- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവളുടെ ശരീരം വിറ്റ് കിട്ടുന്ന പണം കൊണ്ട് ജീവിക്കേണ്ട ഗതികേട് ഞങ്ങൾക്കില്ല; കന്യകാത്വം വിൽക്കുന്ന 18കാരിയെ തള്ളിപ്പറഞ്ഞ് മാതാപിതാക്കൾ
തന്റെ കന്യകാത്വം വിൽക്കാൻ താൽപര്യം പ്രകടിപ്പിച്ച റൊമാനിയൻ പെൺകുട്ടിയായ അലീക്സാണ്ടർ കെഫ്രെനെ തള്ളിപ്പറഞ്ഞ് മാതാപിതാക്കൾ രംഗത്തെത്തി.തന്റെ കന്യകാത്വം 850,000 പൗണ്ട് ലഭിച്ചാൽ വിൽക്കാൻ തയ്യാറാണെന്നായിരുന്നു ഈ 18 കാരി വെളിപ്പെടുത്തിയിരുന്നത്. മകളുടെ ശരീരം വിറ്റ് കിട്ടുന്ന പണം കൊണ്ട് ജീവിക്കേണ്ട ഗതികേട് തങ്ങൾക്കില്ലെന്നാണ് മാതാപിതാക്കൾ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ അച്ഛൻ പൊലീസുകാരനാണെന്നും അമ്മ ഫാർമസിസ്റ്റാണെന്നും അവർക്ക് പ്രശ്നങ്ങളില്ലെന്നുമാണ് പെൺകുട്ടിയുടെ അമ്മാവൻ വെളിപ്പെടുത്തുന്നത്. മകളുടെ തീരുമാനമറിഞ്ഞ് ആകെ തകർന്ന് പോയ അച്ഛനമ്മമാർ അവളുമായുള്ള ബന്ധം വേണ്ടെന്ന് വയ്ക്കുന്നത് വരെ പരിഗണിച്ച് വരുന്നുണ്ടെന്നാണ് റിപ്പോർട്ട്. മകളുടെ തീരുമാനമറിഞ്ഞ് തങ്ങൾ ഞെട്ടിപ്പോയെന്നും ഇതിനെതിരെ ശക്തമായി നിലകൊള്ളുമെന്നും രക്ഷിതാക്കൾ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയായ എലീന പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. മകൾ ശരീരം വിൽക്കുകയാണെങ്കിൽ തങ്ങൾ പിന്നെ അവളോട് സ
തന്റെ കന്യകാത്വം വിൽക്കാൻ താൽപര്യം പ്രകടിപ്പിച്ച റൊമാനിയൻ പെൺകുട്ടിയായ അലീക്സാണ്ടർ കെഫ്രെനെ തള്ളിപ്പറഞ്ഞ് മാതാപിതാക്കൾ രംഗത്തെത്തി.തന്റെ കന്യകാത്വം 850,000 പൗണ്ട് ലഭിച്ചാൽ വിൽക്കാൻ തയ്യാറാണെന്നായിരുന്നു ഈ 18 കാരി വെളിപ്പെടുത്തിയിരുന്നത്. മകളുടെ ശരീരം വിറ്റ് കിട്ടുന്ന പണം കൊണ്ട് ജീവിക്കേണ്ട ഗതികേട് തങ്ങൾക്കില്ലെന്നാണ് മാതാപിതാക്കൾ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ അച്ഛൻ പൊലീസുകാരനാണെന്നും അമ്മ ഫാർമസിസ്റ്റാണെന്നും അവർക്ക് പ്രശ്നങ്ങളില്ലെന്നുമാണ് പെൺകുട്ടിയുടെ അമ്മാവൻ വെളിപ്പെടുത്തുന്നത്. മകളുടെ തീരുമാനമറിഞ്ഞ് ആകെ തകർന്ന് പോയ അച്ഛനമ്മമാർ അവളുമായുള്ള ബന്ധം വേണ്ടെന്ന് വയ്ക്കുന്നത് വരെ പരിഗണിച്ച് വരുന്നുണ്ടെന്നാണ് റിപ്പോർട്ട്. മകളുടെ തീരുമാനമറിഞ്ഞ് തങ്ങൾ ഞെട്ടിപ്പോയെന്നും ഇതിനെതിരെ ശക്തമായി നിലകൊള്ളുമെന്നും രക്ഷിതാക്കൾ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.
