- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഇരുപത്തിരണ്ടര ലക്ഷം രൂപ തട്ടിയ സംഭവത്തിൽ പീതാംബരക്കുറുപ്പിനു കിട്ടിയത് ആറു ലക്ഷം; മുൻ എംഎൽഎ വിൻസെന്റിന് ഏഴു ലക്ഷവും: തട്ടിച്ച പണം പങ്കുവച്ചതിന്റെ രേഖകൾ തൃശൂർ കോടതിയിൽ പൊലീസ് സമർപ്പിച്ചു
തൃശൂർ: റെയിൽവേയിൽ ക്ലർക്ക് ജോലി വാഗ്ദാനം ചെയ്ത് മുൻ എംപി പീതാംബരക്കുറുപ്പും മുൻ എംഎൽഎ എംപി.വിൻസെന്റുമുൾപ്പെടെയുള്ളവർ തൃശൂർ നെല്ലിക്കുന്നിലെ ഷാജൻ എന്നയാളുടെ പക്കൽ നിന്നും ഇരുപത്തിരണ്ടര ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിൽ പരാതിക്കാരന്റെ മൊഴിയും ശേഖരിച്ച രേഖകളും തൃശ്ശൂർ ഈസ്റ്റ് പൊലീസ് കോടതിയിൽ സമർപ്പിച്ചു. പണം വാങ്ങുന്നതിന് ഇടനിലക്കാരനായി പ്രവർത്തിച്ച തിരുവനന്തപുരത്തെ മുൻ കോൺഗ്രസ്സ് നേതാവ് ഷിബു ടി. ബാലൻ എഴുതി നൽകിയ രേഖയും ഇതിലുണ്ട്. ആർക്കെല്ലാം എത്ര ലക്ഷം രൂപ നൽകിയെന്ന് ഇതിൽ വിശദമാക്കുന്നുണ്ട്. പീതാംബരക്കുറുപ്പിന് 6 ലക്ഷം, എംപി.വിൻസെന്റിന് 7 ലക്ഷം, ഇടനിലക്കാരനായ ഷിബു.ടി.ബാലന് 5 ലക്ഷം, എംപി.വിൻസെന്റിനെ പരിചയപ്പെടുത്തികൊടുത്ത പരാതിക്കാരന്റെ സുഹൃത്തുകൂടിയായ ഏജന്റിന് രണ്ടര ലക്ഷം, രാധാകൃഷ്ണൻ എന്നു വ്യാജപേരുമായി റെയിൽവേ ഉദ്യോഗസ്ഥന്റെ വേഷം കെട്ടിയെത്തിയ, ചേർത്തലയിൽ ആഹാർ എന്ന ഹോട്ടൽ നടത്തുന്ന ജയ്മൽകുമാറിന് 2 ലക്ഷം എന്നിങ്ങനെയാണ് പണം നൽകിയതെന്നാണ് ഷിബു ടി. ബാലൻ റവന്യു സ്റ്റാബ് പതിച്ച വെള്ളക്കടലസിൽ ഷാജന്
തൃശൂർ: റെയിൽവേയിൽ ക്ലർക്ക് ജോലി വാഗ്ദാനം ചെയ്ത് മുൻ എംപി പീതാംബരക്കുറുപ്പും മുൻ എംഎൽഎ എംപി.വിൻസെന്റുമുൾപ്പെടെയുള്ളവർ തൃശൂർ നെല്ലിക്കുന്നിലെ ഷാജൻ എന്നയാളുടെ പക്കൽ നിന്നും ഇരുപത്തിരണ്ടര ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിൽ പരാതിക്കാരന്റെ മൊഴിയും ശേഖരിച്ച രേഖകളും തൃശ്ശൂർ ഈസ്റ്റ് പൊലീസ് കോടതിയിൽ സമർപ്പിച്ചു.
പണം വാങ്ങുന്നതിന് ഇടനിലക്കാരനായി പ്രവർത്തിച്ച തിരുവനന്തപുരത്തെ മുൻ കോൺഗ്രസ്സ് നേതാവ് ഷിബു ടി. ബാലൻ എഴുതി നൽകിയ രേഖയും ഇതിലുണ്ട്. ആർക്കെല്ലാം എത്ര ലക്ഷം രൂപ നൽകിയെന്ന് ഇതിൽ വിശദമാക്കുന്നുണ്ട്. പീതാംബരക്കുറുപ്പിന് 6 ലക്ഷം, എംപി.വിൻസെന്റിന് 7 ലക്ഷം, ഇടനിലക്കാരനായ ഷിബു.ടി.ബാലന് 5 ലക്ഷം, എംപി.വിൻസെന്റിനെ പരിചയപ്പെടുത്തികൊടുത്ത പരാതിക്കാരന്റെ സുഹൃത്തുകൂടിയായ ഏജന്റിന് രണ്ടര ലക്ഷം, രാധാകൃഷ്ണൻ എന്നു വ്യാജപേരുമായി റെയിൽവേ ഉദ്യോഗസ്ഥന്റെ വേഷം കെട്ടിയെത്തിയ, ചേർത്തലയിൽ ആഹാർ എന്ന ഹോട്ടൽ നടത്തുന്ന ജയ്മൽകുമാറിന് 2 ലക്ഷം എന്നിങ്ങനെയാണ് പണം നൽകിയതെന്നാണ് ഷിബു ടി. ബാലൻ റവന്യു സ്റ്റാബ് പതിച്ച വെള്ളക്കടലസിൽ ഷാജന് എഴുതി നൽകിയിരിക്കുന്നത്.
