- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞിന് ജന്മം നൽകുക ഇത്രയും ക്രൂരമായ കാര്യം ആണെന്ന് ആരും എന്നോട് പറഞ്ഞില്ല; ഗർഭിണി ജീവിതവും കുഞ്ഞിനെ നോട്ടം നൽകുന്ന ദുരിതങ്ങളും വിവരിച്ച് യുവതി
ഗർഭിണിയാവുകയെന്നതും കുഞ്ഞിന് ജന്മം നൽകി അതിനെ വളർത്തുകയെന്നതും സ്ത്രീകളുടെ ജീവിതത്തിലെ അനുഗ്രഹങ്ങളായിട്ടാണ് പൊതുവെ പരിഗണിച്ച് വരുന്നത്. എന്നാൽ ഇക്കാലത്ത് ചിലർക്കെങ്കിലും അതൊക്കെ തികഞ്ഞ ഭാരങ്ങളായിട്ടാണ് അനുഭവപ്പെടുന്നതെന്ന് ഫ്ലോറിഡയിലെ അലക്സാണ്ട്ര കിൽമുറെ എന്ന യുവതിയുടെ വെളിപ്പെടുത്തലുകൾ തെളിയിക്കുന്നു. കുഞ്ഞിന് ജന്മം നൽകുക എന്നത്ഇത്രയും ക്രൂരമായ കാര്യം ആണെന്ന് ആരും തന്നോട് പറഞ്ഞിരുന്നില്ലെന്നാണ് അലക്സാണ്ട്ര വിവരിച്ചിരിക്കുന്നത്. ഇതിന് പുറമെ ഗർഭിണി ജീവിതവും കുഞ്ഞിനെ നോട്ടം നൽകുന്ന ദുരിതങ്ങളും വിവരിച്ച് ഈ യുവതി രംഗത്തെത്തിയിട്ടുമുണ്ട്. പ്രസവത്തെ തുടർന്ന് തന്റെ വയറിന് മുകളിലുണ്ടായ പാടുകൾ വെളിപ്പെടുത്തുന്ന ചിത്രങ്ങൾ ഇന്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രസവത്തോടുള്ള തന്റെ വിയോജിപ്പ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രത്തിൽ അവരുടെ ചെറിയ ആൺകുട്ടിയെയും കാണാം. ഈ കുട്ടിക്ക് പുറമെ മറ്റൊരു ആൺകുട്ടി കൂടി അലക്സാണ്ട്രയ്ക്കുണ്ട്. ബ്രയാൻ ആണ് ഈ യുവതിയുടെ ഭർത്താവ്. പ്രസ്വത്തിന് മുമ്പും അതിന് ശേഷ
ഗർഭിണിയാവുകയെന്നതും കുഞ്ഞിന് ജന്മം നൽകി അതിനെ വളർത്തുകയെന്നതും സ്ത്രീകളുടെ ജീവിതത്തിലെ അനുഗ്രഹങ്ങളായിട്ടാണ് പൊതുവെ പരിഗണിച്ച് വരുന്നത്. എന്നാൽ ഇക്കാലത്ത് ചിലർക്കെങ്കിലും അതൊക്കെ തികഞ്ഞ ഭാരങ്ങളായിട്ടാണ് അനുഭവപ്പെടുന്നതെന്ന് ഫ്ലോറിഡയിലെ അലക്സാണ്ട്ര കിൽമുറെ എന്ന യുവതിയുടെ വെളിപ്പെടുത്തലുകൾ തെളിയിക്കുന്നു. കുഞ്ഞിന് ജന്മം നൽകുക എന്നത്ഇത്രയും ക്രൂരമായ കാര്യം ആണെന്ന് ആരും തന്നോട് പറഞ്ഞിരുന്നില്ലെന്നാണ് അലക്സാണ്ട്ര വിവരിച്ചിരിക്കുന്നത്. ഇതിന് പുറമെ ഗർഭിണി ജീവിതവും കുഞ്ഞിനെ നോട്ടം നൽകുന്ന ദുരിതങ്ങളും വിവരിച്ച് ഈ യുവതി രംഗത്തെത്തിയിട്ടുമുണ്ട്.
