മെൽബൺ: രാജ്യത്ത് സ്ത്രീ ആത്മഹത്യയും സ്വയം പീഡനവും ഭീതിതമാം വിധം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. ഓസ്‌ട്രേലിയൻ സൂയിസൈഡ് പ്രിവെൻഷൻ ബോഡിയാണ് ഞെട്ടിക്കുന്ന ഈ റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ഒരു ദശകത്തിലേരറെയായി കൗമാരക്കാരായ സ്ത്രീകളുടെയിടെയിലെ സ്വയംപീഡന നിരക്ക് മുൻകാലങ്ങളെയപെക്ഷിച്ച് ഇരട്ടിച്ചിരിക്കുകയാണെന്ന വസ്തുതയും അവർ ശ്രദ്ധയിൽ പെടുത്തി. ഓസ്‌ട്രേലിയയിൽ 2500 ഓളം പേർ ഒരു വർഷം സ്വയം അവരുടെ ജീവൻ സ്വയം വെടിയുന്നു.ഇങ്ങിനെ മരിക്കുന്നതിൽ 75 ശതമാനവും പുരുഷന്മാരാണെങ്കിലും ആത്മഹത്യാ ശ്രമം നടത്തുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാളും കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പുരുഷ ആത്മഹത്യകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മൂലം സ്ത്രീ ആത്മഹത്യകൾ വലിയ അളവിൽ വിസ്മരിക്കപ്പെടുകയാണെന്നാണ് ചിഫ് എക്‌സിക്യുട്ടീവ് സു മറെയുടെ അഭിപ്രായം.'സ്ത്രീ ആത്മഹത്യയും ആത്മഹത്യാ പ്രവണതയും  പ്രശ്‌നങ്ങളും തടയലും' എന്ന തലക്കെട്ടോടുകൂടിയുള്ള ഒരു റിപ്പോർട്ട് സൂയിസൈഡ് പ്രിവെൻഷൻ ഓസ്‌ട്രേലിയ നാളെ സമർപ്പിക്കും. കഴിഞ്ഞ മൂന്നു വർഷമായി വർഷം തോറും മരണനിരക്ക് പത്തു ശതമാനം വീതം വർദ്ധിക്കുന്നതായാണ് ആ റിപ്പോർട്ട് പറയുന്നത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി സ്വയം ജീവനെടുക്കുന്നതിന് സ്ത്രീകൾ കൂടുതൽ അക്രമാസക്തമായ രീതികൾ അവലംബിക്കുന്നുവെന്നത് തികച്ചും അസ്വസ്ഥ ജനകമാണെന്ന് മിസ്.മറെ പറഞ്ഞു.

അതുകൊണ്ടാണ് മരണനിരക്ക് വർഷംതോറും വർദ്ധിക്കുന്നത് നാം കാണേ ണ്ടിവരുന്നതെന്നും അവർ തുടർന്നു പറഞ്ഞു. സ്ത്രീകളുടെ ആത്മഹത്യാ വിഷയത്തെ അധികരിച്ചു ലോകത്ത് ആദ്യമായി നടന്ന ഏറ്റവും ഗൗരവതരമായ ഒരു പഠനമാണിതെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ഈ റിപ്പോർട്ട് തയ്യാറാക്കിയ സൂസൻ ബീറ്റനും അഭിപ്രായപ്പെട്ടു.'ചെറുപ്പക്കാരായ സ്ത്രീകളുടെ കാര്യത്തിലാണ് കൂടുതലും വർദ്ധനവ്. പക്ഷെ അതൊരിക്കലും പൊതുജന ശ്രദ്ധയിൽ വരുന്നില്ല 'ബീറ്റൻ പറഞ്ഞു.