- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൾലൈറ്റ്‌സ് അന്താരാഷ്ട്ര ചലച്ചിത്രമേള 15 മുതൽ 19 വരെ: ഉദ്ഘാടന ചിത്രം ടാക്‌സി
കൊച്ചി: ഓൾലൈറ്റ്‌സ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ഓൾലൈറ്റ്‌സ് ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി പ്രമുഖ ഇറാനിയൻ സംവിധായകൻ ജാഫർ പനഹിയുടെ 'ടാക്‌സി' പ്രദർശിപ്പിക്കും. 15 മുതൽ 19 വരെ കൊച്ചിയിലെ സിനിപോളിസ് മൾട്ടിപ്ലക്‌സ് തീയറ്റർ വേദിയാക്കി നടത്തുന്ന ചലച്ചിത്രമേളയിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള നൂറില
കൊച്ചി: ഓൾലൈറ്റ്‌സ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ഓൾലൈറ്റ്‌സ് ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി പ്രമുഖ ഇറാനിയൻ സംവിധായകൻ ജാഫർ പനഹിയുടെ 'ടാക്‌സി' പ്രദർശിപ്പിക്കും. 15 മുതൽ 19 വരെ കൊച്ചിയിലെ സിനിപോളിസ് മൾട്ടിപ്ലക്‌സ് തീയറ്റർ വേദിയാക്കി നടത്തുന്ന ചലച്ചിത്രമേളയിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
2010 ൽ ഇറാൻ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയതിനു ശേഷം പനഹി സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രമാണ് ടാക്‌സി. ടെഹ്‌റാനിലെ തിരക്കുള്ള തെരുവിലൂടെ ടാക്‌സി ഓടിച്ചു പോകുന്ന സംവിധായകനും യാത്രക്കാരായി വാഹനത്തിൽ കയറുന്ന മനുഷ്യരും തമ്മിലുള്ള സംഭാഷണത്തിലൂടെ സമകാലീന ഇറാനിലെ ജനജീവിതം വരച്ചു കാട്ടുകയാണ് പനഹി.
65-ാമത് ബെർലിന് ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബെയർ പുരസ്‌കാരം സ്വന്തമാക്കിയ ടാക്‌സി ഇന്ത്യയിൽ ആദ്യമായാണ് പ്രദർശനത്തിനെത്തുന്നത്. നാലു ദിവസം നീണ്ടു നില്ക്കുന്ന ഓൾലൈറ്റ്‌സ് ചലച്ചിത്രോത്സവം ഏറ്റവും പുതിയ ചലച്ചിത്രങ്ങളാണ് കാണികൾക്കു മുമ്പിലെത്തിക്കുന്നത്.
ഓൾ ലൈറ്റ്‌സ് ചലച്ചിത്രമേളയിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ചലച്ചിത്രമേളയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.aliiff.com സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. ജനറൽ ഡെലിഗേറ്റ് പാസുകൾക്ക് 500, സ്റ്റുഡന്റ് ഡെലിഗേറ്റ് പാസുകൾക്ക് 300 എന്നിങ്ങനെയാണ് രജിസ്‌ട്രേഷൻ ഫീസ്. ഇവയ്ക്കു പുറമെ 180 രൂപക്ക് ഡെയ്‌ലി വിസിറ്റർ പാസും ലഭ്യമാണ്. മോഹൻലാൽ കമൽ ഹാസൻ, മഞ്ജു വാര്യർ, നിക്കി ഗൽറാണി തുടങ്ങി വൻ താരനിര തന്നെ ബ്രാൻഡ് അംബാസഡർമാരായുള്ള ഓൾലൈറ്റ്‌സ് രാജ്യാന്തരമേള കൊച്ചിയിൽ നടക്കുന്ന ഏറ്റവും വലിയ താരസംഗമ വേദിയാകും.
For more details please contact:
Ms. Nisha Joseph
9539000509
Websites: www.aliiff.com www.ifm.co.in
Emails: media@aliiff.com ; media@ifm.co.in ; enquiries@aliiff.com