പെൺകുട്ടിയുടെ അമ്മയായ എലീന പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. മകൾ ശരീരം വിൽക്കുകയാണെങ്കിൽ തങ്ങൾ പിന്നെ അവളോട് സംസാരിക്കില്ലെന്നും മാതാപിതാക്കൾ താക്കീത് നൽകിയിട്ടുണ്ട്. മകൾ എന്തുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നതെന്ന് തങ്ങൾക്ക് മനസിലാക്കാൻ സാധിക്കുന്നില്ലെന്നും അവർ കഴിഞ്ഞ രാത്രി പ്രതികരിച്ചു. എന്നാൽ തനിക്ക് 18 വയസായെന്നും തന്റെ ഇഷ്ടത്തിന് പ്രവർത്തിക്കുമെന്നുമാണ് രക്ഷിതാക്കളുടെ അഭ്യർത്ഥനയെ തള്ളിക്കളഞ്ഞ് അലീക്സാണ്ടർ പ്രതികരിച്ചിരിക്കുന്നതെന്നാണ് കുട്ടിയുടെ അമ്മാവനായ രഡു രഡുകു വെളിപ്പെടുത്തുന്നത്.ബിക്കിനി മോഡലാകാൻ ആഗ്രഹിക്കുന്ന ഈ പെൺകുട്ടി ഈ ആഴ്ച രഹസ്യമായി ലണ്ടനിലേക്ക് പറക്കുകയും ദിസ് മോണിങ് ഷോയിൽ പങ്കെടുക്കുകയും തന്റെ കന്യകാത്വം വിൽക്കാൻ ഉദ്ദേശിക്കുന്നുവെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനം ആ ഷോയിലൂടെ നടത്തുകയുമായിരുന്നു.
ഇൻഡീസന്റ് പ്രൊപ്പോസൽ എന്ന സിനിമ കണ്ടിട്ടാണ് തനിക്കീ ആശയം ലഭിച്ചിരിക്കുന്നതെന്നാണ് അലീക്സാണ്ടർ പറയുന്നത്. ഇതിലെ റോബർട്ട് റെഡ്ഫോർഡിന്റെ കഥാപാത്രം ഒരു മില്യൺ പൗണ്ട് തന്നാൽ തനിക്കൊപ്പം ഒരു രാത്രി ചെലവഴിക്കാമെന്ന് ഡെമി മൂറിനോട് വാഗ്ദാനം ചെയ്യുന്നുണ്ട്. പെൺകുട്ടിയുടെ വെളിപ്പെടുത്തൽ കേട്ട് ദിസ് മോണിങ് ഷോയുടെ അവതാരകരായ ഹോളി വില്ലൗഗ്ബൈയും ഫിലിപ്പ് സ്‌കോഫീൽഡും പെൺകുട്ടിയുടെ ആരോഗ്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അപരിചിതനൊപ്പം ഉറങ്ങുന്നതിനായി തനിക്ക് 850,954 പൗണ്ടെങ്കിലും ലഭിക്കണമെന്നാണ് പെൺകുട്ടി വ്യക്തമാക്കിയിരിക്കുന്നത്. താൻ ഇതുവരെ സെക്സ് ചെയ്തിട്ടില്ലെന്നും കന്യകയാണെന്നും തെളിയിക്കാൻ വൈദ്യ പരിശോധനയ്ക്ക് വിധേയയാകാൻ വരെ പെൺകുട്ടി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
തന്റെ മാതാപിതാക്കൾ കുടിയിറക്കപ്പെടുന്നതും വീടില്ലാത്തവരായിത്തീരുന്നതും തടയുന്നതിനാണ് താൻ ശരീരം വിൽക്കുന്നതെന്നായിരുന്നു പെൺകുട്ടി വ്യക്തമാക്കിയിരുന്നത്. ഇത് വാസ്തവിരുദ്ധമാണെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് മാതാപിതാക്കൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന പണം തന്റെ വിദേശപഠനത്തിനും ഉപയോഗിക്കുമെന്നും അലീക്സാണ്ടർ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ജീവിത്തതിന് പ്രശ്നങ്ങളൊന്നുമില്ലെന്നും തങ്ങളെ ആരും കുടിയിറക്കില്ലെന്നും നല്ല ശമ്പളമുള്ള ജോലിയാണ് തങ്ങൾക്കുള്ളതെന്നുമാണ് മാതാപിതാക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്.പെൺകുട്ടിയുടെ അച്ഛനായ ടോണി റൊമാനിയൻ നാഷണൽ പൊലീസിലെ റയട്ട് കോപ്പാണ്. അമ്മയായ എലീന എന്ന 48കാരി ഫാർമസിയിൽ നല്ല ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്. പെൺകുട്ടിയുടെ അമ്മാവനാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ഇരുവർക്കും മാസത്തിൽ 1000 യൂറോ ലഭിക്കുന്നുണ്ട്. റൊമാനിയക്കാരുടെ പ്രതിമാസ ശരാശരി വേതനം 250 യൂറോ മാത്രമാണ്.