- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്യഗ്രഹ ജീവികൾ ഒരു സങ്കൽപമല്ല; നഗ്ന സത്യമാണ്; ഒബാമ പ്രസിഡന്റ് പദവി ഒഴിയുംമുമ്പ് അന്യഗ്രഹ ജീവികൾ സത്യമാണെന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ
അന്യഗ്രഹ ജീവികൾ സങ്കൽപമോ യാഥാർഥ്യമോ എന്ന തർക്കം ഏറെ പഴയതാണ്. അന്യഗ്രഹ ജീവികളുണ്ടെന്ന് വലിയൊരു വിഭാഗം വിശ്വസിക്കുമ്പോൾ, അതുവെറും കെട്ടുകഥയാണെന്ന് പറഞ്ഞ് തള്ളുന്നവരാണ് ബഹുഭൂരിപക്ഷവും. എന്നാൽ, അന്യഗ്രഹ ജീവികൾ സങ്കൽപല്ല, യാഥാർഥ്യമാണെന്ന് അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ ഇപ്പോൾ ഈ ചർച്ചയെ കൂടുതൽ സജീവമാക്കിയിരിക്കുന്നു. ബരാക് ഒബാമ ഒഴിയുമുമ്പ് ഈ പ്രഖ്യാപനമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അന്യഗ്രഹ ജീവികളുണ്ടെന്ന് വാദിക്കുന്ന പാരഡിൻ റിസർച്ച് ഗ്രൂപ്പിന്റെ നേതാവ് സ്റ്റീവ് ബാസെറ്റാണ് സർക്കാറിന്റെ കൈയിൽ അന്യഗഹ ജീവികൾ സംബന്ധിച്ച തെളിവുകളുണ്ടെന്നും അവർ വെളിപ്പെടുത്തലിന് തയ്യാറാവുകയാണെന്നും വാദിക്കുന്നത്. ഹിലരി ക്ലിന്റൺ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് രണ്ടു ദിവസത്തിനുശേഷം അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിൽനിന്ന് ഇത്തരമൊരു സന്ദേശം ഗ്രൂപ്പിന് ലഭിച്ചുവെന്നും ബാസെറ്റ് വാദിക്കുന്നു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ ഹിലരി ഈ വിവരം ലോകത്തെ അറിയിക്കുമായിരുന്നുവെന്ന് ഗ്രൂപ്
അന്യഗ്രഹ ജീവികൾ സങ്കൽപമോ യാഥാർഥ്യമോ എന്ന തർക്കം ഏറെ പഴയതാണ്. അന്യഗ്രഹ ജീവികളുണ്ടെന്ന് വലിയൊരു വിഭാഗം വിശ്വസിക്കുമ്പോൾ, അതുവെറും കെട്ടുകഥയാണെന്ന് പറഞ്ഞ് തള്ളുന്നവരാണ് ബഹുഭൂരിപക്ഷവും. എന്നാൽ, അന്യഗ്രഹ ജീവികൾ സങ്കൽപല്ല, യാഥാർഥ്യമാണെന്ന് അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ ഇപ്പോൾ ഈ ചർച്ചയെ കൂടുതൽ സജീവമാക്കിയിരിക്കുന്നു. ബരാക് ഒബാമ ഒഴിയുമുമ്പ് ഈ പ്രഖ്യാപനമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
അന്യഗ്രഹ ജീവികളുണ്ടെന്ന് വാദിക്കുന്ന പാരഡിൻ റിസർച്ച് ഗ്രൂപ്പിന്റെ നേതാവ് സ്റ്റീവ് ബാസെറ്റാണ് സർക്കാറിന്റെ കൈയിൽ അന്യഗഹ ജീവികൾ സംബന്ധിച്ച തെളിവുകളുണ്ടെന്നും അവർ വെളിപ്പെടുത്തലിന് തയ്യാറാവുകയാണെന്നും വാദിക്കുന്നത്. ഹിലരി ക്ലിന്റൺ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് രണ്ടു ദിവസത്തിനുശേഷം അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിൽനിന്ന് ഇത്തരമൊരു സന്ദേശം ഗ്രൂപ്പിന് ലഭിച്ചുവെന്നും ബാസെറ്റ് വാദിക്കുന്നു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ ഹിലരി ഈ വിവരം ലോകത്തെ അറിയിക്കുമായിരുന്നുവെന്ന് ഗ്രൂപ്പ് കരുതുന്നു. അമേരിക്കൻ സൈന്യത്തിലെയും രഹസ്യാന്വേഷ വിഭാഗത്തിലെയും ഉന്നതർക്ക് ഇതേക്കുറിച്ചറിയാം. എന്നാൽ അതവർ മറച്ചുവച്ചിരിക്കുകയാണ്. ഹിലരിക്ക് ഇപ്പോഴും സർക്കാറിൽ സ്വാധീനമുണ്ടെന്നും ഒബാമ പടിയിറങ്ങുന്നതിന് മുമ്പ് ചരിത്രപരമായ പ്രഖ്യാപനം ഉണ്ടാവുമെന്നും പിആർജി പ്രവർത്തകർ പറയുന്നു.
അതിരഹസ്യ സ്വഭാവത്തിൽ സൂക്ഷിച്ചിട്ടുള്ള വിവരമാണ് ഇതെന്ന് ബാസെറ്റ് പറയുന്നു. വൈറ്റ് ഹൗസിൽനിന്നുള്ള പ്രത്യേക അനുമതിയില്ലാതെ പ്രതിരോധ സെക്രട്ടറിക്ക് ഈ വിവരം പുറത്തിവിടാനാവില്ല. എന്നാൽ, ഇത്തരമൊരു വെളിപ്പെടുത്തൽ ഒബാമയുടെ കാലത്തുതന്നെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നേതൃത്വത്തിലുണ്ട്. അവർ ആ വെളിപ്പെടുത്തലിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്ന വിവരം ഗ്രൂപ്പിന് ലഭിച്ചതായും ബാസെറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.