- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേശ്യാവൃത്തി ചെയ്യുകയായിരുന്ന യുവതി ട്രാപ്പിൽ പെടുത്തിയെന്ന് അറസ്റ്റിലായ പ്രതിയുടെ മൊഴി; പ്രതിഫലം തർക്കം പീഡന പരാതിക്ക് കാരണമായെന്ന സംശയത്തിൽ പൊലീസും; കൊച്ചി ഗാർഡൻ കോർട്ട് ഫ്ളാറ്റിലെ പീഡനം സൂര്യനെല്ലി മോഡലല്ലെന്ന നിഗമനത്തിൽ അന്വേഷണ സംഘം
കൊച്ചി: ജോലിക്കെത്തിയ യുവതിയെ അപ്പാർട്ട്മെന്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസ് വഴിത്തിരിവിലേക്ക്. യുവതിയുടെ പരാതിയിലെ ആരോപണങ്ങൾ പൂർണമായും വിശ്വസനീയമല്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഇതു സംബന്ധിച്ച് പാലാരിവട്ടം സിഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. യുവതിയെ ഉപയോഗിച്ച് സംഘം വേശ്യാവൃത്തി നടത്തുകയായിരുന്നുവോ എന്ന സംശയമാണ് ബലപ്പെടുന്നത്. പ്രതിഫലം സംബന്ധിച്ച തർക്കത്തെ തുടർന്നാണ് പാരിതി ഉണ്ടായിരിക്കുന്നതെന്നും പൊലീസ് സംശയിക്കുന്നു. സമാനമായ രീതിയിൽ യുവതി തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡിസംബർ നാലു മുതൽ 45 ദിവസത്തോളം തന്നെ 13 പേർ മാറി മാറി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് ഇടുക്കി സ്വദേശിനിയായ 25 വയസുകാരി പാലാരിവട്ടം പൊലീസിനു പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ മൊഴിയെടുത്ത മജിസ്ട്രേറ്റും പരാതിയിലെ ആരോപണങ്ങളിൽ സംശയം പ്രകടിപ്പിച്ചിരുന്നു. മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും മജിസ്ട്രേറ്റ് സിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേസുമായി
കൊച്ചി: ജോലിക്കെത്തിയ യുവതിയെ അപ്പാർട്ട്മെന്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസ് വഴിത്തിരിവിലേക്ക്. യുവതിയുടെ പരാതിയിലെ ആരോപണങ്ങൾ പൂർണമായും വിശ്വസനീയമല്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഇതു സംബന്ധിച്ച് പാലാരിവട്ടം സിഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. യുവതിയെ ഉപയോഗിച്ച് സംഘം വേശ്യാവൃത്തി നടത്തുകയായിരുന്നുവോ എന്ന സംശയമാണ് ബലപ്പെടുന്നത്. പ്രതിഫലം സംബന്ധിച്ച തർക്കത്തെ തുടർന്നാണ് പാരിതി ഉണ്ടായിരിക്കുന്നതെന്നും പൊലീസ് സംശയിക്കുന്നു. സമാനമായ രീതിയിൽ യുവതി തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഡിസംബർ നാലു മുതൽ 45 ദിവസത്തോളം തന്നെ 13 പേർ മാറി മാറി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് ഇടുക്കി സ്വദേശിനിയായ 25 വയസുകാരി പാലാരിവട്ടം പൊലീസിനു പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ മൊഴിയെടുത്ത മജിസ്ട്രേറ്റും പരാതിയിലെ ആരോപണങ്ങളിൽ സംശയം പ്രകടിപ്പിച്ചിരുന്നു. മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും മജിസ്ട്രേറ്റ് സിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് നായരമ്പലം മേപ്പലത്ത് വീട്ടിൽ അദീഷിനെ (28) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസിലെ മുഖ്യ പ്രതി ഷൈനു വേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുമുണ്ട്. കൊച്ചിയിൽ വേശ്യാവൃത്തി ചെയ്യുകയായിരുന്ന യുവതി ട്രാപ്പിൽപെടുത്തുകയായിരുന്നുവെന്നാണ് അദീഷ് നൽകിയിരിക്കുന്ന മൊഴി. ഷൈനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തെങ്കിൽ മാത്രമേ കേസിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു. സമാനമായ രീതിയിൽ യുവതി പലരെയും ഭീഷണിപ്പെടുത്തിയിട്ടുള്ളതായി പൊലീസിനു പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. ഇടുക്കി സ്വദേശിനിയായ യുവതി ഭർത്താവുമായി അകന്നു കഴിയുകയാണ്.
