- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഞങ്ങൾക്ക് ആലിയ കപൂർ എന്ന് വിളിക്കാമോയെന്ന് ട്വിറ്ററിൽ ആരാധകന്റെ ചോദ്യം; പിടികൊടുക്കാതെ മറുചോദ്യവുമായി നടി; രൺബിർ- ആലിയ വിവാഹം ഉറപ്പായിരിക്കെ പേര് മാറില്ലെന്ന് ഉറപ്പാക്കി താരസുന്ദരി
രൺബീർ കപൂർ-ആലിയ ഭട്ട് പ്രണയം പരസ്യമാണ്. ഇരുവരും ഇക്കാര്യം തുറന്ന് സമ്മതിച്ചില്ലെങ്കിലും അടുത്തിടെ ഇരുവരും പ്രണയത്തിലാണെന്ന് ആലിയയുടെ അച്ഛൻ മഹേഷ് ഭട്ടും സ്ഥിരീകരിച്ചിരുന്നു. ഇതോടെ നടിയോട് ട്വിറ്ററിലെത്തി ഒരു ആരാധകൻ ചോദ്യം ഉന്നയിച്ചതും അതിന് പിടികൊടുക്കാതെ നടി നല്കിയ മറുചോദ്യവുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിവാഹം കഴിഞ്ഞ് പ്രിയങ്ക ചോപ്ര തന്റെ പേര് പ്രിയങ്ക ചോപ്ര ജൊനാസ് എന്ന് മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് ഒരു ആരാധകൻ ആലിയയോട് ആ ചോദ്യം ചോദിച്ചത്.'ഞങ്ങൾക്ക് ആലിയ കപൂർ എന്ന് ഞങ്ങൾ വിളിച്ചോട്ടെ' എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഉടനടി തന്നെ ആലിയയുടെ മറുപടിയും വന്നു. ഹിമാംഷു കകാനി എന്ന പേര് മാറ്റി 'താങ്കളെ ഞാൻ ഹിമാംഷു ഭട്ട് എന്ന് വിളിക്കട്ടെ'യെന്നായിരുന്നു ആലിയയുടെ മറുചോദ്യം. ഇതോടെ ആരാധകന്റെ സംശയവും തീർന്നു. ഐശ്വര്യ റായ്, ശിൽപ ഷെട്ടി എന്നിവരുൾപ്പെടെ പല പ്രമുഖ നടിമാരും വിവാഹശേഷം പേര് മാറ്റിയിരുന്നു. എന്നാൽ അടുത്തിടെ വിവാഹിതയായ ദീപിക പദുക്കോൺ ഇതുവരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ തന്റെ പേര് മാറ്റിയിട്ടില്ല.
രൺബീർ കപൂർ-ആലിയ ഭട്ട് പ്രണയം പരസ്യമാണ്. ഇരുവരും ഇക്കാര്യം തുറന്ന് സമ്മതിച്ചില്ലെങ്കിലും അടുത്തിടെ ഇരുവരും പ്രണയത്തിലാണെന്ന് ആലിയയുടെ അച്ഛൻ മഹേഷ് ഭട്ടും സ്ഥിരീകരിച്ചിരുന്നു. ഇതോടെ നടിയോട് ട്വിറ്ററിലെത്തി ഒരു ആരാധകൻ ചോദ്യം ഉന്നയിച്ചതും അതിന് പിടികൊടുക്കാതെ നടി നല്കിയ മറുചോദ്യവുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
വിവാഹം കഴിഞ്ഞ് പ്രിയങ്ക ചോപ്ര തന്റെ പേര് പ്രിയങ്ക ചോപ്ര ജൊനാസ് എന്ന് മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് ഒരു ആരാധകൻ ആലിയയോട് ആ ചോദ്യം ചോദിച്ചത്.'ഞങ്ങൾക്ക് ആലിയ കപൂർ എന്ന് ഞങ്ങൾ വിളിച്ചോട്ടെ' എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഉടനടി തന്നെ ആലിയയുടെ മറുപടിയും വന്നു.
ഹിമാംഷു കകാനി എന്ന പേര് മാറ്റി 'താങ്കളെ ഞാൻ ഹിമാംഷു ഭട്ട് എന്ന് വിളിക്കട്ടെ'യെന്നായിരുന്നു ആലിയയുടെ മറുചോദ്യം. ഇതോടെ ആരാധകന്റെ സംശയവും തീർന്നു. ഐശ്വര്യ റായ്, ശിൽപ ഷെട്ടി എന്നിവരുൾപ്പെടെ പല പ്രമുഖ നടിമാരും വിവാഹശേഷം പേര് മാറ്റിയിരുന്നു. എന്നാൽ അടുത്തിടെ വിവാഹിതയായ ദീപിക പദുക്കോൺ ഇതുവരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ തന്റെ പേര് മാറ്റിയിട്ടില്ല. എന്തായാലും ആലിയയുടെ മറുപടി ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.