- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർത്താവിന്റെ പേരിൽ വിദേശത്തു നിന്നും കോടികൾ പിരിക്കുന്ന സ്വയം പ്രഖ്യാപിത മെത്രാന് പലിശ കൃഷിയും; ദൈവദാനമെന്ന് പേരിട്ട് പലിശക്ക് കൊടുത്തു ബിഷപ്പ് കെ പി യോഹന്നാൻ കൊയ്യുന്നത് കോടികൾ; പലിശ കുറച്ചു നൽകി മതപരിവർത്തനം നടത്തുന്നതായും ആരോപണം
ആലപ്പുഴ: ജീവകാരുണ്യത്തിന്റെ പേരിൽ കൊടുക്കുന്നത് കോടികളുടെ രൂപ വിദേശത്തു നിന്നും എത്തിക്കുന്ന സ്വയം പ്രഖ്യാപിത മെത്രാൻ ബിഷപ്പ് കെ പി യോഹന്നാൻ മൈക്രോ ഫിനാൻസ് വഴിയും കോടികൾ സമ്പാദിക്കുന്നതായി ആരോപണം. ദൈവദാനം എന്ന അർത്ഥം വരുന്ന ഡോറ എന്ന പേരിൽ യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ച രജിസ്റ്റർ ചെയ്തിരിക്കുന്ന മൈക്രോ ഫിനാൻസിന്റെ മൂലധനം എവി
ആലപ്പുഴ: ജീവകാരുണ്യത്തിന്റെ പേരിൽ കൊടുക്കുന്നത് കോടികളുടെ രൂപ വിദേശത്തു നിന്നും എത്തിക്കുന്ന സ്വയം പ്രഖ്യാപിത മെത്രാൻ ബിഷപ്പ് കെ പി യോഹന്നാൻ മൈക്രോ ഫിനാൻസ് വഴിയും കോടികൾ സമ്പാദിക്കുന്നതായി ആരോപണം. ദൈവദാനം എന്ന അർത്ഥം വരുന്ന ഡോറ എന്ന പേരിൽ യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ച രജിസ്റ്റർ ചെയ്തിരിക്കുന്ന മൈക്രോ ഫിനാൻസിന്റെ മൂലധനം എവിടെ നിന്നും വരുന്നു എന്ന് വ്യക്തമല്ല. എങ്കിലും എൻപത് കോടിയിൽ അധികം പലിശ ഇതിനാൽ കൈപ്പറ്റുന്ന ഇടപാടുകൾക്ക് ഉപയോഗിക്കുന്ന പണം വിദേശത്തു നിന്നും സംഭാവനയായി ലഭിക്കുന്ന തുകയാണ് എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. താരതമ്യേന കുറഞ്ഞ പലിശ ആണെങ്കിൽ കൂടി മൂലധനത്തിന്റെ ഉറവിടം വ്യക്തമാക്കാതെയും പലിശക്ക് പുറമേ വാങ്ങുന്ന മറ്റ് ഫീസുകളും വഴിയാണ് ഡോറ വിമർശനം നേരിടുന്നത്.
പാവങ്ങൾക്കിടയിലെ ചാരിറ്റി എന്ന വിധത്തിലാണ് ഡോറയുടെ പ്രവർത്തനം. ദാരിദ്ര്യ നിർമ്മാർജ്ജനം എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് ഡോ. കെ പി യോഹന്നാനും അദ്ദേഹത്തിന്റെ സ്ഥാപനവും അവകാശപ്പെടുന്നത്. അതേസമയം ഇത്തരം പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന പണം വിദേശത്തു നിന്നും എത്തുന്ന ഫണ്ടാണെന്നാണ് പ്രവർത്തനം. ഗോസ്പൽ ഫോർ ഏഷ്യാ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഡോറ (ദൈവദാനമെന്നർത്ഥം) എന്ന മൈക്രോഫിനാൻസ് കമ്പനി വഴിയാണ് ഡോ.യോഹന്നാൻ മെത്രാപ്പൊലീത്ത തന്റെ വൈദികരെ മുന്നിൽ നിർത്തി പാവങ്ങളിൽനിന്നു പലിശ ഈടാക്കുന്നത്്.
