- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാലിയാറിലും ഇരവഞ്ഞിപ്പുഴയിലും ബ്‌ളൂ ആൽഗെ നിറഞ്ഞത് ഗെയിൽ അധികൃതരുടെ സൃഷ്ടിയോ? നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുംമുമ്പേ പുഴയ്ക്കു കുറുകെ പൈപ്പിടൽ പൂർത്തിയാക്കാൻ ഒരുക്കിയ തന്ത്രമെന്ന് ആക്ഷേപം; വെള്ളംമോശമാക്കി ഊർക്കടവ് റഗുലേറ്റർ തുറപ്പിക്കാൻ നീക്കമെന്ന് നാട്ടുകാർ; കോഴിക്കോട് നഗരത്തിലും നിരവധി പഞ്ചായത്തുകളിലും കുടിവെള്ളം മുട്ടിക്കുന്ന തരത്തിൽ പുഴകളിലെ വെള്ളം മലിനമായത് എങ്ങനെ?
കോഴിക്കോട്: കഴിഞ്ഞ കുറച്ചുദിവസമായി ചർച്ചയിലിരിക്കുകയാണ് കോഴിക്കോട്ട് ചാലിയാറിലും പോഷകനദിയായ ഇരവഞ്ഞിപ്പുഴയിലും വെള്ളത്തിൽ കാണപ്പെട്ട ബ്‌ളൂ ആൽഗെ പ്രതിഭാഗം. മുൻവർഷങ്ങളിലും ആൽഗെ ഉണ്ടായിരുന്നെങ്കിലും ഇക്കുറി അതിന്റെ അളവ് ക്രമാതീതമായി കൂടിയതോടെ ഇത് ഗെയിൽ പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന ആക്ഷേപമാണ് ഉയരുന്നത്. വേനലിലും ജല സമൃദ്ധമായ ഈ രണ്ട് പുഴകളിലെയും വെള്ളം ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് തുറന്ന്വിട്ട് വറ്റിക്കാൻ വേണ്ടി ഗെയിൽ ആസൂത്രണം ചെയ്തതാണ് ഇരുപുഴകളിലെയും ബ്ലൂആൽഗ പ്രതിഭാസമെന്നാണ് പരാതി ഉണ്ടായിരിക്കുന്നത്. ഗെയിൽ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായിരുന്ന പ്രതിഷേധം ഇപ്പോൾ ഏകദേശം കെട്ടടങ്ങിയ സാഹചര്യമാണ്. അതിനാൽ എത്രയും പെട്ടെന്ന് പണികൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഗെയിൽ അധികൃതർ. പുഴയ്ക്കു കുറുകെയുള്ള പൈപ്പ്‌ലൈൻ സ്ഥാപനം വേഗം പൂർത്തിയാക്കാനാണ് ഗെയിൽ ഉദ്ദേശിക്കുന്നത്. എന്നാൽ ഇരുപുഴകളിലും ഇപ്പോഴും സമൃദ്ധമായി ജലമുള്ളത് ഗെയിലിനെ വലയ്ക്കുന്നുവെന്നും അതിനാൽ വെള്ളം തുറന്നു
കോഴിക്കോട്: കഴിഞ്ഞ കുറച്ചുദിവസമായി ചർച്ചയിലിരിക്കുകയാണ് കോഴിക്കോട്ട് ചാലിയാറിലും പോഷകനദിയായ ഇരവഞ്ഞിപ്പുഴയിലും വെള്ളത്തിൽ കാണപ്പെട്ട ബ്‌ളൂ ആൽഗെ പ്രതിഭാഗം. മുൻവർഷങ്ങളിലും ആൽഗെ ഉണ്ടായിരുന്നെങ്കിലും ഇക്കുറി അതിന്റെ അളവ് ക്രമാതീതമായി കൂടിയതോടെ ഇത് ഗെയിൽ പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
വേനലിലും ജല സമൃദ്ധമായ ഈ രണ്ട് പുഴകളിലെയും വെള്ളം ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് തുറന്ന്വിട്ട് വറ്റിക്കാൻ വേണ്ടി ഗെയിൽ ആസൂത്രണം ചെയ്തതാണ് ഇരുപുഴകളിലെയും ബ്ലൂആൽഗ പ്രതിഭാസമെന്നാണ് പരാതി ഉണ്ടായിരിക്കുന്നത്.
