തിരുവനന്തപുരം: നബാർഡ് കേരള റീജ്ണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആൾ ഇന്ത്യ നബാർഡ് സ്‌പോർട്ട്‌സ് ആൻഡ് കൾചറൽ മീറ്റ് ഉന്നു മുതൽ ആറു വരെ തിരുവനന്തപുരത്തു നടക്കും. നബാർഡ് റീജ്യണൽ ഓഫീസ് ചീഫ് ജനറൽ മാനേജർ രമേഷ് തെങ്കിൽ ഉദ്ഘാടനം ചെയ്യും. ജിമ്മി ജോർജ്ജ് ഇൻഡോർ സ്‌റ്റേഡിയം, മാർ ഇവാനിയോസ് കോളേജ് ഓഡിറ്റോറിയം, നബാർഡ് ഓഡിറ്റോറിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.