പ്രസവത്തെ തുടർന്ന് തന്റെ വയറിന് മുകളിലുണ്ടായ പാടുകൾ വെളിപ്പെടുത്തുന്ന ചിത്രങ്ങൾ ഇന്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രസവത്തോടുള്ള തന്റെ വിയോജിപ്പ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രത്തിൽ അവരുടെ ചെറിയ ആൺകുട്ടിയെയും കാണാം. ഈ കുട്ടിക്ക് പുറമെ മറ്റൊരു ആൺകുട്ടി കൂടി അലക്സാണ്ട്രയ്ക്കുണ്ട്. ബ്രയാൻ ആണ് ഈ യുവതിയുടെ ഭർത്താവ്. പ്രസ്വത്തിന് മുമ്പും അതിന് ശേഷവും ശാരീരികവും മാനസികവുമായ വളരെയേറെ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്നുവെന്നും അത് അസഹനീയമാണെന്നുമാണ് അലക്സാണ്ട്ര വെളിപ്പെടുത്തുന്നത്. യുവതിയുടെ ഇത് സംബന്ധിച്ച പോസ്റ്റിനും ചിത്രത്തിനും നൂറ് കണക്കിന് ലൈക്കുകളും കമന്റുകളും ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് ഈ ചിത്രം അവർ ഷെയർ ചെയ്തിരിക്കുന്നത്.
അലക്സാണ്ട്ര തന്റെ ചെറിയ മകനൊപ്പം കിടക്കയിൽ കിടക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഒരു ക്രോപ്പ് ടോപ്പ് ധരിച്ച യുവതിയുടെ വയർ ഈ ചിത്രത്തിൽ വെളിപ്പെടുന്നുണ്ട്. പ്രസവത്തെ തുടർന്നുള്ള ചുളിവുകളും മറ്റും വയറിന് മേൽ കാണാൻ സാധിക്കും. ഈ ഫോട്ടോ താൻ പോസ്റ്റ് ചെയ്തിരിക്കുന്നതെന്തിനാണെന്ന് മിക്കവരും ചിന്തിക്കുമെന്നും എന്നാൽ തന്റെ 18 മാസക്കാലത്തെ ദുരിത ജീവിതത്തിന്റെ പ്രതീകമാണീ ചിത്രമെന്നും അലക്സാണ്ട്ര പറയുന്നു. ആ അവസരത്തിൽ തനിക്ക് കണ്ണാടിയിൽ തന്റെ രൂപം കണ്ടപ്പോൾ കരയാൻ പോലും സാധിച്ചിരുന്നില്ലെന്നും യുവതി പറയുന്നു. എന്നാൽ ഇപ്പോൾ തന്റെ തൊലി വീണ്ടും മനോഹരമായി വരുന്നുവെന്നും യുവതി ആശ്വാസത്തോടെ പറയുന്നു.
അമ്മമാർക്കും കുട്ടികൾക്കും വേണ്ടിയുള്ള ഒരു ഓൺലൈൻ എറ്റ്സി സ്റ്റോർ നടത്തുകയാണ് അലക്സാണ്ട്ര. ഗർഭത്തിന്റെയും പ്രസവത്തിന്റെയും കറുത്ത വശങ്ങളെ പറ്റി തനിക്കാരും ഇതിന് മുമ്പ് മുന്നറിയിപ്പേകിയിരുന്നില്ലെന്നാണ് അൽപം പരിഭവത്തോടെ ഈ യുവതി വെളിപ്പെടുത്തുന്നത്. പ്രസവത്തെ തുടർന്ന് ശാരീരികമായും മാനസികമായും ഇത്രയധികം മാറ്റം സംഭവിക്കുമെന്ന് തന്നോടാരും പറഞ്ഞിരുന്നില്ലെന്നും അലക്സാണ്ട്ര പരാതിപ്പെടുന്നു. യുവതിയുടെ കുട്ടികൾക്ക് 18 മാസം പ്രായവും അഞ്ച് മാസം പ്രായവുമാണുള്ളത്. ഇത്തരത്തിൽ വയറിന് മേൽ പാടുകളുണ്ടായി വിഷമിക്കുന്ന പുതിയ അമ്മമാർ കരയേണ്ടതില്ലെന്നും കാലക്രമേണ ഇത് ശരിയായിക്കൊള്ളുമെന്ന് തന്റെ പോസ്റ്റിലൂടെ ആശ്വസിപ്പിക്കാനും അലക്സാണ്ട്ര മറക്കുന്നില്ല.