ഗെയിൽ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായിരുന്ന പ്രതിഷേധം ഇപ്പോൾ ഏകദേശം കെട്ടടങ്ങിയ സാഹചര്യമാണ്. അതിനാൽ എത്രയും പെട്ടെന്ന് പണികൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഗെയിൽ അധികൃതർ. പുഴയ്ക്കു കുറുകെയുള്ള പൈപ്പ്‌ലൈൻ സ്ഥാപനം വേഗം പൂർത്തിയാക്കാനാണ് ഗെയിൽ ഉദ്ദേശിക്കുന്നത്.
എന്നാൽ ഇരുപുഴകളിലും ഇപ്പോഴും സമൃദ്ധമായി ജലമുള്ളത് ഗെയിലിനെ വലയ്ക്കുന്നുവെന്നും അതിനാൽ വെള്ളം തുറന്നുവിടാൻ തന്ത്രമൊരുക്കാനാണ് ഇപ്പോൾ ആൽഗെ പ്രതിഭാസം സൃഷ്ടിക്കപ്പെട്ടതെന്നുമാണ് ആക്ഷേപം.
ചാലിയാർ പുഴയിൽ അരീക്കോടിനടുത്തും, ഇരവഞ്ഞിപ്പുഴയിൽ കാരശ്ശേരിക്കടവിലുമാണ് ഗെയിലിന് പുഴമുറിച്ച് പൈപ്പിടേണ്ടിവരുന്നത്. എന്നാൽ ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ മുഴുവൻ താഴ്‌ത്തിയിട്ട നിലയിലായതിനാൽ ഇനി വേനൽ അവസാനിക്കുന്നത് വരെ പുഴയിൽ ഇപ്പോഴുള്ള ജലനിരപ്പ് അതേപടി തുടരും.
ഇത് പുഴയ്ക്കു കുറുകെ പൈപ്പിടാനുള്ള ഗെയിലിന്റെ പദ്ധതികൾക്ക് തടസ്സമാണ്. നിലവിൽ കൊച്ചി- മംഗലാപുരം ഗെയിൽ വാതക പൈപ്പ് ലൈനിൽ 25ലധികം സ്ഥലങ്ങളിൽ പുഴകൾക്ക് കുറുകെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നുണ്ട്. ഇതിന്റെയെല്ലാം പണികളും നടക്കുന്നുണ്ട്. എന്നാൽ ഈ പുഴകളിലൊക്കെയും വേനലിന്റെ തുടക്കമായതിനാൽ ഇപ്പോൾ വെള്ളം കുറവാണ്. അടുത്തൊന്നും തടയണകളില്ലാത്തതും ഈ കാര്യത്തിൽ ഗെയിലിന് പണികൾ സുഗമമായി മുന്നോട്ട് കൊണ്ട് പോകാനുമാകും.
എന്നാൽ ഗെയിൽ പൈപ്പ് ലൈൻ മുറിച്ച്കടക്കുന്ന മറ്റു പുഴകളെ അപേക്ഷിച്ച് ഏറ്റവും അടുത്ത് ചാലിയാറിൽ തടയണകളുണ്ട്. വെള്ളത്തിനടിയിലൂടെ പൈപ്പ് കൊണ്ടുപോകാനുള്ള പദ്ധതികൾക്ക് ഇത് തടസ്സമാകും. ഇത് മുന്നിൽ കണ്ടാണ് ബ്ലൂ ആൽഗകളുടെ പേര് പറഞ്ഞ് ഇപ്പോൾ നിരവധി കുടിവെള്ള പദ്ധതികൾക്ക് ആശ്രയിക്കുന്ന ചാലിയാറിലെ ഊർക്കടവ് കവണക്കല്ല് റഗുലേറ്റർ കം ബ്രിഡ്ജിലെ ഷെട്ടറുകൾ തുറക്കണമെന്ന രീതിയിൽ പ്രചരണങ്ങൾ നടക്കുന്നത്. കാര്യം ശരിയാണ്.
