- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവങ്ങളെ സഹായിക്കാനുള്ള 'സേവ് എ ഫാമിലി' പദ്ധതിയുടെ പേരിൽ കാനഡയിൽ നിന്നും എടയന്ത്രത്ത് മെത്രാൻ സ്വരൂക്കൂട്ടിയത് കോടികൾ; 23 കോടി പിരിച്ചെടുത്തിട്ടും എത്ര സാധു കുടുംബങ്ങൾക്ക് സഹായം എത്തിച്ചു എന്നതിന് കണക്കില്ലെന്ന് ആരോപണം; കർദിനാളിനെതിരെ പടനയിക്കാൻ മുന്നിൽ നിന്ന സഹായ മെത്രാനെതിരെ നിരവധി ചോദ്യങ്ങൾ ഉയർത്തി മറുപക്ഷം: കോടികളുടെ കണക്കുകൾ കേട്ട് അന്തംവിട്ട് വിശ്വാസികളും
കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി ഇടപാടുകളെ ചൊല്ലി തുടങ്ങിയ വിവാദം പുതിയ തലത്തിലേക്ക് നീങ്ങുന്നു. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ പ്രതിക്കൂട്ടിൽ നിർത്താൻ വേണ്ടി ഒരു വിഭാഗം ആസൂത്രണം ചെയ്തതാണ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളെന്ന ആരോപണം ശക്തമായിരിക്കേ തന്നെ സഭയിലെ മറ്റ് പദ്ധതികളിലും സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി ആരോപണം. കർദിനാളിനെതിരെ വൈദികരെ സംഘടിപ്പിക്കാൻ മുന്നിൽ നിന്ന സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിന് എതിരായാണ് ആരോപണം ഉയരുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കാര്യങ്ങളിൽ അദ്ദേഹത്തിനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. എന്നാൽ, കർദിനാളാണ് എല്ലാത്തിനും കാരണക്കാരനെന്നാണ് മാർ എടയന്ത്രത്തും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പറയുന്നത്. വിഷയത്തിൽ എടയന്ത്രത്തിനെതിരെയും ആരോപണങ്ങൾ ഉയർത്തി സോഷ്യൽ മീഡിയ വഴിയും മറ്റും രംഗത്തെത്തിയിരിക്കയാണ് കർദിനാളിനെ അനുകൂലിക്കുന്ന വിഭാഗം. ആലഞ്ചേരി പിതാവിനെതിരെ പട നയിച്ച സെബാസ്റ്റ്യൻ മാർ എടയന്ത്രത്ത് നേതൃത്വം കൊടുക്കുന്ന 'സേവ് എ ഫാമിലി' പദ്ധതിയുടെ ഭ
കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി ഇടപാടുകളെ ചൊല്ലി തുടങ്ങിയ വിവാദം പുതിയ തലത്തിലേക്ക് നീങ്ങുന്നു. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ പ്രതിക്കൂട്ടിൽ നിർത്താൻ വേണ്ടി ഒരു വിഭാഗം ആസൂത്രണം ചെയ്തതാണ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളെന്ന ആരോപണം ശക്തമായിരിക്കേ തന്നെ സഭയിലെ മറ്റ് പദ്ധതികളിലും സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി ആരോപണം. കർദിനാളിനെതിരെ വൈദികരെ സംഘടിപ്പിക്കാൻ മുന്നിൽ നിന്ന സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിന് എതിരായാണ് ആരോപണം ഉയരുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കാര്യങ്ങളിൽ അദ്ദേഹത്തിനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. എന്നാൽ, കർദിനാളാണ് എല്ലാത്തിനും കാരണക്കാരനെന്നാണ് മാർ എടയന്ത്രത്തും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പറയുന്നത്.
