അഗർത്തല: ഇന്ത്യയിൽ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ത്രിപുരയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു ഭാഗവതിന്റെ പരാമർശങ്ങൾ. എല്ലാ സമുദായങ്ങളുടെയും കൂട്ടായ്മ കൂടിയാണ് ഹിന്ദുത്വമെന്നും മോഹൻ ഭാഗവത് പറയുന്നു.

ആർഎസ്എസിന് ആരുമായും ശത്രുതയില്ല. എല്ലാവരുടെയും ക്ഷേമമാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ മുസ്ലിംകളും ഹിന്ദുക്കളാണ്. എല്ലാവരെയും കൂട്ടിയോജിപ്പിക്കുക എന്നാണ് ഹിന്ദുത്വം കൊണ്ട് ഉദ്ദേശിക്കുന്നത്- മോഹൻ ഭാഗവത് പറയുന്നു.

ലോകത്തിന്റെ ഏതു ഭാഗത്തും പീഡിപ്പിക്കപ്പെടുന്ന ഹിന്ദുവിന് ഇന്ത്യയിൽ ഇടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു