പെരുമ്പാവൂർ: മോഹൻലാലിനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരെ നവമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കുന്നംകുളം പെരുമ്പിലാവ് സ്വദേശി നസീഹ് അഷറഫാണ് അറസ്റ്റിലായത്. ആന്റണി പെരുമ്പാവൂരിന്റെ പരാതിയെ തുടർന്ന് സിഐ ബൈജു കെ. പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം നസീഹിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നസീഹിനെ പെരുമ്പാവൂർ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

മോഹൻലാലിനും ആന്റണി പെരുമ്പാവൂർക്കുമെതിരേ വൻ ആരോപണവുമായി യുവാവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂരിൽ ആന്റണി പെരുമ്പാവൂർ അന്യ സംസ്ഥാന തൊഴിലാളികൾക്കായി വാണിഭ ക്യാമ്പുകൾ നടത്തുന്നുണ്ടെന്നും വീഡിയോയിൽ ആരൊപ്പിക്കുന്നു. ഫേസ്‌ബുക്കിലും യുടൂബിലും അപ്ലോഡ് ചെയ്തിരിക്കുന്ന 4.50 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് ആരോപണം ഉന്നയിച്ചത്. ടിവി ചാനലിൽ ഒരു റിപ്പോർട്ട് വന്നിരുന്നു. പെരുമ്പാവൂരിൽ വെടിശാലകൾ ഉണ്ടെന്നായിരുന്നു എന്നാണ് അത് പറഞ്ഞിരുന്നത്. ഗുണ്ടൽപേട് നടന്നത് പോലെ പെരുമ്പാവൂരും ഉണ്ട്. അന്യസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടിയാണ് ഇത്. 300-500 രൂപയ്ക്ക് പ്രവർത്തിക്കുന്നതാണ് അവ. ഇത് കൂടാതെ ലക്ഷങ്ങൾ വില മതിക്കുന്ന കച്ചവടെ 200ഓളം വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്നു. ഇതിന് പിന്നിൽ മോഹൻലാൽ ആണ്. അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ ആന്റണി പെരുമ്പാവൂർ ആണെന്നും പറയുന്നു. ഇതിന് പിന്നിൽ ആൻണിയാണ്. അല്ലെങ്കിൽ ആന്റണിയുടെ മാഫിയയിൽ ബന്ധപ്പെട്ട ആളുകളാണെന്നും പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആന്റണി പെരുമ്പാവൂർ പരാതി നൽകിയത്.

ഇത് വാട്‌സ്ആപ്പിലൂടെയും മറ്റ് നവമാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് ആന്റണി പെരുമ്പാവൂർ പൊലീസിനെ സമീപിച്ചത്. നേരത്തെ പൃഥ്വിരാജ് അടക്കമുള്ളവരെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചും ഇയാൾ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഇയാളുടെ സ്ഥിരം ജോലിയാണെന്നാണ് ഉയരുന്ന ആരോപണം. ഈ സാഹചര്യത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത്. ആന്റണി പെരുമ്പാവൂരിന്റെ സുഹൃത്ത് എന്ന നിലയിലാണ് വളരെ മോശമായ ഭാഷയിൽ ആരോപണങ്ങൾ ഉന്നയിച്ചത്. സിനിമാ ലോകത്തെ ചിലരാണ് ഇതിന് പിന്നിലെന്നും ആരോപണങ്ങൾ സജീവമായി. ഇതിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

വിവാദ വൈറൽ വീഡിയോയിലെ മറ്റ് പരാമർശങ്ങൾ ഇങ്ങനെ-മൂന്ന് വർഷം മുമ്പ് ഞാനും ഫ്രണ്ടും ആന്റണിയുമായി നല്ല ബന്ധമായിരുന്നു. അവൻ ഡ്രഗ് അഡിറ്റായിരുന്നു. അന്ന് ഞങ്ങൾ കണ്ടു. അന്ന് നീ എന്നോട് പലതും കുമ്പസരിച്ചു. അതിൽ മോഹൻലാലിന് ആണുങ്ങളോടും താൽപ്പര്യമുണ്ടെന്ന് പറയുന്നു. പെണ്ണുപിടിയാനാണെന്ന് ആന്റണി പെരുമ്പാവൂർ പറയുന്ന ഓഡിയോ ഉണ്ടെന്നും ഇയാൾ പറഞ്ഞു. ഒരു മാസത്തിനകം പെരുമ്പാവൂരിനെ പൊലീസ് വൃത്തിയാക്കണം. അല്ലെങ്കിൽ ഞാൻ ഞാൻ രംഗത്തിറങ്ങും. എല്ലാം വ്യത്തിയാക്കും. ഇങ്ങനെ പോകുന്നു ഇയാളുടെ അവകാശ വാദങ്ങൾ.

പൊലീസ് ഇക്കാര്യത്തിൽ വേണ്ടത് ചെയ്തില്ലെങ്കിൽ വി എസ് അച്യുതാനന്ദൻ ചെയ്തതു പോലെ എല്ലാം ഇടിച്ചു നിരത്തും. ആന്റണി പെരുമ്പാവൂരിനെ വെല്ലുവിളിക്കുന്ന തരത്തിലാണ് വിഡിയോ. ജെസിബി വച്ച് എല്ലാം ഇടിച്ചു നിരത്തുമെന്നാണ് അച്യുതാനന്ദൻ പറയുന്നത്. ഏത് സാഹചര്യത്തിലാണ് ഈ വിഡിയോ റിക്കോർഡ് ചെയ്തതെന്ന് വ്യക്തമല്ല. ഏതായാലും ഗുരുതര ആരോപണമാണ് ഇയാൾ ഉയർത്തിയത്. എന്നാൽ ഇതിലൊന്നും ഒരു അടിസ്ഥാവുമില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.