വിഷയത്തിൽ എടയന്ത്രത്തിനെതിരെയും ആരോപണങ്ങൾ ഉയർത്തി സോഷ്യൽ മീഡിയ വഴിയും മറ്റും രംഗത്തെത്തിയിരിക്കയാണ് കർദിനാളിനെ അനുകൂലിക്കുന്ന വിഭാഗം. ആലഞ്ചേരി പിതാവിനെതിരെ പട നയിച്ച സെബാസ്റ്റ്യൻ മാർ എടയന്ത്രത്ത് നേതൃത്വം കൊടുക്കുന്ന 'സേവ് എ ഫാമിലി' പദ്ധതിയുടെ ഭാഗമായി ക്രമക്കേടുകൾ ഉണ്ടെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആരോപണം. ഇത് സംബന്ധിച്ച് വിവിധ കോണുകളിൽ നിന്നും ഉയരുന്ന ആരോപണങ്ങളോട് മെത്രാൻ പ്രതികരിക്കണെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
സേവ് എ ഫാമിലി പദ്ധതിയിലേക്ക് പ്രതിവർഷം കോടികൾ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിരിച്ചെടുക്കുന്നുണ്ടെന്നും പാവങ്ങളെ സഹായിക്കാൻ വേണ്ടിയുള്ള ഈ പദ്ധതി പ്രകാരം എത്ര പാവങ്ങൾക്ക് സഹായം കിട്ടിയെന്ന കാര്യം അറിവില്ലെന്നും കർദിനാൾ അനുകൂലികൾ പറയുന്നു. കാനഡയിൽ നിന്നും പിതാവിന്റെ പേരിൽ ഉള്ള സേവ് എ ഫാമിലിക്ക് പ്രതിവർഷം വരുന്നത് കോടികളാണ്. അഭിവന്ദ്യ പിതാവ് മെത്രാൻ ആകുന്നതിനു മുൻപ് പതിമൂന്നു വർഷത്തോളം കാനഡയിൽ ഈ പദ്ധധിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയായിരുന്നു എന്ന കാര്യമാണ് ഇവർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
പലപ്പോഴും ഫണ്ട് വൈദികർ തന്നെ വകമാറ്റി ചിലവഴിക്കുന്നു എന്ന ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കാനഡയിലേക്കും വത്തിക്കാനിലേക്ക് വരെ പരാതി അയക്കുമെന്നും ഒരു വിഭാഗം പറയുന്നു. സേവ് എ ഫാമിലി പദ്ധതിയുടെ അമരത്ത് ഇപ്പോഴും സെബാസ്റ്റ്യൻ മാർ എടയന്ത്രത്താണെന്നതും ആരോപണം ശക്തമാകാൻ ഇടയാക്കുന്നു.
സെബാസ്റ്റ്യൻ എടയന്ത്രത്ത് മെത്രാൻ തലവനായിട്ടുള്ള സേവ് എ ഫാമിലി പദ്ധധിക്ക് കാനഡയിൽ നിന്നും വരുന്ന കോടിക്കണക്കിനു രൂപ പൊതുവേ കനേഡിയൻ ഫണ്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിന്റെ വിനിയോഗം സംബന്ധിച്ച് എറണാകുളത്തുള്ള ചില വൈദികരോട് അന്വേഷിച്ചപ്പോൾ അവർക്ക് പോലും അറിയില്ല എന്നാണ് പറഞ്ഞത്. കാനഡയിൽ നിന്നും ലഭിച്ച രേഖകൾ പ്രകാരം പ്രതിവർഷം ശരാശരി നാലരലക്ഷം കനേഡിയൻ ഡോളർ (ഏകദേശം ഇരുപത്തി മൂന്നു കോടിയോളം രൂപ ) ഈ പദ്ധതിക്ക് ലഭിക്കുന്നുണ്ട്. ഈ ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ വിവാദമായത്, സുതാര്യതക്ക് വേണ്ടി മുറവിളി കൂട്ടുന്നവർ ദയവായി ഇതിൽ വ്യക്തത വരുത്തി വിശ്വാസികളുടെ സംശയം ദൂരികരിക്കണം എന്ന് താഴ്മയോടെ അഭ്യർത്ഥിക്കുന്നു.- സോഷ്യൽ മീഡിയ വഴി ഒരു വിഭാഗം ഉന്നയിക്കുന്ന ചോദ്യം ഇതാണ്. ഇത് സംബന്ധിച്ച രേഖകളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.
1964 ൽ ബോംബയിൽ നടന്ന അന്തർദേശിയ ദിവ്യകാരുണ്യ കോൺഗ്രസിൽ പാൾ ആറാമൻ മാർപാപ്പ ലോകത്തോട് നടത്തിയ ആഹ്വാനം ഉൾക്കൊണ്ടാണ് എറണാകുളം-അങ്കമാലി അതിരൂകളിൽ സേവ് എ ഫാമിലി പദ്ധതിക്ക് തുടക്കം കുറിച്ചത്. കാനഡ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ഉദാരമനസ്‌കരായ വ്യക്തികൾ കുടുംബങ്ങൾ പ്രസ്ഥാനങ്ങൾ അവരുടെ അനുദിന ചെലവ് ചുരുക്കി മിച്ചം വയ്ക്കുന്ന തുക ഇന്ത്യയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെയും വ്യക്തികളുടെയും സമഗ്രവികസനത്തിനായി പങ്കുവെക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. ഇത് വിവിധ രൂപതകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ നടന്നു വരുന്നത്.
