ന്യൂയോർക്ക്: ഭാരതദർശനം യുവതലമുറയ്ക്കായി എന്ന ഫൊക്കാനയുടെ പുതിയ പാഠ്യ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഗ്ലിമ്പ്‌സ് ഓഫ് ഇന്ത്യ കോമ്പറ്റീഷൻ ചെയർപേഴ്‌സൺ ആയി അലക്‌സ് തോമസിനെ നിയമിച്ചതായി പ്രസിഡന്റ് ജോൺ പി. ജോണും സെക്രട്ടറി വിനോദ് കെയാർകെയും അറിയിച്ചു.

ജൂലൈ ഒന്നു മുതൽ നാലു വരെ കാനഡയിലെ ടൊറേന്റോയിൽ നടത്തുന്ന ഫൊക്കാന നാഷണൽ കൺവൻഷനോടനുബന്ധിച്ചു നടത്തുന്ന വിവിധ പരിപാടികളിലൊന്നാണു ഗ്ലിമ്പ്‌സ് ഓഫ് ഇന്ത്യ.

പുതു തലമുറയെ അവരുടെ പൂർവികരുടെ ജന്മനാടിന്റെ സംസ്‌കാരം, പൈതൃകം, ഭൂപ്രകൃതി, ചരിത്രം, സാമൂഹിക ജീവിതം, സാഹിത്യം, കല, കൃഷി, സമ്പത്ത് വ്യവസ്ഥ, രാഷ്ട്രീയം തുടങ്ങിയവയെക്കുറിച്ച് ബോധവത്കരിക്കുക എന്നുള്ളതാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അമേരിക്കയുടെ വിവിധ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന അലക്‌സ് തോമസ് ഫോക്കാനയുടെ വൈസ് പ്രസിഡന്റ് ആയും എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബർ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. പമ്പ മയാളി അസോസിയേഷൻ ആദ്യകാല അംഗമായ ആയ അദ്ദേഹം പ്രസിഡന്റ് മുതൽ എല്ലാ തലങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ സെക്രട്ടറി ആയി പ്രവർത്തിച്ചുവരുന്നു.

ഫിലഡൽഫിയ പൊലീസ് കമ്മീഷണേഴ്‌സ് ഉപദേശക കൗൺസിൽ മെംബർ, വൈസ് ചെയർമാൻ ഓഫ് ഏഷ്യൻ ഫെഡറേഷൻ ഓഫ് യുഎസ്എ, ഫിലഡൽഫിയ ഡിസ്ട്രിക്ട് അറ്റോണിസ് ഉപദേശക കൗൺസിൽ മെംബർ, വൈസ് പ്രസിഡന്റ് ഓഫ് ക്രിസ്‌റ്റോസ് മാർത്തോമ ചർച്ച് ഫിലഡൽഫിയ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്ന അലക്‌സ് തോമസ് നല്ല ഒരു കലാകാരൻ കൂടിയാണ്.