- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ രൂപയ്ക്ക് കരുത്തു പകരാൻ മോദി സർക്കാർ; നേപ്പാളിലും ഭൂട്ടാനിലും ഇന്ത്യയുടെ മുഴുവൻ കറൻസികളും ഉപയോഗിക്കാം; തീരുമാനം സാർക്ക് ഉച്ചകോടിക്ക് മുമ്പ്
ന്യൂഡൽഹി: നേപ്പാളിലും ഭൂട്ടാനിലും ഇന്ത്യയുടെ മുഴുവൻ കറൻസികളും നിയമവിധേയമാക്കിയേക്കും. ഇരു രാജ്യങ്ങളിലും നൂറ് രൂപ വരെയുള്ള ഇന്ത്യൻ കറൻസികൾ നിലവിൽ നിയമവിധേയമാണ്. 500, 1000 രൂപ നോട്ടുകൾ കൂടി നിയമവിധേയമാക്കാനാണ് ശ്രമം. ഇതോടെ മുഴുവൻ ഇന്ത്യൻ കറൻസികളും നേപ്പാളിലും ഭൂട്ടാനിലും നിയമവിധേയമാകും. പതിനെട്ടാമത് സാർക്ക് ഉച്ചകോടി നവംബർ 22 മുതൽ 27 വരെ
ന്യൂഡൽഹി: നേപ്പാളിലും ഭൂട്ടാനിലും ഇന്ത്യയുടെ മുഴുവൻ കറൻസികളും നിയമവിധേയമാക്കിയേക്കും. ഇരു രാജ്യങ്ങളിലും നൂറ് രൂപ വരെയുള്ള ഇന്ത്യൻ കറൻസികൾ നിലവിൽ നിയമവിധേയമാണ്. 500, 1000 രൂപ നോട്ടുകൾ കൂടി നിയമവിധേയമാക്കാനാണ് ശ്രമം. ഇതോടെ മുഴുവൻ ഇന്ത്യൻ കറൻസികളും നേപ്പാളിലും ഭൂട്ടാനിലും നിയമവിധേയമാകും.
പതിനെട്ടാമത് സാർക്ക് ഉച്ചകോടി നവംബർ 22 മുതൽ 27 വരെ കാഠ്മണ്ഡുവിൽ നടക്കും. ഇതിന് മുന്നോടിയായാണ് മുഴുവൻ ഇന്ത്യൻ കറൻസികളും നേപ്പാളിലും ഭൂട്ടാനിലും നിയമവിധേയമാക്കാനുള്ള ശ്രമം തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യൻ കറൻസികൾ നേപ്പാളിലും ഭൂട്ടാനിലും നിയമവിധേയമാകുന്നതോടെ ഇരുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. വിനോദസഞ്ചാര മേഖലയ്ക്കും ഇത് കരുത്താകും.
നേപ്പാളിലും ഭൂട്ടാനിലും അഞ്ഞൂറ്, ആയിരം നോട്ടുകൾ നിയമവിധേയമാക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച ഡൽഹിയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിലെ ഉന്നത ഉദ്യോഗസ്ഥരും, റിസർവ് ബാങ്ക് പ്രതിനിധികളും ധനമന്ത്രാല പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. മുഴുവൻ നോട്ടുകളും നിയമവിധേയമാകുന്നതോടെ കള്ളനോട്ടുകൾ കൂടുതൽ പ്രചരിക്കുമോയെന്ന് യോഗത്തിൽ ആശങ്ക ഉയർന്നു. കള്ളനോട്ടുകൾ പ്രചരിക്കാനുള്ള സാധ്യത തടയണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
എങ്കിലും നേപ്പാളിലും ഭൂട്ടാനിലും ഇന്ത്യയുടെ മുഴുവൻ കറൻസികളും നിയമവിധേയമാക്കാനുള്ള തീരുമാനത്തിന് തത്വത്തിൽ അംഗീകാരമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതി കിട്ടിയാൽ ഉടൻ തീരുമാനം പ്രഖ്യാപിക്കും. സാർക്ക് രാഷ്ട്രങ്ങളുമായി മികച്ച ബന്ധമെന്ന് കേന്ദ്ര സർക്കാർ നയത്തിന്റെ ചുവട് പിടിച്ചാണ് നീക്കം.