2014ൽ കേസ്സ്് അന്വേഷിച്ചത് പാലക്കാട് എസ്‌പിയായിരുന്ന മഞ്ജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഭരണക്ഷിയിൽപ്പെട്ട എംപിക്കും എംഎൽഎക്കുമെതിരെ കേസ്സെടുക്കാനോ ചോദ്യം ചെയ്യാനോ കഴിഞ്ഞിരുന്നില്ല. പരാതി സത്യസന്ധമാണെന്ന് ബോധ്യപ്പെട്ടിരുന്നുവെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിക്കാനോ ഫോൺ വിളിയുമായി ബന്ധപ്പെട്ട രേഖകൾ എടുക്കുന്നതിനോ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചില്ല. ഇത്തരത്തിലുള്ള പല രേഖകളുടെയും അഭാവം ഇപ്പോൾ കേസ്സിനെ ബാധിച്ചേക്കാമെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിസ്ഥാനത്തുള്ളവരുടെ രാഷ്ട്രീയസ്വാധീനം മൂലം നീതി ലഭിക്കില്ലെന്ന സംശയമുണ്ടായിരുന്ന ഷാജൻ, പരാതി തൃശ്ശൂരിലെ പൊലീസിനു നൽകാതെ ലോകായുക്തക്ക് നൽകുകയായിരുന്നു. ലോകായുക്തയുടെ നിർദേശപ്രകാരമാണ് പാലക്കാട് പൊലീസ് കേസ്സ് അന്വേഷിച്ചത്.
പരാതിയുടെ നിജസ്ഥിതി തൃശൂർ ഈസ്റ്റ് പൊലീസിനും ബോധ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ലഭിച്ച രേഖകളെല്ലാം കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. ഇടനിലക്കാരെ ചോദ്യം ചെയ്തതിനു ശേഷം രണ്ടും മൂന്നും പ്രതിസ്ഥാനത്തുള്ള എംപിയേയും എംഎൽഎയെയും ചോദ്യം ചെയ്ത് കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം. എസ്‌പി അന്വേഷിച്ച് റിപ്പോർട്ട് നൽകിയ കേസ്സിന്റെ ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥൻ തൃശ്ശൂർ ഈൗസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ് ഐ ആണ്. എസ്‌പിക്ക് പ്രതികളെ ചോദ്യം ചെയ്യുന്നതിന് അന്നു പല കടമ്പകളുമുണ്ടായിരുന്നു. ഇപ്പോൾ ഇവർ ജനപ്രതിനിധികളല്ല എന്നത് പൊലീസിന് കൂടുതൽ സൗകര്യമായിട്ടുണ്ട്.
ബോഡി ബിൽഡിങ് ജേതാവായിരുന്ന മകന് റെയിൽവേയിൽ ജോലി ലഭിക്കുന്നതിന് വേണ്ടിയാണ്, തൃശ്ശൂർ ശക്തൻതമ്പുരാൻ പച്ചക്കറി മാർക്കറ്റ്ിലെ ജീവനക്കാരനായ ഷാജൻ, ഇരുപത്തിരണ്ടര ലക്ഷം രൂപ സുഹൃത്തുക്കളിൽ നിന്നുമായി കടംവാങ്ങി എംപി പീതാംബരക്കുറുപ്പ് പറഞ്ഞവർക്ക് നൽകിയത്. അഞ്ചു തവണകളായാണ് പണം നൽകിയത്. ആറരലക്ഷം രൂപ മാത്രമാണ് ഷിബു.ടി.ബാലന്റെ ഭാര്യ എന്നു പറഞ്ഞ സ്ത്രീയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചത്. മറ്റെല്ലാം ഷിബുവിന്റെ കൈവശം നൽകുകയായിരുന്നുവെന്നാണ് പരാതിക്കാരൻ പറയുന്നത്.
റെയിൽവേ ബോർഡിൽ അംഗമാണെന്നും സ്്്്്പോർട്സ് ക്വാട്ടയിൽ തനിക്ക് ഒരാളെ നിയമിക്കാനാകുമെന്നും വിശ്വസിപ്പിച്ചായിരുന്നു പണം കൈപ്പറ്റിയത്. കടം വാങ്ങിയ പണം തിരിച്ചു നൽകാനായി ജോലി ലഭിച്ചാൽ റെയിൽവേയിൽ നിന്നും 30 ലക്ഷം രൂപയുടെ ലോണും ശരിപ്പെടുത്തി നൽകാമെന്ന് പീതാംബരക്കുറുപ്പ് ഉറപ്പു നൽകി. 35,000 രൂപയാണ് മാസ ശമ്പളമായി പറഞ്ഞിരുന്നത്.