- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അലി സെയ്ദി നിയുക്ത പ്രസിഡന്റിന്റെ ഡപ്യൂട്ടി നാഷണൽ ക്ലൈമറ്റ് അഡൈ്വസർ
വാഷിങ്ടൺ ഡി.സി: പാക്കിസ്ഥാനി അമേരിക്കൻ അലി സെയ്ദിയെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഡപ്യൂട്ടി നാഷണൽ ക്ലൈമറ്റ് അഡൈ്വസറായി നാമനിർദ്ദേശം ചെയ്തു. ബൈഡൻ ടീമിൽ ഉയർന്ന തസ്തികയിൽ നിയമിക്കപ്പെടുന്ന ആദ്യ പാക്കിസ്ഥാനി അമേരിക്കനാണ് അലി.
1993-ൽ അഞ്ചുവയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം പാക്കിസ്ഥാനിൽ നിന്നും പെൻസിൽവാനിയയിലെ എഡിൻബറോയിലെത്തിയതാണ് അലി. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും, ജോർജ് ടൗൺ യൂണിവേഴ്സിറ്റി ലോ സെന്ററിൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി.
ന്യൂയോർക്ക് ഗവർണർ കുമോയുടെ കീഴിൽ എനർജി ആൻഡ് എൻവയൺമെന്റ് ഡപ്യൂട്ടി സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചുവരുകയാണ് അലി. മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ബജറ്റ് ആൻഡ് മാനേജ്മെന്റ് ഓഫീസിലും അലി പ്രവർത്തിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും പൂർണമായ സഹകരണം ആവശ്യമാണെന്ന് പുതിയ നിയമനത്തിൽ നന്ദി അറിയിച്ചുകൊണ്ടുള്ള ട്വിറ്റർ സന്ദേശത്തിൽ അലി ചൂണ്ടിക്കാട്ടി. നിയുക്ത പ്രസിഡന്റ് ബൈഡൻ ഏൽപിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതിന് പ്രതിജ്ഞാബദ്ധനാണെന്നും കൂടുതൽ വിനയാന്വിതനായി പ്രവർത്തിക്കുമെന്നും അലി ട്വിറ്ററിൽ കുറിച്ചു. ബൈഡന്റെ നാഷണൽ ക്ലൈമറ്റ് അഡൈ്വസറായി ജിന മെക്കാർത്തിയെ ആണ് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.



