- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആഭ്യന്തര കാര്യങ്ങളിൽ മാക്രോൺ ഇടപെട്ടുവെന്ന് ആരോപണം; ഫ്രഞ്ച് നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ച് അൽജീരിയ
അൽജിയേഴ്‌സ്: ആഭ്യന്തര കാര്യങ്ങളിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇടപെട്ടു എന്നാരോപിച്ച് ഫ്രഞ്ച് അംബാസഡറെ തിരിച്ചുവിളിച്ച് അൽജീരിയ. ഫ്രഞ്ച് സൈനിക വിമാനങ്ങൾ പ്രവേശിക്കുന്നത് തടയാൻ വ്യോമ മേഖലയും അൽജീരിയ അടച്ചു.
ഫ്രഞ്ച് വിമാനങ്ങൾ അൽജീരിയൻ ആകാശത്തിലൂടെയാണ് സാധാരണ സഞ്ചരിക്കാറുള്ളത്. അൽജീരിയ, മൊറോക്കോ, തുനീഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് അനുവദിച്ചിരുന്ന വിസ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് നടപടി. കഴിഞ്ഞാഴ്ച അൽജീരിയൻ വംശജരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അവിടത്തെ ഭരണത്തെ വിമർശിച്ച് മാക്രോൺ സംസാരിച്ചിരുന്നു.
രാഷ്ട്രീയ-സൈനിക സംവിധാനമാണ് അൽജീരിയയിൽ നിലവിലുള്ളതെന്നും ആ രാജ്യത്തിന്റെ ഔദ്യോഗിക ചരിത്രം തിരുത്തിയെഴുതണമെന്നും രേഖപ്പെടുത്തിയ പലതും സത്യമല്ലെന്നുമായിരുന്നു പ്രസിഡന്റിന്റെ വാക്കുകളെന്ന് ഫ്രഞ്ച് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Next Story




