- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനസ്‌തേഷ്യ കൊടുക്കാൻ സൗകര്യമില്ലാതിരുന്നതിനാൽ ഓപ്പറേഷൻ സമയത്ത് കുരുന്നുകൾ ഉറക്കെ ഖുർ ആൻ വാചകം ഉരുവിട്ടു; വാർത്ത വായിച്ച അവതാരകൻ പോലും പൊട്ടിക്കരഞ്ഞു; പിന്നാലെ അതിഥികൾക്കും നിയന്ത്രണം വിട്ടു; സിറിയൻ ദുരന്തത്തിന്റെ നേർക്കാഴ്ചകൾ വീണ്ടും
സിറിയൻ വിമതരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായ അലെപ്പോയിൽനിന്ന് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വീണ്ടും. ആക്രമണത്തിൽ പരിക്കേറ്റ അഞ്ചുവയസ്സുകാരനെ അനസ്‌തേഷ്യ നൽകാതെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നാണ് റിപ്പോർട്ട്. വേദനകൊണ്ട് വാവിട്ടുകരഞ്ഞ ആ കുരുന്ന് വേദന മറക്കുന്നതിനായി ഉറക്കെ ഖുർ ആൻ വചനങ്ങൾ ഉരുവിട്ടു. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഈ വാർത്ത വായിച്ച തുർക്കി ചാനലിലെ വാർത്താ അവതാരകൻ പൊട്ടിക്കരഞ്ഞു. സിറിയൻ ദുരന്തഭൂമിയുടെ നേർക്കാഴ്ചകൾ ലോകത്തെ അറിയിക്കുന്നതിന് ശസ്ത്രക്കിയക്കിടെ ഒരു ആശുപത്രി ജീവനക്കാരൻ തന്നെയാണ് ഈ വീഡിയോ പകർത്തിയത്. യുദ്ധവും കലാപവും തകർത്തെറിഞ്ഞ നാട്ടിൽ ശസ്ത്രക്രിയക്ക് മുന്നോടിയായി അനസ്‌തേഷ്യ നൽകാൻ പോലുമുള്ള സൗകര്യമില്ലെന്ന് ഈ സംഭവം തെളിയിക്കുകയാണ്. ഖുർ ആൻ വചനകൾ ഉറക്കെ ഉരുവിട്ട് വേദന മറക്കാൻ ശ്രമിച്ച കുരുന്നിന്റെ വിവരം ലോകത്തെ അറിയിക്കുമ്പോൾ, വാർത്ത വായിക്കുകയാണെന്നതുപോലും ഓർക്കാതെ അവതാരകൻ തുർഗായ് ഗ്യൂലർ വിങ്ങിപ്പൊട്ടിയത്. സിറിയയിലെ വിമതമേഖലകളിൽ മരുന
സിറിയൻ വിമതരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായ അലെപ്പോയിൽനിന്ന് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വീണ്ടും. ആക്രമണത്തിൽ പരിക്കേറ്റ അഞ്ചുവയസ്സുകാരനെ അനസ്‌തേഷ്യ നൽകാതെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നാണ് റിപ്പോർട്ട്. വേദനകൊണ്ട് വാവിട്ടുകരഞ്ഞ ആ കുരുന്ന് വേദന മറക്കുന്നതിനായി ഉറക്കെ ഖുർ ആൻ വചനങ്ങൾ ഉരുവിട്ടു. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഈ വാർത്ത വായിച്ച തുർക്കി ചാനലിലെ വാർത്താ അവതാരകൻ പൊട്ടിക്കരഞ്ഞു.
സിറിയൻ ദുരന്തഭൂമിയുടെ നേർക്കാഴ്ചകൾ ലോകത്തെ അറിയിക്കുന്നതിന് ശസ്ത്രക്കിയക്കിടെ ഒരു ആശുപത്രി ജീവനക്കാരൻ തന്നെയാണ് ഈ വീഡിയോ പകർത്തിയത്. യുദ്ധവും കലാപവും തകർത്തെറിഞ്ഞ നാട്ടിൽ ശസ്ത്രക്രിയക്ക് മുന്നോടിയായി അനസ്‌തേഷ്യ നൽകാൻ പോലുമുള്ള സൗകര്യമില്ലെന്ന് ഈ സംഭവം തെളിയിക്കുകയാണ്. ഖുർ ആൻ വചനകൾ ഉറക്കെ ഉരുവിട്ട് വേദന മറക്കാൻ ശ്രമിച്ച കുരുന്നിന്റെ വിവരം ലോകത്തെ അറിയിക്കുമ്പോൾ, വാർത്ത വായിക്കുകയാണെന്നതുപോലും ഓർക്കാതെ അവതാരകൻ തുർഗായ് ഗ്യൂലർ വിങ്ങിപ്പൊട്ടിയത്.
സിറിയയിലെ വിമതമേഖലകളിൽ മരുന്നും മറ്റ് അത്യാവശ്യ ആശുപത്രി ഉപകരണങ്ങളും വിതരണം ചെയ്യാൻ സിറിയൻ സേനയും റഷ്യൻ സേനയും അനുവദിക്കുന്നില്ലെന്ന് ഈമാസമാദ്യം ഐക്യരാഷ്ട്ര സഭ കുറ്റപ്പെടുത്തിയിരുന്നു. വിമതരും സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെ അലെപ്പോയിൽ സാധാരണക്കാരുടെ ജീവിതം വളരെയേറെ കഷ്ടതകൾ നിറഞ്ഞതാണെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ, ഇപ്പോഴത്തെ പോരാട്ടം തുടങ്ങിയശേഷം ചിത്രീകരിച്ച വീഡിയോയാണോ ഇതെന്ന കാര്യം വ്യക്തമല്ല.
അലെപ്പോയിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന ജോലികൾ നിർത്തിവച്ചിരിക്കുകയാണിപ്പോൾ. ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളവരോട് അൽ ഫൗവയെയും കെഫ്രായയെയും പോലുള്ള ഷിയ കേന്ദ്രങ്ങളിൽനിന്ന് പുറത്തുവന്ന് ചികിത്സ തേടാൻ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കുപറ്റിയവരെയും രോഗികളെയും ഒഴിപപ്പിക്കുന്നതിനാണ് ഇപ്പോൾ പ്രാമുഖ്യം നൽകുന്നതെന്ന് സൈനികർ വ്യക്തമാക്കി. കിഴക്കൽ ആലെപ്പോയിൽനിന്നുള്ള ഒഴിപ്പിക്കൽ അതിനുശേഷം ആരംഭിക്കും.