- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർ ടാപ്പിങ് തൊഴിലാളിയുടെ മിടുക്കിയായ മകൾ നഴ്സിങ് പാസായത് ഗോൾഡ് മെഡൽ നേടി; സാമ്പത്തിക പ്രയാസം കാരണം ഫീസ് മുഴുവനായും അടക്കാത്തതിനാൽ സെന്റ് തോമസ് നഴ്സിങ് കോളേജ് സർട്ടിഫിക്കറ്റ് തടഞ്ഞു വെച്ചത് അഞ്ച് വർഷം; സഭാ വിശ്വാസി ആയിട്ടും പണം കെട്ടാതെ സർട്ടിഫിക്കറ്റില്ലെന്ന് ശാഠ്യം പിടിച്ചു; കരുണ ചൊരിയാൻ നിരന്തരം പ്രസംഗിക്കുന്ന കർത്താവിന്റെ ദാസന്മാരുടെ കണ്ണിൽചോരയില്ലായ്മയുടെ കഥ
തിരുവനന്തപുരം: സഭയിലെ നിർധനരായ കുട്ടികൾക്ക് വിദ്യഭ്യാസം നൽകുക എന്ന പ്രവർത്തി ചെയ്യാനാണ് ക്രൈസ്തവ സഭകൾ വിദ്യഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത് എന്നാണ് പറയാറുള്ളത്. അത് വെറും പറച്ചിലിൽ മാത്രമെയുള്ളു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മാർത്തോമ സഭയുടെ കായംകുളം കറ്റാനം സെന്റ് തോമസ് നഴ്സിങ് കോളേജിലെ വിദ്യാർത്ഥിനിയുടെ അനുഭവത്തിൽ നിന്നും വ്യക്തമാകുന്നത്. ബ്ലേഡ് കമ്പനികളെപ്പോലും നാണിപ്പിക്കും വിധം അച്ചന്മാർ ഭരിക്കുന്ന കോളേജ് ഗോൾഡ് മെഡൽ നേടിയ ഒരു വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റ് തടഞ്ഞ് വെച്ചത് 5 വർഷമാണ്. ഫീസ് മുഴുവനായും അടച്ചില്ലെന്ന ഈ കാരണം പറഞ്ഞുള്ള മാനേജ്മെന്റിന്റെ പ്രവർത്തി കാരണം പെൺകുട്ടിക്ക് പരീക്ഷയിൽ ഉന്നത വിജയം നേടിയിട്ടും ഒരിടത്തും ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടായത്. 2012ൽ കാറ്റാനം സെന്റ് തോമസ് നഴ്സിങ് കോളേജിൽ നിന്നും ഉയർന്ന മാർക്ക് നേടിയാണ് പെൺകുട്ടി പരീക്ഷ പാസ്സായത്. എന്നാൽ പരീക്ഷയിൽ പാസ്സായ ശേഷവും ഒന്നേകാൽ ലക്ഷം രൂപ നൽകാനുണ്ടെന്ന് കാണിച്ചാണ് പെൺകുട്ടിയുടെ സർട്ടിഫിക്കറ്റ് ഡയറക്ടർ തടഞ്
തിരുവനന്തപുരം: സഭയിലെ നിർധനരായ കുട്ടികൾക്ക് വിദ്യഭ്യാസം നൽകുക എന്ന പ്രവർത്തി ചെയ്യാനാണ് ക്രൈസ്തവ സഭകൾ വിദ്യഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത് എന്നാണ് പറയാറുള്ളത്. അത് വെറും പറച്ചിലിൽ മാത്രമെയുള്ളു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മാർത്തോമ സഭയുടെ കായംകുളം കറ്റാനം സെന്റ് തോമസ് നഴ്സിങ് കോളേജിലെ വിദ്യാർത്ഥിനിയുടെ അനുഭവത്തിൽ നിന്നും വ്യക്തമാകുന്നത്. ബ്ലേഡ് കമ്പനികളെപ്പോലും നാണിപ്പിക്കും വിധം അച്ചന്മാർ ഭരിക്കുന്ന കോളേജ് ഗോൾഡ് മെഡൽ നേടിയ ഒരു വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റ് തടഞ്ഞ് വെച്ചത് 5 വർഷമാണ്. ഫീസ് മുഴുവനായും അടച്ചില്ലെന്ന ഈ കാരണം പറഞ്ഞുള്ള മാനേജ്മെന്റിന്റെ പ്രവർത്തി കാരണം പെൺകുട്ടിക്ക് പരീക്ഷയിൽ ഉന്നത വിജയം നേടിയിട്ടും ഒരിടത്തും ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടായത്.