ദരിദ്രവിഭാഗത്തിന്റെ ഉന്നമനത്തിനും സംരംഭകത്വ ശീലം വർദ്ധിപ്പിക്കുന്നതിനുമെന്നു പറഞ്ഞുമാണ് പണം പലിശയ്ക്ക് നൽകുന്നത്. ഇതിനിടെ പണം കൊടുത്ത് സഹായിച്ചവരുടെ ആരോഗ്യം സംരക്ഷിക്കാൻ ബിഷപ്പ് ഇടക്കിടെ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്താറുണ്ട്. ഇതിനെയും ജീവകാരുണ്യ പ്രവർത്തനമെന്നാണ് പേരിട്ടു വിളിക്കുന്നത്. ഡോറ എന്ന മൈക്രോഫിനാൻസ് സ്ഥാപനത്തിലൂടെ മെത്രാപ്പൊലീത്ത കേരളത്തിനകത്തും പുറത്തും വിതരണം ചെയ്തിട്ടുള്ളത് കോടികളാണ്. ഇവയെല്ലാം ജനങ്ങൾ തവണകളായി തിരിച്ചയ്ടക്കണം.
തവണകളായി പലിശയും ഉണ്ടാകുമെന്നു മാത്രം. പണം പലിശയ്ക്കു നൽകുന്ന മെത്രാപ്പൊലീത്തയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ വളരെ ചെറുതാണ്. കേരളത്തിനു വെളിയിൽ ഡോറായ്ക്ക് വലിയ മതിപ്പാണുള്ളത്. അവിടെ സ്വകാര്യ കമ്പനികൾക്കാണ് പണം പലിശയ്ക്ക് നൽകുന്നത്. അതുകൊണ്ടുതന്നെ തുകയും കൂടും. കേരളത്തിൽ വിതരണം ചെയ്യുന്ന പരമാവാധി തുക 5000 രൂപ മുതൽ 35,000 രൂപ വരെയാണ്. തവണകളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിൽ പത്തോ അതിനു മുകളിലോ അംഗങ്ങളുള്ള ഗ്രൂപ്പുകളായി തിരിച്ച് ഗ്രാമപ്രദേശങ്ങളിലെ വീട്ടമ്മമാരെ ലക്ഷ്യമിട്ടാണ് പണം നൽകുന്നത്.
ബിലിവേഴ്‌സ് ചർച്ചിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ വിവരം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ,് ഹരിയാന, ന്യൂഡൽഹി തുടങ്ങിയിടങ്ങളിൽ മുപ്പതു ബ്രാഞ്ചുകളിലായി 70,000 കുടുംബങ്ങൾ ഈ പദ്ധതിയുടെ ഗുണം അനുഭവിക്കുന്നതായി സൈറ്റ് അവകാശപ്പെടുന്നു. 10,000 രൂപയ്ക്ക് 50 ആഴ്ചകൊണ്ട് 11200 രൂപയാണ് ഉപയോക്താക്കൾ തിരിച്ചടയ്‌ക്കേണ്ടത്. അതായത് 1200 രൂപ പലിശനിരക്കിൽ ഡോറയിലേക്ക് കൂടുതലായി തിരിച്ചടയ്ക്കണം. ബിലീവേഴ്‌സ് ചർച്ച് പറഞ്ഞിട്ടുള്ള ഡോറയുടെ ഉപയോക്താക്കളുടെ കണക്ക് ശരിയാണെങ്കിൽ ഈയിനത്തിൽ ഇവർക്ക് പലിശയായി ലഭിച്ചിട്ടുള്ളത് 84 കോടിയാണ്.
