മസ്‌ക്കറ്റ്: ഒമാനിൽ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ എല്ലാ ക്രെഡിറ്റ് കാർഡുകളും റദ്ദാക്കുന്നതായി ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. ഇതുസംബന്ധിച്ച് ഉപയോക്താക്കൾക്ക് അറിയിപ്പുകൾ നൽകി വരികയാണ്.

ബാങ്ക് അതിന്റെ ക്രെഡിറ്റ് കാർഡ് ഓപ്പറേഷനുകൾ നിർത്തുകയാണെന്ന് അറിയിച്ചു കൊണ്ട് എല്ലാ ഒമാനി, നോൺ ഒമാനി ഉപയോക്താക്കൾക്ക് ഇ-മെയിലുകൾ, എസ്എംഎസുകൾ, കത്തുകൾ എന്നിവ അയയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡുകൾ റദ്ദാക്കുന്നുവെന്ന് സന്ദേശം ലഭിച്ചു കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ 150 ദിവസം ലഭിക്കുമെന്നും ബാങ്കിനോട് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.

ഇതുസംബന്ധിച്ച് എന്തെങ്കിലും സംശയമുള്ളവർ  +968 24773535 എന്ന നമ്പരിലോ അടുത്തുള്ള ബ്രാഞ്ചിലോ ബന്ധപ്പെടാൻ പറയുന്നുണ്ട്.