- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൾട്രാ സൗണ്ട് സ്‌കാനിങ് നടത്തിപ്പിച്ചത് അഞ്ച് തവണ; ഗർഭസ്ഥ ശിശുവിന് ഒരു തരത്തിലുള്ള ജനിതക വൈകല്യവും ഇല്ലെന്ന് ഡോക്ടർ ഒപ്പിട്ടും നൽകി; കുട്ടി ജനിച്ചത് വയറ്റിൽ കരളും വലതു വശത്ത് ഹൃദയവും പ്ലീഹയില്ലാതെയും; വിദേശത്തെ ജോലി വേണ്ടെന്ന് വച്ചും കുട്ടിയെ നോക്കുന്ന അച്ഛൻ; അമ്മയും ജോലി ഉപേക്ഷിച്ചു; ഒടുവിൽ രക്ഷിതാക്കളുടെ പരാതിയിൽ കോഴഞ്ചേരി പൊയ്യാനിൽ ആശുപത്രിയും ഡോക്ടറും കുടുങ്ങി; 15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃഫോറം
പത്തനംതിട്ട: ഗർഭകാല പരിശോധനയോട് അനുബന്ധിച്ച് നടത്തിയ പരിശോധനകളിൽ കുഞ്ഞിന്റെ ജനിതകവൈകല്യം കണ്ടെത്താൻ കഴിഞ്ഞില്ല. നിരവധി ശാരീരിക ആന്തരികാവയവ വൈകല്യവുമായി കുഞ്ഞ് ജനിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ ആശുപത്രിക്കും ചികിൽസിച്ച ഡോക്ടർക്കുമായി 15 ലക്ഷം രുപ നഷ്ടപരിഹാരം ജില്ലാ ഉപഭോക്തൃഫോറം വിധിച്ചു. കോഴഞ്ചേരി പൊയ്യാനിൽ ആശുപത്രി, ഗൈനോക്കോളജിസ്റ്റ് ഡോ.ശ്യാമ ഡാനിയൽ എന്നിവർക്കെതിരേയാണ് നടപടി. 10 ശതമാനം പലിശയും 5000രൂപ വീതം കോടതിച്ചെലവും കൂടി വാദിക്ക് നൽകണം. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരഫോറം പ്രസിഡന്റ് പി സതീഷ് ചന്ദ്രൻ നായർ, മെമ്പർ ഷീലാ ജേക്കബ് എന്നിവരാണ് വിധി പ്രസ്താവിച്ചത്. ഇടയാറന്മുള ആശാരിപറമ്പിൽ രമ്യഅനൂപും കുടുംബവും ആണ് പരാതിക്കാർ. 2012 ഓഗസ്റ്റ് 27 മുതൽ രമ്യ പൊയ്യാനിൽ ആശുപത്രിയിൽ പ്രസവകാല ചികിത്സയിലായിരുന്നു. ഈ കാലയളവിൽ ഗർഭസ്ഥ ശിശുവിന് എന്തെങ്കിലും തകരാറുകൾ ഉണ്ടെങ്കിൽ കണ്ടെത്തുന്നതിനായി അഞ്ച് പ്രാവശ്യം ആൾട്രാ സൗണ്ട് സ്‌കാനിങ് നടത്തിയിരുന്നു. ഡോക്ടർ ഒപ്പിട്ടു നൽകിയ സ്‌കാനിങ് റിപ്പോർട്ടിൽ കുഞ്ഞിന് ഒരു തരത
പത്തനംതിട്ട: ഗർഭകാല പരിശോധനയോട് അനുബന്ധിച്ച് നടത്തിയ പരിശോധനകളിൽ കുഞ്ഞിന്റെ ജനിതകവൈകല്യം കണ്ടെത്താൻ കഴിഞ്ഞില്ല. നിരവധി ശാരീരിക ആന്തരികാവയവ വൈകല്യവുമായി കുഞ്ഞ് ജനിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ ആശുപത്രിക്കും ചികിൽസിച്ച ഡോക്ടർക്കുമായി 15 ലക്ഷം രുപ നഷ്ടപരിഹാരം ജില്ലാ ഉപഭോക്തൃഫോറം വിധിച്ചു.
കോഴഞ്ചേരി പൊയ്യാനിൽ ആശുപത്രി, ഗൈനോക്കോളജിസ്റ്റ് ഡോ.ശ്യാമ ഡാനിയൽ എന്നിവർക്കെതിരേയാണ് നടപടി. 10 ശതമാനം പലിശയും 5000രൂപ വീതം കോടതിച്ചെലവും കൂടി വാദിക്ക് നൽകണം. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരഫോറം പ്രസിഡന്റ് പി സതീഷ് ചന്ദ്രൻ നായർ, മെമ്പർ ഷീലാ ജേക്കബ് എന്നിവരാണ് വിധി പ്രസ്താവിച്ചത്.