അതേസമയം കേരളത്തിന്റെ എല്ലാ ജില്ലകളിലെയും ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡോറയുടെ ഓഫീസുകൾ മുഖാന്തിരം പതിനായിരക്കണക്കിന് സ്ത്രീകളാണ് പണം കൈപ്പറ്റിയിരിക്കുന്നത്. കൈപ്പറ്റുന്ന പണത്തിന് നിരവധി ഉടമ്പടികൾ ഒപ്പിട്ടുവാങ്ങാറുണ്ട്. ഓഫീസ് നടപടിക്രമങ്ങൾക്ക് എന്ന പേരിൽ 200 രൂപ മുതൽ 500 രൂപ വരെയും ഇൻഷുറൻസ് എന്ന പേരിൽ 250 രൂപയും നിർബന്ധപൂർവ്വം വാങ്ങാറുണ്ടെന്നും ഡോറയിൽനിന്നും പണം കൈപ്പറ്റിയ സ്ത്രീകൾ പറഞ്ഞു. കൂടാതെ നൽകുന്ന പണത്തിന് ഉപയോക്താവ് സ്ത്രീയാണെങ്കിൽ ഭർത്താവോ, ഭർത്താവില്ലെങ്കിൽ രക്തബന്ധത്തിലുള്ള പുരുഷന്മാരോ ജാമ്യക്കാരായി നിൽക്കണമെന്ന വ്യവസ്ഥയുണ്ട്. 10,000 രൂപയ്ക്ക് 224 രൂപ പ്രകാരം 50 ആഴ്ചയും 15,000 രൂപയ്ക്ക് 333 രൂപ പ്രകാരം 24 മാസം കൊണ്ടും തിരിച്ചടവ് പൂർത്തിയാക്കണം. ചൊവ്വാ, വ്യാഴം ദിവസങ്ങളിൽ ഡോറയിൽനിന്ന് ആളുകൾ നേരിട്ടെത്തി പണം കൈപ്പറ്റും.
മുടക്കം വരുത്തിയാൽ ഏജന്റുമാരെന്നവകാശപ്പെടുന്നവർ പണം കൈപ്പറ്റിയയാളുടെ വീടുകളിലെത്തും. ചെറിയ തോതിൽ പലിശ ഈടാക്കി തുടങ്ങുന്ന കമ്പനി അടവു തെറ്റിയാൽ കൂടുതൽ പലിശ ഈടാക്കാനും ശ്രമിക്കും എന്ന ആരോപണവും ഉണ്ട്. എസ്എൻഡിപി അടക്കമുള്ള സംഘടനകൾ ഇത്തരം മൈക്രോ ഫിനാൻസ് പദ്ധതികളുമായി രംഗത്തുണ്ട്. ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിനിടെയാണ് മൈക്രോ ഫിനാൻസ് പദ്ധതിയുമായി ബിലീവേഴ്‌സ് ചർച്ചും രംഗത്തെത്തുന്നത്. സംസ്ഥാനത്ത് ഓപ്പറേഷൻ കുബേരയുടെ പേരിൽ പലിശയ്ക്കു പണം നൽകുന്നവരെ ഓടിച്ചിട്ടു പിടിക്കുമ്പോഴാണ് സർക്കാരിന്റെ മൂക്കിൻ തുമ്പത്ത് 118/2009 എന്ന രജിസ്റ്റർ നമ്പരായി ഡോറയിലൂടെ കോടികൾ പലിശയ്ക്ക് കൊടുക്കുന്നത്. ഗോസ്പൽ മിനിസ്ട്രീസ് കടപ്ര എന്ന പേരിൽ 1980 ൽ രൂപം കൊണ്ട സൊസൈറ്റിയാണ് ഇപ്പോൾ ഏഷ്യ വരെ പ്രവർത്തനമണ്ഡലങ്ങൾ വ്യാപിപ്പിച്ച് ഗോസ്പൽ ഫോർ ഏഷ്യ എന്നായിട്ടുള്ളത്.
അതേസമയം ഇത്തരം മൈക്രോ ഫിനാൻസ് പദ്ധതികളിലൂടെ മതപരിവർത്തനമാണ് ബിലിവേഴ്‌സ് ചർച്ചിന്റെ ലക്ഷ്യമെന്ന ആരോപണവും ഉയരുന്നുണ്ട്. ഇക്കാര്യം സംഘപരിവാർ സംഘടനകൾ നേരത്തെ വ്യക്തമാക്കിയിരുന്നു. നിർദ്ധനരായവരെവരെ ലക്ഷ്യമിട്ടാണ് പ്രവർത്തനം എന്നതിനാൽ ഇവർ ധനസഹായം കിട്ടുമ്പോൾ മതംമാറി ബിലീവേഴ്‌സ് ചർച്ചിൽ അംഗത്വമെടുക്കാൻ തയ്യാറാകുകയും ചെയ്യുന്നു എന്നുണാണ് ഇവരുടെ ആരോപണം.