- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭിണി ആയിരുന്നപ്പോൾ അടിവസ്ത്രം മാത്രം ധരിച്ച് വയറുകാട്ടി ചിത്രങ്ങൾ പോസ്റ്റ് ചെയ്തു; പ്രസവിച്ചുകഴിഞ്ഞപ്പോൾ അർധനഗ്നയായി മുലകൊടുക്കുന്ന ചിത്രങ്ങളും; 75 ശതമാനം മുസ്ലീങ്ങളുള്ള കിർഗിസ്താനിലെ പ്രസിഡന്റിന്റെ മകളുടെ ചിത്രങ്ങൾ പ്രതിഷേധം വരുത്തുമ്പോൾ
മറ്റാരു ചെയ്താലും ഒരുപക്ഷേ, നാട്ടുകാർ സഹിച്ചേക്കും. രാജ്യത്തിന്റെ പ്രസിഡന്റിന്റെ മകൾതന്നെ ഇങ്ങനെയായാലോ? 75 ശതമാനം മുസ്ലീങ്ങളുള്ള കിർഗിസ്താനിലെ പ്രസിഡന്റ് അൽമാസ്‌ബെക്ക് അത്തംബയേവിന്റെ ഇളയമകൾ അലിയ ഷഗിയേവയെന്ന 20-കാരിയാണ് നാട്ടുകാരുടെ ഉറക്കംകെടുത്തുന്നത്. ഗർഭിണിയായിരുന്നപ്പോൾ, അടിവസ്ത്രം മാത്രം ധരിച്ച് ചിത്രമെടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് വിവാദനായികയായ അലിയ, ഇപ്പോൾ, കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കോൺസ്റ്റന്റൈൻ എന്നയാളുമായി അലിയ വിവാഹിതയായത്. മാർച്ചിൽ പ്രസവിക്കുന്നതിന് തൊട്ടുമുമ്പാണ് ഇൻസ്റ്റഗ്രാമിൽ നിറവയർ പ്രദർശിപ്പിച്ചുകൊണ്ട് അലിയ ചിത്രം പോസ്റ്റ് ചെയ്തത്. ഈ ചിത്രമുയർത്തിയ വിവാദം അടങ്ങുന്നതിന് മുന്നെ, മകൻ താജിറിന് മുലകൊടുക്കുന്ന ചിത്രവുമായി അലിയ വീണ്ടും രംഗത്തെത്തി. ശരീരപ്രദർശനം നടത്തിയതിന് അലിയക്കെതിരെ കടുത്ത വിമർശനമാണ് മതനേതാക്കൾ ഉയർത്തിയത്. രാജ്യത്തെ മുഴുവൻ സ്ത്രീകളെയും വഴിതെറ്റിക്കുന്ന ചിത്രമാണതെന്നും വിമർശനമുയർന്നു. എന്നാൽ, കാലം മാറുന്നത
മറ്റാരു ചെയ്താലും ഒരുപക്ഷേ, നാട്ടുകാർ സഹിച്ചേക്കും. രാജ്യത്തിന്റെ പ്രസിഡന്റിന്റെ മകൾതന്നെ ഇങ്ങനെയായാലോ? 75 ശതമാനം മുസ്ലീങ്ങളുള്ള കിർഗിസ്താനിലെ പ്രസിഡന്റ് അൽമാസ്‌ബെക്ക് അത്തംബയേവിന്റെ ഇളയമകൾ അലിയ ഷഗിയേവയെന്ന 20-കാരിയാണ് നാട്ടുകാരുടെ ഉറക്കംകെടുത്തുന്നത്. ഗർഭിണിയായിരുന്നപ്പോൾ, അടിവസ്ത്രം മാത്രം ധരിച്ച് ചിത്രമെടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് വിവാദനായികയായ അലിയ, ഇപ്പോൾ, കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കോൺസ്റ്റന്റൈൻ എന്നയാളുമായി അലിയ വിവാഹിതയായത്. മാർച്ചിൽ പ്രസവിക്കുന്നതിന് തൊട്ടുമുമ്പാണ് ഇൻസ്റ്റഗ്രാമിൽ നിറവയർ പ്രദർശിപ്പിച്ചുകൊണ്ട് അലിയ ചിത്രം പോസ്റ്റ് ചെയ്തത്. ഈ ചിത്രമുയർത്തിയ വിവാദം അടങ്ങുന്നതിന് മുന്നെ, മകൻ താജിറിന് മുലകൊടുക്കുന്ന ചിത്രവുമായി അലിയ വീണ്ടും രംഗത്തെത്തി.
ശരീരപ്രദർശനം നടത്തിയതിന് അലിയക്കെതിരെ കടുത്ത വിമർശനമാണ് മതനേതാക്കൾ ഉയർത്തിയത്. രാജ്യത്തെ മുഴുവൻ സ്ത്രീകളെയും വഴിതെറ്റിക്കുന്ന ചിത്രമാണതെന്നും വിമർശനമുയർന്നു. എന്നാൽ, കാലം മാറുന്നതനുസരിച്ച് ചിന്താഗതികളിലും മാറ്റം വരണമെന്ന മറുപടിയാണ് അലിയ ഇതിന് നൽകിയത്. ഭാവിയിൽ എന്തൊക്കെയാണ് സമൂഹം അംഗീകരിക്കുകയെന്ന് എങ്ങനെയറിയുമെന്നും അവർ ചോദിച്ചു.
കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തശേഷം സ്തനങ്ങളെ ലൈംഗികാവയങ്ങൾ മാത്രമായി കാണുന്നതിനെ എതിർക്കുകയാണ് താനിതിലൂടെയെന്ന് അലിയ പ്രതികരിച്ചു. സ്ത്രീശരീരത്തെ വെറും ഉപകരണം മാത്രമായാണ് സമൂഹം വിലയിരുത്തുന്നത്. അതിനെയാണ് താനെതിർക്കുന്നതെന്നും അലിയ പറഞ്ഞു. സമൂഹത്തിലെ സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കി.
കിർഗിസ്താനിൽ സ്ത്രീകളെ രണ്ടാംനിര പൗരന്മാരായാണ് കാണുന്നതെന്ന ആരോപണം ശക്തമാണ്. മുസ്ലിം സമുദായത്തിലും ക്രിസ്ത്യൻ സമുദായത്തിലും അത് പ്രകടമാണ്. അലിയയുടെ ചിത്രങ്ങൾ വനിതാ സംഘടനകൾ അതിനെതിരായ ആയുധമാക്കുകയാണിപ്പോൾ. തനിക്ക് സമൂഹത്തിൽനിന്ന് കിട്ടുന്ന പിന്തുണയാണ് ശക്തിപകരുന്നതെന്ന് അലിയ പറയുന്നു. കൂടുതൽ ചിത്രങ്ങൾ ഇനിയും പോസ്റ്റ് ചെയ്യുമെന്നും അവർ പ്രഖ്യാപിച്ചു.