കണ്ണൂർ:പറന്നുയരാൻ ഒരുങ്ങി നിൽക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ടെർമിനലിന്റെ ഫ്ളോറിന്റേയും ഏപ്രണിലേയും മിനുക്കുപണികളും പൂന്തോട്ടങ്ങളുടെ നിർമ്മാണവുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മട്ടന്നൂർ മൂർഖൻ പറമ്പിലെ 2300 ഏക്കറിലായി നിറഞ്ഞ് നിൽക്കുന്ന വിമാനത്താവളത്തിലേക്ക് കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും 25 കിലോമീറ്ററാണുള്ളത്. 1996 ജനുവരി 19 ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സിഎം ഇബ്രഹീം ആദ്യ പ്രഖ്യാപനം നടത്തിയ വിമാനത്താവളം 22 വർഷങ്ങൾക്ക് ശേഷമാണ് ചിറക് വിരിക്കാൻ സജ്ജമാകുന്നത്. മട്ടന്നൂരിൽ നിന്ന് വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിലേക്ക് ഒന്നരകിലോമീറ്ററും ഇവിടെ നിന്ന് വീണ്ടും ഒന്നരകിലോ മീറ്റർ കൂടി സഞ്ചരിച്ചാൽ എയർപോർട്ടിലെത്താം.

കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന വ്യത്യസ്തമായി ആഭ്യന്തരം , അന്താരാഷ്ട്രം എന്നിങ്ങനെയുള്ള ടെർമിനലുകൾക്ക് പകരം ഇന്റഗ്രേറ്റഡ് ടെർമിനൽ സിസ്റ്റമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇന്റഗ്രേറ്റഡ് ടെർമിനലിന്റെ താഴത്തെ ഭാഗമാണ് ആഗമന യാത്രക്കാർക്കായി സജ്ജമാക്കിയിരിക്കുന്നത്. മുകളിലെ ഭാഗം പുറപ്പെടുന്ന യാത്രകാർക്കും ഉപയോഗിക്കാം. പ്രകൃതി മനോഹാരിത കൊണ്ടും കണ്ണൂർ വിമാനത്താവളം വരും കാലത്ത് ശ്രദ്ധേയമാകുമെന്ന് ഉറപ്പാണ്. ഗ്രീൻഫീൽഡ് എയർപോർട്ട് എന്ന നിലയിലാണ് വിമാനത്താവളത്തിന്റെ നിർമ്മാണം. ഡിപ്പാർച്ചറിലെത്തുന്ന യാത്രക്കാരന്, ഇവിടെയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ടിക്കറ്റ് വെരിഫൈ തരുന്നതോടെ അകത്തേക്ക് പ്രവേശിക്കാം. സാധാരണ രീതിയിൽ വിമാനത്താവളങ്ങളിൽ ക്രമീകരിച്ചിട്ടുള്ളത് പോലെ തന്നെ എയർലൈൻസ് കമ്പനികളുടെ സഹായ കേന്ദ്രങ്ങളും പുറത്തെ ഭാഗത്ത് ഉണ്ടാകും.

വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരന് തന്റെ ലഗേജ് സെൽഫ് ചെക്കിംങ് കിയോസ്‌ക്കുകൾ വഴി തൂക്കി നോക്കി, അനുവദിച്ചതിൽ നിന്നും കൂടുതൽ ഭാരമുണ്ടെങ്കിൽ, ആ തുക ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് നൽകിക്കൊണ്ട് അടുത്ത ഘട്ടത്തിലേക്ക് പോകാം. കിയോസ്‌ക്കിൽ ടിക്കറ്റിന്റെ പി.എൻ.ആർ നമ്പർ എന്റെർ ചെയ്താലുടൻ ഫ്രൈറ്റ് കൺഫോർമേഷൻ ലഭിക്കും. പിന്നാലെ പ്രിന്റെഡ് ബോർഡിങ് പാസും. ഇതേസമയം, ലഗേജ് ബാഗുകൾ എത്രയുണ്ടെന്ന ചോദ്യത്തിന് ഉത്തരം നൽകണം. ഒപ്പം ലഗേജിന്റെ തൂക്കം നോക്കാനും സംവിധാനമുണ്ടാകും. തുക അടച്ചതിന് ശേഷം ബാഗിൽ ടാഗ് ചെയ്യാനുള്ള ചെക്കിങ് ബാഗേജ് ടാഗും അപ്പോൾ തന്നെ ലഭിക്കും. ഇന്ത്യയിൽ ഈ സംവിധാനം ആദ്യമായിട്ടാണ് അവതരിപ്പിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഈ സംവിധാനം ഉപയോഗപ്പെടുത്താൻ താൽപര്യം ഇല്ലാത്ത യാത്രക്കാർക്കായി സാധാരണ രീതിയിലുള്ള ചെക്കിംങ് കൗണ്ടറുകളും ലഭ്യമാണ്.