2012ൽ കാറ്റാനം സെന്റ് തോമസ് നഴ്സിങ് കോളേജിൽ നിന്നും ഉയർന്ന മാർക്ക് നേടിയാണ് പെൺകുട്ടി പരീക്ഷ പാസ്സായത്. എന്നാൽ പരീക്ഷയിൽ പാസ്സായ ശേഷവും ഒന്നേകാൽ ലക്ഷം രൂപ നൽകാനുണ്ടെന്ന് കാണിച്ചാണ് പെൺകുട്ടിയുടെ സർട്ടിഫിക്കറ്റ് ഡയറക്ടർ തടഞ്ഞ് വെച്ചത്. കോന്നി മുതുപേഴുങ്കൽ സെന്റ് തോമസ് പള്ളി ഇടവകാംഗമായ ഈ മിടുക്കി പെൺകുട്ടി അനേകരുടെ സഹായത്തോടെയാണ് നഴ്സിങ്ങ് പഠനം ആരംഭിച്ചത്. പെൺകുട്ടിയുടെ പിതാവ് റബ്ബർ ടാപ്പിങ് തൊഴിലാളിയാണ്. ഇയാളുടെ ചെറിയ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോയിരുന്നത്. പഠിക്കാനുള്ള പെൺകുട്ടിയുടെ താൽപര്യവും മിടുക്കും കണ്ടാണ് സഹായവുമായി ചിലർ എത്തിയത്.
പഠനം പൂർത്തിയാക്കിയ ശേഷം ഫീസ് ഇനത്തിൽ ഒന്നേകാൽ ലക്ഷം രൂപ ബാക്കിയുണ്ടായിരുന്നു. എന്നാൽ ഇത് നൽകാൻ കുടുംബത്തിന് കഴിഞ്ഞില്ല. മുഴുവൻ ഫീസും അടയ്ക്കാതെ സർട്ടിഫിക്കറ്റ് വിട്ട് നൽകില്ലെന്ന സമീപനമായിരുന്നു കോളേജ് അധികൃതർക്ക്.കൊടുത്ത് തീർക്കാനുള്ള 1,25,000 രൂപ ജോലി ചെയ്ത് അടച്ചു തീർക്കാമെന്ന് കരഞ്ഞ് പറഞ്ഞിട്ടും കണ്ണിൽ ചോരയില്ലാത്ത ഡയറക്ടർ അച്ചൻ അത് കേൾക്കാൻ തയ്യാറായില്ല. സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമൂലം കഴിഞ്ഞ 5 വർഷമായി ഒരു ആശുപത്രിയിലും ജോലിക്ക് അപേക്ഷിക്കാൻ ഈ കുട്ടിക്ക് കഴിഞ്ഞിട്ടില്ല. 50,000 രൂപ് അടച്ചാൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് മെത്രാപ്പൊലീത്താ പറഞ്ഞിരുന്നു. എന്നാൽ തുക അടച്ചപ്പോൾ ഡയറക്ടറും ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തായും മൊത്തം ഫീസടയ്ക്കാതെ സർട്ടിഫിക്കറ്റ് കൊടുക്കാൻ തയ്യാറായില്ല.
