അൽജിയേഴ്‌സ്: കാണാതായ അൾജീരിയൻ യാത്രാ വിമാനം സുരക്ഷിതമായി നിലത്തിറക്കി. അൽജിയേഴ്‌സിലാണ് വിമാനം ഇറക്കിയത്. യന്ത്രത്തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. അൽജിയേഴ്‌സിൽനിന്നും മാഴ്‌സെയിൽസിലേക്കു പുറപ്പെട്ട വിമാനമാണ് അൽജിയേഴ്‌സിൽ തന്നെ തിരിച്ചിറക്കിയത്. വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതിനെ തുടർന്ന് പരിഭ്രാന്തി പടർന്നിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം. മെഡിറ്ററേനിയൻ കടലിനുമുകളിലൂടെ 7000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്.