- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഓർമ്മകളുടെ വസന്തം വിരിയിച്ച് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പൂർവ്വ വിദ്യാർത്ഥി സംഗമം
ഷിക്കാഗോ: 27 വർഷങ്ങൾക്കുശേഷം ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബി.എസ്.സി നേഴ്‌സിങ് 1984- 88 ബാച്ച് ഷിക്കാഗോയിൽ നടത്തിയ അപൂർവ്വ സംഗമം അവിസ്മരണീയമായി. ഷിക്കാഗോ റോസ്മൗണ്ടിലുള്ള മാരിയറ്റ് ഹോട്ടലിൽ രണ്ടു ദിനരാത്രങ്ങൾ വീണ്ടും ഒരുമിച്ചപ്പോൾ 27 വർഷം വെറും 27 ദിനങ്ങളായി മാറി. ഓർമ്മകളുടെ വസന്തം വിരിയിച്ച ഈ സംഗമത്തിന് ഷിക്കാഗോ
ഷിക്കാഗോ: 27 വർഷങ്ങൾക്കുശേഷം ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബി.എസ്.സി നേഴ്‌സിങ് 1984- 88 ബാച്ച് ഷിക്കാഗോയിൽ നടത്തിയ അപൂർവ്വ സംഗമം അവിസ്മരണീയമായി. ഷിക്കാഗോ റോസ്മൗണ്ടിലുള്ള മാരിയറ്റ് ഹോട്ടലിൽ രണ്ടു ദിനരാത്രങ്ങൾ വീണ്ടും ഒരുമിച്ചപ്പോൾ 27 വർഷം വെറും 27 ദിനങ്ങളായി മാറി. ഓർമ്മകളുടെ വസന്തം വിരിയിച്ച ഈ സംഗമത്തിന് ഷിക്കാഗോ അലുംമ്‌നി അസോസിയേഷൻ പ്രസിഡന്റ് എൽസമ്മ അറയ്ക്കൽ ഹൃദ്യമായ സ്വാഗതം ആശംസിച്ചു.
വർഷങ്ങൾക്കുശേഷവും ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച ഇത്തരത്തിലുള്ള സംഗമത്തിന് നേതൃത്വം നൽകിയത് പ്രസന്ന ചക്കാലപ്പടവിൽ, വത്സമ്മ ഈട്ടിക്കൽ, ബിൻസി കുര്യൻ എന്നിവരാണ്. ജൂൺ 22,23 തീയതികളിൽ ഇന്ത്യ, അയർലന്റ്, ഓസ്‌ട്രേലിയ എന്നിവടങ്ങളിൽ നിന്നും എത്തിച്ചേർന്ന കൂട്ടുകാർ, അമേരിക്കയിലെ പല സ്റ്റേറ്റുകളിൽ നിന്നും എത്തിച്ചേർന്ന സഹപാഠികളോടൊത്ത് കളിച്ച് ചിരിച്ച ജീവിതത്തിലെ പല ഘട്ടങ്ങളെ അനുസ്മരിച്ചു. ഇനിയും ഇത്തവണ വരാൻ സാധിക്കാത്ത മറ്റ് സഹപാഠികളെ ഉൾപ്പെടുത്തിക്കൊണ്ട് 2017-ൽ സാൻഫ്രാൻസിസ്‌കോയിൽ കാണാം എന്ന പ്രതീക്ഷയോടെ ഒരുപിടി നല്ല ഓർമ്മകളുമായി അവർ മടങ്ങി. പ്രസന്ന ചക്കാലപ്പടവിൽ അറിയിച്ചതാണിത്.