പിന്നെയും തുക ബാക്കിയുണ്ടായിരുന്നു. ഇതിൽ 50,000 രൂപ കൂടി ഡിസംബറിൽ അടയ്ച്ചിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ല. ബാക്കി തുക തന്നാൽ മാത്രമെ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ എന്ന വാശിയിലായിരുന്നു മാനേജ്മെന്റ്. ബാക്കി തുകയും കൂടി വിദേശത്തുള്ള ഒരാൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ നൽകിയതോടെയാണ് സർട്ടിഫിക്കറ്റ് തിരികെ നൽകിയത്. പിടിച്ചു വെച്ചിരുന്ന സർട്ടിഫിക്കറ്റുകൾ മടക്കി വാങ്ങി. തികച്ചും നിയമ വിരുദ്ധമായ ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ പലരും ഉപദേശിച്ചെങ്കിലും എന്റെ സഭക്ക് നാണക്കേടാകുമെന്ന് പറഞ്ഞ് പെൺകുട്ടിയും വീട്ടുകാരും അതിന് തയ്യാറായില്ല.
ഞായറാഴ്ചതോറും പള്ളിയിൽ വലിയ വായിൽ നീതിയും ന്യായവും പ്രസംഗിച്ചാൽ മാത്രം പോരെന്നും മനുഷ്യത്വവും ബോധവും വേണമെന്നുൾപ്പെടെ വിമർശനവുമായി സഭാ വിശ്വാസികൾ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സഭാ വിശ്വാസികളുടെ ഫേസ്‌ബുക്ക് വാട്സാപ്പ് കൂട്ടായ്മകളിൽ വിഷയം ചർച്ചയായിട്ടുണ്ട്. എന്നാൽ വിഷയം പൊതു സമൂഹത്തിൽ ചർച്ചയായിട്ടും യാതൊരു കുറ്റബോധവുമില്ലാതെയാണ് അഡ്‌മിനിസ്റ്ററേറ്ററായ റെവറൻ ജോൺസൺ മാത്യു പ്രതികരിച്ചത്. പഠിച്ചിട്ട് പിന്നെ ഫീസ് തരാതെ പോകാമെന്നാണോ ഇവരൊക്കെ കരുതിയത് എന്നായിരുന്നു പ്രതികരണം.
വിഷയത്തിൽ പ്രതികരണമാരാഞ്ഞ് ഫാദർ ജോൺസനെ തന്നെ മറുനാടൻ മലയാളി തന്നെ ബന്ധപ്പെട്ടിരുന്നു. എന്ത് ഗോൾഡ് മെഡൽ വാങ്ങിയാലും ശരി പഠിച്ചിട്ട് ഫീസ് അടയ്ക്കാതിരുന്നാൽ സർട്ടിഫിക്കറ്റ് കൊടുക്കുന്നത് എങ്ങനെയാണെന്നാണ് ജോൺസൺ മാത്യു പ്രതികരിച്ചത്. സൗജന്യമായി ഭക്ഷവും ഫീസും നൽകിയാണ് പെൺകുട്ടിയ പഠിപ്പിച്ചതെന്നും ഇതിലും മിടുക്കികളായ വിദ്യാർത്ഥിനികൾ ഇവിടെ ഉണ്ടെന്നുമാണ് ജോൺസൺ മാത്യു പ്രതികരിച്ചത്. സൗജന്യമായി ഫീസും ഭക്ഷണവും നൽകി, കണക്ക് വെച്ച് ഇനിയും ഒരു അൻപതിനായിരം രൂപ കൂടി ഇങ്ങോട്ട് വരും എന്നായിരുന്നു കർത്താവിന്റെ ദാസനായ ജോൺസൺ മാത്യു പ്രതികരിച്ചത്. സൗജന്യമായി പഠിപ്പിച്ചിട്ടും ഭക്ഷണം നൽകിയിട്ടും സർട്ടിഫിക്കറ്റ് തടഞ്ഞ് വച്ചാൽ അതിൽ ഗുണമില്ലാതെ പോകില്ലേയെന്ന് ചോദിച്ചപ്പോൾ മറുപടി അപ്പോൾ സൗജന്യമായി പഠിപ്പിക്കണോ എന്നായിരുന്നു.