- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീരിൽ കല്ലെറിയുന്നവരെ നേരിടാൻ വനിത ബറ്റാലിയനെ വിന്യസിക്കും; 1000 പേരടങ്ങുന്ന വനിത ബറ്റാലിയന്റെ പ്രവർത്തനം ജമ്മു കാശ്മീർ പൊലീസ് സേനക്കൊപ്പം; തീരുമാനം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിൽ നടന്ന കശ്മീർ അവലോകന യോഗത്തിൽ
ന്യൂഡൽഹി: സംഘർഷഭരിതമായ കാശ്മീർ താഴവരയിലെ കല്ലേറ് നേരിടാൻ വനിതാ ബറ്റാലിയനും എത്തുന്നു. സുരക്ഷാ സേനക്കെതിരെ വനിതകൾ കല്ലെറിയുന്നത് പതിവാക്കിയതോടെയാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. വനിതാ ബറ്റാലിയനെ താഴ് വരയിൽ വിന്യസിക്കാൻ കേന്ദ്രസർക്കാർ തീരുമാനം കൈക്കൊണ്ടു. 1000 പേരടങ്ങുന്ന വനിത സ്പെഷ്യൽ ബറ്റാലിയനെയാണ് ജമ്മുകശ്മീർ പൊലീസ് സേനയ്ക്കൊപ്പം ചേരുന്നത്. ജമ്മു കശ്മീരിലെ അഞ്ച് ഐ ആർ ബികളുടെ ഭാഗമായാണ് ഈ വനിത ബറ്റാലിയൻ പ്രവർത്തിക്കുക. ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിൽ നടന്ന കശ്മീർ അവലോകനത്തിലാണ് പുതിയ തീരുമാനം. നിയമന നടപടിക്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. 5000ത്തോളം ഒഴിവുകളിലേക്കായി 1,40,000 യുവജനങ്ങൾ അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ നാല്പത് ശതമാനം പേരും കശ്മീർ താഴ്‌വരയിൽ നിന്നുള്ളവരാണ്. ഇതിൽ 6000 വനിത അപേക്ഷകരുണ്ട്. ഇതിൽ നിന്നാണ് വനിത ബറ്റാലിയൻ എന്ന ആശയത്തിലേക്ക് സർക്കാരിനെ എത്തിച്ചത്. കശ്മീരിലെ കല്ലെറിയൽ ഉൾപ്പെടെയുള്ള സംഭവങ്ങളെ ഇനി പ്രധാനമായും വനിത ബറ്റാലിനാണ് കൈകാര്യം ചെയ്യുക. പ്രാദേശിക പ്രാതിന
ന്യൂഡൽഹി: സംഘർഷഭരിതമായ കാശ്മീർ താഴവരയിലെ കല്ലേറ് നേരിടാൻ വനിതാ ബറ്റാലിയനും എത്തുന്നു. സുരക്ഷാ സേനക്കെതിരെ വനിതകൾ കല്ലെറിയുന്നത് പതിവാക്കിയതോടെയാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. വനിതാ ബറ്റാലിയനെ താഴ് വരയിൽ വിന്യസിക്കാൻ കേന്ദ്രസർക്കാർ തീരുമാനം കൈക്കൊണ്ടു. 1000 പേരടങ്ങുന്ന വനിത സ്പെഷ്യൽ ബറ്റാലിയനെയാണ് ജമ്മുകശ്മീർ പൊലീസ് സേനയ്ക്കൊപ്പം ചേരുന്നത്. ജമ്മു കശ്മീരിലെ അഞ്ച് ഐ ആർ ബികളുടെ ഭാഗമായാണ് ഈ വനിത ബറ്റാലിയൻ പ്രവർത്തിക്കുക.
ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിൽ നടന്ന കശ്മീർ അവലോകനത്തിലാണ് പുതിയ തീരുമാനം. നിയമന നടപടിക്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. 5000ത്തോളം ഒഴിവുകളിലേക്കായി 1,40,000 യുവജനങ്ങൾ അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ നാല്പത് ശതമാനം പേരും കശ്മീർ താഴ്‌വരയിൽ നിന്നുള്ളവരാണ്. ഇതിൽ 6000 വനിത അപേക്ഷകരുണ്ട്. ഇതിൽ നിന്നാണ് വനിത ബറ്റാലിയൻ എന്ന ആശയത്തിലേക്ക് സർക്കാരിനെ എത്തിച്ചത്.
കശ്മീരിലെ കല്ലെറിയൽ ഉൾപ്പെടെയുള്ള സംഭവങ്ങളെ ഇനി പ്രധാനമായും വനിത ബറ്റാലിനാണ് കൈകാര്യം ചെയ്യുക. പ്രാദേശിക പ്രാതിനിധ്യം ഉറപ്പു വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് കേന്ദ്ര സേനയായ ഐ ആർ ബി പ്രവർത്തിക്കുന്നത്. പൊതുവെ അതത് പ്രദേശത്തിൽ നിന്നുള്ളവരെയാണ് ഓരോ സംസ്ഥാനങ്ങളിലെയും ഐ ആർ ബി കേന്ദ്രങ്ങളിലേക്ക് നിയോഗിക്കുന്നത്.