തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കും എന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാം ജീവിക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിലാണെന്നും അതിന്റെ ഉന്നത തലത്തിലുള്ള കോടതി പറയുന്നത് നടപ്പിലാക്കാൻ ബാധ്യസ്ഥരാണ് സംസ്ഥാന സർക്കാർ. ഇതിൽ ദുർവാശിയുണ്ടെന്ന് കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഭക്തർക്ക് ഒപ്പം തന്നെയാണ്. ഭക്തരുടെ സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക ദിവസങ്ങളിൽ യുവതി പ്രവേശനം സാധ്യമാകുമോ എന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ നിന്ന് യുഡിഎഫ് ഇറങ്ങിപ്പോയത് എന്തിനാണ് എന്ന് മനസ്സിലായില്ല. യുഡിഎഫ് ബിജെപി എന്നിവർക്ക് ഈ വിഷയത്തിൽ സമാനമായ നിലപാട് തന്നെയാണ് എന്ന് നേരത്തെ വ്യക്തമായതാണെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വിധി നടപ്പിലാക്കുന്നതിനോട് എതിർപ്പ് ുണ്ടെങ്കിലും സർവ്വകക്ഷിയോഗത്തിൽ ബിജെപി സഹകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ക്ഷേത്രം ദേശീയ ശ്രദ്ധയുള്ള ഒരു പവിത്ര സ്ഥലമാണ് എന്ന കാര്യം സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.സർക്കാർ വെറുതെ സമയം കളഞ്ഞു എന്നാണ് യോഗത്തിന് ശേഷം ബിജെപി പ്രസിഡന്റ് പിഎസ് ശ്രീധരൻപിള്ള പ്രതികരിച്ചത്.

സർക്കാർ നിലപാടിൽ ഉറച്ചുനിന്നതോടെ പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. മുഖ്യമന്ത്രി മറുപടി പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുമ്പായി പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ച് പുറത്തിറങ്ങുകയായിരുന്നു.ആമുഖ പ്രസംഗത്തിൽ തന്നെ മുഖ്യമന്ത്രി പഴയ നിലപാടിൽ ഉറച്ചുനിന്നു. ഞങ്ങളെല്ലാവരും അഭിപ്രായം പറഞ്ഞതിന് ശേഷവും അദ്ദേഹത്തിന്റെ നിലപാടിൽ മാറ്റമുണ്ടായില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമാധാന അന്തരീക്ഷം നിലനിർത്താൻ രണ്ട് നിർദ്ദേശങ്ങൾ പ്രതിപക്ഷം മുന്നോട്ട് വെച്ചു.

പുനഃപരിശോധന ഹർജി സുപ്രീംകോടതി പരിഗണനക്ക് എടുത്ത സ്ഥിതിക്ക് സർക്കാർ സാവകാശം തേടണമെന്നും ഹർജി പരിഗണിക്കുന്നത് വരെ വിധി നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതായി ചെന്നിത്തല പറഞ്ഞു.വാഹനങ്ങൾ പാസ് എടുക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതും സർക്കാർ അംഗീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇന്ന് വിളിച്ച സർവ്വകക്കഷിയോഗം വെറും പ്രഹസനം മാത്രമെന്ന് ബിജെപി അധ്ക്ഷൻ ആരോപിച്ചു. വെറുതെ സമയം കളയാൻ വേണ്ടി മാത്രമാണ് ഇങ്ങനെയൊരു യോഗം വിളിച്ചത്. മുൻകൂട്ടി തീരുമാനിച്ച കാര്യം വീണ്ടും പറയാൻ മാത്രമാണ് സർക്കാർ യോഗം വിളിച്ചത്. ഇത് ശരിയായ ഒന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിനാശകാലെ വിപരീത ബുദ്ധി എന്നതാണ് സിപിഎമ്മിന്റേ.യും സർക്കാരിന്റേയും തീരുമാനത്തെക്കുറിച്ച് പറയാനുള്ളത്.ഇതിന് പുറമെ ഇപ്പോൾ ശബരിമലയിൽ നടക്കുന്നത് സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് തീരുമാനിച്ച ശബരിമല ക്ഷേത്രത്തെ തകര്ഡക്കുക എന്ന പദ്ധതിയെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.

വിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എഴുതിത്ത്ത്ത്ത്തയ്യാറാക്കിയ 12 പേജുള്ള പ്രസ്താവന മുഖ്യമന്ത്രി വായിക്കുകയായിരുന്നു. വിധി നടപ്പിലാക്കാൻ എല്ലാ പാർട്ടികളുടേയും സഹകരണം മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചു. യുവതീ പ്രവേശനം അനുവദിക്കരുതെന്ന നിലപാടാണ് യു.ഡി.എഫിനെന്ന് അദ്ദേഹം വിശദീകരിച്ചു

ശബരിമല യുവതീപ്രവേശനവിധിയിൽ സാവകാശ ഹർജിക്ക് സാധ്യത തേടുകയാണ് ദേവസ്വം ബോർഡ്. എന്നാൽ സാവകാശ ഹർജി നൽകാനാവില്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട്. നിയമസഭയിൽ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പ്രത്യേകയോഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിനാണ് ഈ യോഗം