റിയാദ്: സൗദി അറേബ്യയിൽ അവിവാഹിതരായ സ്ത്രീകളുടെ എണ്ണം വർധിച്ചുവരുന്നതായി റിപ്പോർട്ട്. പത്തു വർഷത്തിനുള്ളിൽ 30 കഴിഞ്ഞ അവിവാഹിതരായ സ്ത്രീകളുടെ എണ്ണം 33.45 ശതമാനമായി വർധിച്ചുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. നിലവിൽ രാജ്യത്തെ 4.57 മില്യൺ സ്ത്രീകളിൽ 1.52 മില്യൺ സ്ത്രീകളും അവിവാഹിതരായ 30 കഴിഞ്ഞ സ്ത്രീകളാണ്.

സൗദിയിൽ വർധിച്ചു വരുന്ന അവിവാഹിതകളുടെ എണ്ണം നിയന്ത്രിക്കാനാണ് സർക്കാർ സമൂഹവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്ന് വിയാം ഫാമിലി കെയർ സൊസൈറ്റി തലവൻ മൊഹമ്മദ് അൽ അബ്ദുൾ ക്വദീർ വ്യക്തമാക്കി. എന്നാൽ ഇത്തരത്തിലുള്ള സംരംഭങ്ങൾ രാജ്യത്തെ അവിവാഹതകളുടെ എണ്ണം കുറയ്ക്കുന്നതിൽ സഹായകമാകുന്നില്ലെന്ന് ക്വദീർ ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെയാണ് പത്തുവർഷത്തിനുള്ളിൽ 30 കവിഞ്ഞ അവിവാഹിതകളുടെ എണ്ണത്തിൽ ഇത്രയേറെ വർധനയുണ്ടായിരിക്കുന്നത്.

സമൂഹവിവാഹം നടത്തുന്ന പല സംഘടനകളും അതിന്റെ നിയമവശങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. എന്നാൽ സമൂഹവിവാഹം വഴി നടത്തുന്ന വിവാഹിതരാകുന്ന ദമ്പതികൾക്ക് ജോലി സാധ്യത ഉറപ്പുവരുത്തിയും മറ്റും ഇവയിലേക്ക് ആൾക്കാരെ ആകർഷിക്കാൻ സംഘടനകളോട് ക്വദീർ ആഹ്വാനം ചെയ്തു. സ്വകാര്യമേഖലകളിലും പൊതുമേഖലകളിലുമുള്ള കമ്പനികളിൽ ഇത്തരക്കാർക്ക് ഇവർക്ക് തൊഴിൽ സാഹചര്യമൊരുക്കുകയാണ് വേണ്ടത്. ഇത്തരം സംഘടനകൾ സാമൂഹിക പരിഷ്‌ക്കരണത്തിന് തയാറാകണമെന്നും യഥാർഥ പ്രശ്‌നം കണ്ടെത്തി അവ പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും വിയാം ഫാമിലി കെയർ സൊസൈറ്റ് വ്യക്തമാക്കി.