലേറെത്തവണ സുൽഫിത്തിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നെന്നു പൊലീസ് പറയുന്നു. അതു ശബരിയാണെന്നു തെറ്റിദ്ധരിച്ചാണ് ആക്രമിച്ചത്. സുൽഫിത്തും കൂട്ടരും ശബരിയെ മർദിക്കുന്നതിനിടെ അവിടെയെത്തിയ നാലാം പ്രതി അജീഷും ഹെൽമറ്റ് കൊണ്ട് അടിച്ചു. തന്റെ ബന്ധുവായ സ്ത്രീയുമായി സംസാരിച്ചതു ചോദ്യംചെയ്താണ് അജീഷ് ആക്രമിച്ചതെന്ന് സിഐ ബിജു വി.നായർ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് പള്ളിപ്പാട് നീറ്റൊഴുക്കിന് സമീപമായിരുന്നു സംഭവം.ബൈക്കിലെത്തിയ ശബരിയെ തടഞ്ഞുനിർത്തി ഹെൽമെറ്റ്, വടി,കല്ല് എന്നിവ കൊണ്ട് മർദിക്കുകയായിരുന്നു. മൃതദേഹം ഇന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം ചെയ്യും. ബാലകൃഷ്ണനാണ് ശബരിയുടെ പിതാവ്. മാതാവ്: സുപ്രഭ. സഹോദരൻ: ശംഭു.
മറുനാടന് മലയാളി ബ്യൂറോ