ഇടയാറന്മുള ആശാരിപറമ്പിൽ രമ്യഅനൂപും കുടുംബവും ആണ് പരാതിക്കാർ. 2012 ഓഗസ്റ്റ് 27 മുതൽ രമ്യ പൊയ്യാനിൽ ആശുപത്രിയിൽ പ്രസവകാല ചികിത്സയിലായിരുന്നു. ഈ കാലയളവിൽ ഗർഭസ്ഥ ശിശുവിന് എന്തെങ്കിലും തകരാറുകൾ ഉണ്ടെങ്കിൽ കണ്ടെത്തുന്നതിനായി അഞ്ച് പ്രാവശ്യം ആൾട്രാ സൗണ്ട് സ്‌കാനിങ് നടത്തിയിരുന്നു. ഡോക്ടർ ഒപ്പിട്ടു നൽകിയ സ്‌കാനിങ് റിപ്പോർട്ടിൽ കുഞ്ഞിന് ഒരു തരത്തിലുള്ള ജനിതക വൈകല്യവും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ കുട്ടി ജനിച്ചപ്പോൾ ഗുരതരമായ ജനിതക വൈകല്യങ്ങളാണ് കണ്ടെത്തിയത്. നിറം നിരന്തരമായി നീലയാവുകയും ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുകയും ചെയ്തതോടെ നടത്തിയ പരിശോധനയിലാണ് അപകടാവസ്ഥ ബന്ധുക്കൾക്ക് മനസിലായത്.
തിരുവനന്തപുരം ശ്രീചിത്രയിലും ,എറണാകുളം അമൃതാ മെഡിക്കൽ കോളേജിലുമടക്കം ചികിത്സ തേടിയ കുഞ്ഞിന് രണ്ടു ഓപ്പറേഷനുകൾ നടന്നു. പരിശോധനയിൽ കരൾ വയറിന്റെ ഏറ്റവും അടിഭാഗത്തും ഇടത്തു ഭാഗത്ത് വരേണ്ട ഹൃദയം വലതുഭാഗത്തുമാണെന്ന് കണ്ടെത്തി. പ്ലീഹ ഉണ്ടായിരുന്നില്ല. ഹൃദയത്തിന് രണ്ട് അറകൾ മാത്രമാണുള്ളത്. രക്തവാഹിനി കുഴലുകളുടെ എണ്ണത്തിലും നന്നേ കുറവുണ്ട്. കുഞ്ഞിനെ ചികിത്സിച്ച് സ്വാഭാവിക അവസ്ഥയിലേക്ക് കൊണ്ടുവരുമെന്ന് വാക്കു നൽകാൻ വിദഗ്ധ ഡോക്ടർമാർക്കു പോലും കഴിയുന്നില്ല. ഇത്തരം ഒരു സാഹചര്യത്തിലാണ് ബന്ധുക്കൾ അഡ്വ ജോൺ പി തോമസ്, അഡ്വ സുനിൽ ജി നെടുംപുറത്ത് എന്നിവർ മുഖേന പരാതി നൽകിയത്.
ആൾട്രാസൗണ്ട് സ്‌കാനിങ് റിപ്പോർട്ട് കൃത്യമായിരുന്നെങ്കിൽ ആദ്യഘട്ടത്തിൽ തന്നെ ചികിത്സ നടത്താൻ കഴിയുമായിരുന്നു. ഡോക്ടറുടേയും ആശുപത്രിയുടേയും കുറ്റകരമായ വീഴ്ചമൂലം ഒരു കുടുംബമാണ് തീരാദുഃഖത്തിലായത്. വിദേശത്തുനിന്നും കുഞ്ഞിനെ ശുശ്രൂഷിക്കാൻ പിതാവ് ജോലി രാജിവച്ച് നാട്ടിലെത്തി. അമ്മയും നിലവിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചു. ഇടവേളകളില്ലാതെ കുഞ്ഞുമായി ആശുപത്രി കയറിയിറങ്ങുകയാണ് ഈ കുടുംബം.
അതേസമയം, ജനിതക വൈകല്യം കണ്ടെത്തുന്നതിന് സ്‌കാനിങ് റിപ്പോർട്ട് മാത്രമല്ല, ആധാരമാക്കേണ്ടത് എന്ന് ഡോക്ടർമാർ പറയുന്നു. രണ്ടാം മാസത്തിൽ ഡബിൾ ടെസ്റ്റും മൂന്നാം മാസത്തിൽ ട്രിപ്പിൾ ടെസ്റ്റും നടത്തേണ്ടതാണ്. ഇതിലൂടെയാണ് ജനിതകവൈകല്യം മനസിലാക്കാൻ കഴിയുക. ഇവിടെ അതുണ്ടായിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.