ചാലിയാറിലും പോഷകപ്പുഴയായ ഇരവഞ്ഞിപ്പുഴയിവും വ്യാപകമായി പച്ചനിറത്തിലുള്ള പായലുകൾ കാണപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാൽ മുൻ വർഷങ്ങളിലേതിലധികം പായലുകൾ ഇപ്പോൾ കാണുന്നത് ഗെയിലധികൃതർ പുഴയിൽ കൃത്യമമായി പായലുകൾ സൃഷ്ടിച്ചതാണെന്ന സംശയത്തിലാണ് പുഴയുടെ സമീപവാസികൾ. കഴിഞ്ഞ വർഷത്തിലും ഇത്തരത്തിൽ പായലുകൾ കണ്ടിരുന്നെങ്കിലും ഇത്രത്തോളമില്ലായിരുന്നെന്നും അവർ പറയുന്നു.
അന്നൊക്കെ ഇത് വെള്ളം ഇളക്കിവിടുന്നതോടെ തന്നെ നശിക്കുകയും ചെയ്തിരുന്നു. മാലിന്യം നിക്ഷേപിക്കുന്നതുകൊണ്ടാണ് ഇതുണ്ടാകുന്നതെങ്കിലും ഗെയിൽ പൈപ്പ് ലൈൻ കടന്ന് പോകുന്ന ഇടങ്ങളിൽ മാത്രം ഇത്ര അധികം ആൽഗെ നിരഞ്ഞത് എങ്ങനെയെന്ന് പുഴയുടെ സമീപവാസികൾ ചോദിക്കുന്നു. അതേ സമയം പുഴയിൽ കണ്ടെത്തിയ പായലുകൾ അപകടകാരികളാണെന്നും തത്കാലം പുഴയിലെ വെള്ളം ഉപയോഗിക്കുന്നത് നിർത്തിവയ്ക്കണമെന്നും സിഡബ്ല്യുആർഡിഎമ്മിലെ ശാസത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചാലിയാറിൽ നിന്നും, ഇരവഞ്ഞിപ്പുഴയിൽ നിന്നുമുള്ള ചില കുടിവെള്ള പദ്ധതികൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
കോഴിക്കോട് കോർപ്പറേഷൻ, മഞ്ചേരി മുനിസിപ്പാലിറ്റി തുടങ്ങിയ സ്ഥലങ്ങളിലേക്കൊക്കെ ചാലിയാറിൽ നിന്നാണ് കുടിവെള്ളമെടുക്കുന്നത്. ഗെയിലിന്റെ വ്യാജ പ്രചരണത്തിൽ വിശ്വസിച്ച് റഗുലേറ്ററിലെ ഷട്ടറുകൾ തുറന്ന് വിട്ടാൽ ഈ പ്രദേശങ്ങളിലൊക്കെ കുടിവെള്ളം മുട്ടും. മാത്രമല്ല വാഴക്കാട്, മാവൂർ, ചീക്കോട്, കൊടിയത്തൂർ, അരീക്കോട് തുടങ്ങിയ പഞ്ചായത്തുകളിലെയൊക്കെ കൃഷിയും കിണറുമൊക്കെ ഈ പുഴകളെ ആശ്രയിച്ചുള്ളവയാണ്. കാലാകാലങ്ങളായി വേനലിൽ ഊർക്കടവ് പാലത്തിലെ ഷട്ടറുകളടച്ചാണ് ഇവിടങ്ങളിലൊക്കെ ജലക്ഷാമത്തിന് പരിഹാരം കാണാറുള്ളത്. ഈ സ്ഥിതി മാറുന്നതിന് വഴിവച്ചതിന് പിന്നിൽ ഗെയിൽ അധികൃതരാണെന്ന പ്രചരണം വ്യാപകമാണ് കോഴിക്കോട്ടും പരിസരങ്ങളിലും. പ്രത്യേകിച്ചും ഈ വേനൽ കടുത്തതാവുമെന്ന നിലയിൽ മുന്നറിയിപ്പുകൂടി ലഭിക്കുന്ന വേളയിൽ വലിയൊരു ജലക്ഷാമത്തിന് നഗരവും പരിസരങ്ങളും സാക്ഷ്യംവഹിക്കേണ്ടിവരുമോ എന്ന ആശങ്കയും ഉയരുന്നു.