- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിയന്തിര ചികിത്സ ലഭ്യമാക്കാത്ത ആശുപത്രിക്കെതിരെ നടപടി ശക്തമാക്കാൻ സൗദി ആരോഗ്യ മന്ത്രാലയം; അത്യാഹിതക്കാർക്ക് ചികിൽസ നിഷേധിച്ചാൽ ആശുപത്രി അടച്ചുപൂട്ടാനും നീക്കം
റിയാദ്: രോഗികൾക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാത്ത ആശുപത്രികൾക്കെതിരെ നടപടി ശക്തമാക്കാൻ സൗദി ആരോഗ്യ മന്ത്രാലയം. അടിയന്തിര ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യങ്ങളിൽ ആശുപത്രികൾ അലംഭാവം കാണിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ അടച്ച് പൂട്ടാനാണ് തീരുമാനം. നിയമം ലംഘിക്കുന്ന സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് ചുരുങ്ങിയത് 50,000 റിയാൽ പിഴയും കൂടിയ ശിക്
റിയാദ്: രോഗികൾക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാത്ത ആശുപത്രികൾക്കെതിരെ നടപടി ശക്തമാക്കാൻ സൗദി ആരോഗ്യ മന്ത്രാലയം. അടിയന്തിര ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യങ്ങളിൽ ആശുപത്രികൾ അലംഭാവം കാണിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ അടച്ച് പൂട്ടാനാണ് തീരുമാനം.
നിയമം ലംഘിക്കുന്ന സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് ചുരുങ്ങിയത് 50,000 റിയാൽ പിഴയും കൂടിയ ശിക്ഷയായി ആശുപത്രി അടച്ചു പൂട്ടുകയും ലൈസൻസ് പിൻവലിക്കുകയും ചെയ്യും. കൂടാതെ വിവരം പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ചികിൽസയ്ക്ക് വിസമ്മതിക്കുന്ന ആശുപത്രികളെയും മറ്റു ആരോഗ്യ സ്ഥാപനങ്ങളെയും കുറിച്ച് വിവരം നൽകണമെന്ന് ഡോ. മുർഗലാനി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടങ്ങളിൽ പെടുന്നവർക്ക് അടിയന്തര ചികിൽസ ലഭ്യമാക്കൽ നിർബന്ധമാണെന്ന് സ ർക്കാർ, സ്വകാര്യ മേഖലയിലെ മുഴുവൻ
ആശുപത്രികൾക്കും ഡിസ്‌പെൻസറികൾക്കും നേരത്തെ നിർദ്ദേശം നൽകിയിട്ടുള്ളതാണ്. മുൻ ആരോഗ്യ വകുപ്പ് മന്ത്രിമാരും ഇതു സംബന്ധിച്ച് സർക്കുലറുകളിലൂടെ ആവശ്യപ്പെട്ടിരുന്നെങ്കിലും ചില ആരോഗ്യ സ്ഥാപനങ്ങൾ അടിയന്തര ചികിൽസ നിഷേധിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികൾ സ്വീകരിക്കാൻ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.