പാവങ്ങളെ സഹായിക്കാനുള്ള ഈ പദ്ധതിയിലെ കനേഡിയൻ ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിടണമെന്നാണ് സഹായ മെത്രാനോട് ഒരു കൂട്ടർ ആവശ്യപ്പെടുന്നത്. വിവാദമായി ഭൂമി ഇടപാടുകളെ ചൊല്ലി സഭയ്ക്കുള്ളിൽ രണ്ട് ചേരി ഉയർന്നതോടൊണ് പരസ്പ്പരം കണക്കുകൾ വ്യക്തമാക്കണമെന്ന ചോദ്യങ്ങളും ഉയർന്നത്. നേരത്തെ, വൈദികസമിതി യോഗത്തിൽ കർദിനാളിനെ രൂക്ഷമായി വിമർശിക്കുന്ന സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ സംഭാഷണം മറുനാടൻ നേരത്തെ പുറത്തുവിട്ടിരുന്നു. ഈ ഭൂമിയിടപാടിനെതിരെ സംസാരിച്ചപ്പോൾ തന്റെ വൈദികജീവിതത്തെപ്പോലും ചോദ്യംചെയ്യുന്ന നീക്കമുണ്ടായെന്നും കഴിഞ്ഞ നാലുവർഷമായി തന്നെ പേടിപ്പിച്ച് കാര്യങ്ങൾ കാണുകയാണെന്നുമാണ് സംഭാഷണത്തിൽ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പറയുന്നത്. ഇത് അദ്ദേഹം എടുത്ത മുൻകൂർ ജാമ്യമാണെന്ന വിധത്തിലാണ് ആരോപണം.
സേവ് എ ഫാമിലിയുടെ ഭാഗമായി ഇടയ്ക്കിടെ മെത്രാൻ ഇടക്കിടെ കാനഡയിൽ സന്ദർശിക്കാറുണ്ടെന്നാണ് എതിരാളികൾ പറയുന്നത്. കേരളത്തിലേക്ക് കാനഡയിൽ നിന്നൊഴുകുന്ന പണത്തിന്റെ വിനയോഗവുമായി ബന്ധപ്പെട്ട നിരവധി ദുരൂഹതകളും നിലനിൽക്കുന്നതായും ആരോപണമുണ്ട്. ഭൂമി ഇടപാടിൽ കർദിനാളിനെ കുറ്റപ്പെടുത്തി കൊണ്ട് പരാതിയുമായി ഒരു വിഭാഗം രംഗത്തിറങ്ങിയപ്പോൾ മറുവശത്ത് ഇതിനെ പ്രതിരോധിക്കാൻ വേണ്ടി ഒരുക്കങ്ങളുമായി മറുവിഭാഗവും ശക്തമായി രംഗത്തെത്തി. ഇതോടെയാണ് സഭയ്ക്കാകെ നാണക്കേടുണ്ടാക്കുന്ന വിധത്തിൽ ആരോപണങ്ങൾ പുറത്തുവന്നതും.
കർദിനാളിനെ കരുവാക്കി യഥാർത്ഥ കുറ്റവാളികൾ രക്ഷപെടാൻ ശ്രമിക്കുകയാണ് എന്നൊണ് മറ്റൊരു വിഭാഗത്തിന്റെ ആരോപണം. എന്തായാലും അധികാര വടംവലിയുടെ ഭാഗമായാണ് ഈ വിവാദം ഉയർന്നുവന്നത് എന്നത് വ്യക്തമാണ്. അതേസമയം വിവാദമായ ഇടപാടിൽ പൊലീസ് അന്വേഷണം തുടങ്ങയിട്ടുണ്ട്. അതിനിടെ രൂപതയുടെ സ്ഥാപനങ്ങളുടെ ഭരണച്ചുമതല വീതിച്ചു നൽകിയതോടെ പ്രശ്നങ്ങൾക്ക് താൽക്കാലികമായി പരിഹാരം ഉണ്ടായെന്ന വാർത്തകളും പുറത്തുവന്നിരുന്നു. എന്തായാലും സഭയിലെ കോടികൾ സംബന്ധിച്ച ഇടപാടുകൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാകുമ്പോൾ വിശ്വാസികളും ആശയക്കുഴപ്പത്തിലാണ്. ഇരു കൂട്ടരും പരസ്പ്പരം ആരോപണങ്ങളുമായി നീങ്ങൂമ്പോൾ ഇതിലെ വസ്തുത എന്താണെന്ന് ആർക്കും ഒരു പിടിയുമില്ലെന്നതാണ് യാഥാർത്ഥ്യം.