ഡിപ്പാർച്ചർ ഏരിയയുടെ രണ്ട് ഭാഗത്തായി ക്രമീകരിച്ചിരിക്കുന്ന 24 ചെക്കിങ് കൗണ്ടറുകളിൽ നിന്ന് ബോർഡിംങ് പാസ് ലഭിച്ചതിനേ ശേഷം എമിഗ്രേഷൻ ഏരിയയിലേക്ക് പോകാം. ശേഷം ക്രീനിങ്ങിനായി കൺവെയർ ബെൽറ്റിൽ വെയ്ക്കുന്ന ലഗേജ് പരിശോധനകൾക്ക് ശേഷം ഫ്‌ളൈറ്റിലേക്കെത്തും. സംശാസ്പദമായ സാഹചര്യങ്ങൾ ഉണ്ടായാൽ മാത്രം ലഗേജ് തുറന്ന് പരിശോധിക്കുകയും യാത്രക്കാരനെ വിളിച്ച് വരുത്തുകയും ചെയ്യും. ബോർഡിംങ്ങ് പാസുമായി എമിഗ്രേഷൻ കൗണ്ടറിലെത്തുന്ന യാത്രക്കാരന്റെ യാത്ര രേഖകളെല്ലാം കൃത്യമാണോ എന്നത് പരിശോധിച്ച ശേഷം സെക്യൂരിറ്റി ചെക്കിംങ്ങിനായി പോകാം. സെക്യൂരിറ്റി ചെക്കിംങ്ങിനും ദേഹ പരിശോധനയക്കും വിപുലമായ സംവിധാനമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉണ്ടാവുക. സെക്യൂരിറ്റി ചെക്കിംങ്ങ് കഴിഞ്ഞ യാത്രക്കാരന് പിന്നെ ആവശ്യാനുസരണം എങ്ങോട്ട് വേണമെങ്കിലും പോകാം.

ഫ്രൈറ്റിൽ കയറുന്നതിനായി റിപ്പോർട്ട് ചെയ്യാനുൂള്ള അനൗൺസ്‌മെന്റ് ലഭിച്ചാലുടൻ പാസ്സേഞ്ചേഴ്‌സ് ബോർഡിംങ്ങ് ബ്രിഡ്ജിനടുത്തേക്ക് എത്തണം.വിമാനത്താവളത്തിൽ നിന്ന് നേരിട്ട് വാമനത്തിന് അകത്തേക്ക് കയറുന്ന സംവിധാനമാണിത്. ഏപ്രിണിൽ നിർത്തിയിട്ടിരിക്കുന്ന ഫ്‌ളൈറ്റുകളിലേക്ക് പാസ്സേഞ്ചേഴ്‌സ് ബോർഡിംങ്ങ് ബ്രിഡ്ജ് വഴി അകത്തേക്ക് കയറാം. ഇത്തരത്തിൽ ആറ് പാസ്സഞ്ചേഴ്‌സ് ബോർഡിംങ്ങ് ബ്രിഡ്ജുകളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 3050 മീറ്റർ റൺവെയെ 4000 മീറ്ററായി ഉയർത്തുന്നതോടെ രാജ്യത്തെ വലിയ നാലാമത്തെ വിമാനത്താവളമായി കണ്ണൂർ എയർപോർട്ട് മാറും. ഏറ്റവും വലിപ്പമുള്ള ജംബോ വിമാനങ്ങൾക്കും പിന്നെ ലാന്റ് ചെയ്യാനാകും.

ദിവസേന 27 ലധികം വിമാന സർവ്വീസുകളാണ് ഇവിടെ നിന്ന ഉണ്ടാവുക. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 55 ശതമാനം യാത്രക്കാരേയും മംഗലാപുരം വിമാനത്താവളത്തിൽ നിന്ന 40 ശതമാനം യാത്രക്കാരേയുമാണ് കണ്ണൂരിലേക്ക് പ്രതീക്ഷിക്കുന്നത്. വന്നിറങ്ങുന്ന അന്താരാഷ്ട്ര ാത്രക്കാർ എമിഗ്രേഷൻ ചെക്കിംങ്ങിന് ശേഷം ആഗമന ടെർമിനലിലേക്ക് എസ്‌ക്കലേറ്റർ വഴി എത്താം. ഇടത് ഭാഗത്തായി ക്രമീകരിച്ചിരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ഉപയോഗപ്പെടുത്തി, വലതു ഭാഗത്ത് നിന്ന് ലഗേജ് കളക്റ്റ് ചെയ്യാൻ പോകാം.

സ്‌ക്രീനിങ്ങിന് ശേഷം കൺവെയർ ബെൽറ്റിലൂടെ കരോസലിൽ എത്തുന്ന ലഗേജുകൾ യാത്രക്കാർ ഇവിടെ നിന്ന് കളക്റ്റ് ചെയ്ത് പുറത്തേക്ക് പോകാം. കരോസലിൽ നിന്ന് ലഗേജുമായി വരുന്ന യാത്രക്കാരനെക്കുറിച്ചോ, ലഗേജിനെക്കുറിച്ചോ സംശയം തോന്നിയാൽ ഇവിടെ 16 കൗണ്ടറുകളിലായി ക്രമീകരിച്ചിരിക്കുന്ന കംസ്റ്റ്ംസ് ഉദ്യോഗസ്ഥരായിരിക്കും പിന്നെ പരിശോധിക്കുക. മറ്റ് യാത്രക്കാർക്ക് സാധാരണ നിലയിൽ തന്നെ പുറത്തേക്ക് പോകാനാകും.

96 ശതമാനത്തിലധികം നിർമ്മാണ പൂർത്തീകരിച്ച വിമാനത്താവളത്തിൽ ഇത്തരത്തിലുള്ള അവസാനഘട്ട ഫിനിഷിംങ്ങ് വർക്കുകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 700 കാറും 200 ടാക്‌സിയും 25 ബസ്സുകൾക്കും പാർക്ക് ചെയ്യാനുള്ള വിപുലമായ പാർക്കിംങ്ങ് സംവിധാനമാണ് ഇവിടെയുള്ളത്.