ആലിൻചുവടുള്ള അപ്പാർട്ട്മെന്റിൽ ഡിസംബർ നാലിനു ജോലിക്കെത്തിയ തന്നെ ഷൈനും കൂട്ടുകാരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പീഡന ദൃശ്യം മൊബൈലിൽ പകർത്തിയ സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. അതേസമയം യുവതിക്കെതിരെ ഇടുക്കിയിലെ ഉടുമ്പൻചോല പൊലീസ് സ്റ്റേഷനിൽ ഭർത്താവ് പരാതി നൽകിയിട്ടുണ്ട്. തന്നേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് മറ്റൊരാളുമായി യുവതി നാടുവിട്ടെന്നാണ് പരാതി. ഈ പരാതിയും അന്വേഷണ സംഘം പരിശോധിച്ച് വരുകയാണ്. ഇതിനിടെ യുവതിയെ ഫ്ലാറ്റിൽ താമസിപ്പിച്ചത് സഹോദരിയാണെന്ന വ്യാജേനയാണെന്ന് അപ്പാർട്ട്മെന്റ് ഉടമ അറിയിച്ചിട്ടുണ്ട്. ഫ്ളാറ്റിലെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
ആലിൻചുവട് ഗാർഡൻ കോർട്ട് അപ്പാർട്ട്മെന്റിൽ വീട്ടുവേലക്കാരിയായ യുവതിയെ താമസിപ്പിച്ചത് സഹോദരിയാണെന്ന വ്യാജേനയൊയിരുന്നു. എറണാകുളം സ്വദേശി ഗോപകുമാർ ഒരു വർഷം മുമ്പ് പാലാരിവട്ടത്ത് ഇവന്റ്മാനേജ്മെന്റ് കമ്പനി നടത്തുന്ന ഷൈന്് വാടകയ്ക്ക് കൊടുത്തതാണ് 4എ ഫ്ലാറ്റ്. ബ്രെയിൻ ട്യൂമർ ബാധിച്ച സഹോദരിയെ എറണാകുളം അമൃതാ ആശുപത്രിയിൽ ചികിത്സിക്കാനുള്ള എളുപ്പത്തിനാണ് ഫ്ലാറ്റിൽ നിർത്തിയിരിക്കുന്നതെന്നും പറവൂർ സ്വദേശിയായ ഷൈൻ തന്നെ വിശ്വസിപ്പിച്ചതായി കെയർ ടേക്കർ ഫിറോഷ് മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. ഒന്നോ രണ്ടോ തവണമാത്രമേ യുവതിയെ ഫ്ലാറ്റിന് പുറത്തുകൊണ്ടുപോയിട്ടുള്ളൂവെന്നും, എന്നാൽ ബ്രെയിൻ ട്യൂമർ ബാധിച്ച രോഗിയുടെ ലക്ഷണങ്ങളോ, ക്ഷീണമോ യുവതിയിൽ ഇല്ലായിരുന്നുവെന്നും ഫിറോഷ് പറഞ്ഞു.
ഒരു മാസം മാത്രമാണ് ഫ്ലാറ്റിലെ സിസിടിവി ക്യാമറകളുടെ സ്റ്റോറേജ്. കഴിഞ്ഞ മാസം 15 വരെയുള്ള ദൃശ്യങ്ങൾ മാത്രമേ ഇവിടെ സൂക്ഷിച്ചിട്ടുള്ളൂ. ഈ ദൃശ്യങ്ങളിൽ ഷൈന്റെ ചുമന്ന ഐ 20 കാർ പുറത്തേക്ക് പോകുന്നതും വരുന്നതിന്റേയും ദൃശ്യങ്ങൾ മാത്രമാണ് ലഭിക്കുക. കാറിനുള്ളിൽ ആരാണെന്നത് വ്യക്തമല്ല. ഗാർഡൻ കോർട്ടിലെ ഗേറ്റുകളിലേക്ക് ഫോക്കസ് ചെയ്യുന്ന നാല് ക്യാമറകളാണ് ഇവിടെയുള്ളത്. കാർ പാർക്കിങ് ഏരിയയിലോ ഫ്ലാറ്റിന്റെ മറ്റ് ഗ്രൗണ്ട് ഫ്ലോറിലോ ക്യാമറയില്ല.ാധിച്ചു. 4എ യ്ക്ക് എതിർ വശത്തെ ഫ്ലാറ്റിൽ താമസിക്കുന്നത് മുതിർന്ന കംസ്റ്റംസ് ഉദ്യോഗസ്ഥനാണ്. അതേസമയം, പരാതിയിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. യുവതിയുടെ മൊബൈൽ ഷൈൻ വാങ്ങിവച്ചെന്നാണ്
പറവൂർ സ്വദേശിയായ ഷൈൻ, കുക്കു എന്ന വിളിപ്പേരുള്ളയാൾ, കുമാർ, കറുകകുറ്റി അച്ചായൻ എന്ന് വിളിപ്പേരുള്ളയാൾ, ജസ്റ്റിൻ, ദിലീപ്, രഞ്ജിത്ത്, ജോസ്, കിഷോർ, ജെയ്സൺ, സിബി എന്നിവരടക്കം 13 പേർ തന്നെ പീഡിപ്പിച്ചതായാണ് 25ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ പറയുന്നത്. ഡിസംബർ 4 മുതൽ ജനുവരി 24 വരെ തന്നെ തടഞ്ഞ് വച്ച് പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി.