- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
35 ലക്ഷത്തിന്റെ ചാക്ക് കെട്ട് കൊടുത്തു വിട്ടത് പോത്തീസ് മുതലാളിയെന്ന് ആരോപണം; ഇടപാടെല്ലാം നടന്നത് ഉന്നതന്റെ മുറിയിലും; അഴിമതിക്കെതിരെ വാതോരാതെ പ്രസംഗിക്കുന്നവർക്ക് ശതകോടീശ്വരനെ പിണക്കാൻ മടി; വസ്ത്രവ്യാപാര ശൃംഖലയുടെ കൊച്ചിയിലെ ബഹുനില കെട്ടിടം സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ചോ? വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാതെ കള്ളക്കളി തുടരുന്നു
തിരുവനന്തപുരം: ഫയർ ഫോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥർ വസ്ത്രശാല ഉടമയിൽ നിന്നും നാൽപത് ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയതിനെ കുറിച്ച് ഫയർഫോഴസ് ഡിജിപി തന്നെ റിപ്പോർട്ട് നൽകിയിട്ടും നടപടികൾ വൈകുന്നു. പ്രമുഖ വസ്ത്ര നിർമ്മാണകച്ചവട കേന്ദ്രമായ പോത്തീസ് കൈക്കൂലി നൽകിയെന്നാണ് ആരോപണം. കോടികളുടെ വിറ്റുവരവ് ദിവസമുള്ള വമ്പനെ പിണക്കാൻ രാഷ്ട്രീയ നേതൃത്വത്തിന് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ നടപടികൾ ഒന്നും ഉണ്ടാകുന്നില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പേര് അറിയാമായിരുന്നിട്ടും വകുപ്പ് തല നടപടി പോലും ഉണ്ടാകുന്നില്ല. പോത്തീസിന്റെ കൊച്ചിയിലെ കെട്ടിടത്തിന് അനുമതി നൽകാനാണ് കൈക്കൂലി വാങ്ങിയതെന്നാണ് ആക്ഷേപം. സുരക്ഷാമാനദണ്ഡങ്ങളിൽ വെള്ളം ചേർക്കാൻ 35 ലക്ഷം രൂപയാണ് ഏഴ് ഉദ്യോഗസ്ഥർ ചേർന്നു കോഴ നിശ്ചയിച്ചത്. എന്നാൽ, ഇവരിൽ മൂന്നുപേർക്കു പണം കിട്ടാതിരുന്നതോടെ കോഴക്കഥ പുറത്തായി. തലസ്ഥാനത്തെ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ആസ്ഥാനത്തു നടന്ന വീതംവയ്‌പ്പിന് പിന്നിൽ പോത്തീസാണെന്നാണ് ആക്ഷേപം. ദക്ഷിണേന്ത്യയിലെ വമ്പൻ വസ്ത്രവ്യാപാരശൃംഖലയ്ക്കാ
തിരുവനന്തപുരം: ഫയർ ഫോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥർ വസ്ത്രശാല ഉടമയിൽ നിന്നും നാൽപത് ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയതിനെ കുറിച്ച് ഫയർഫോഴസ് ഡിജിപി തന്നെ റിപ്പോർട്ട് നൽകിയിട്ടും നടപടികൾ വൈകുന്നു. പ്രമുഖ വസ്ത്ര നിർമ്മാണകച്ചവട കേന്ദ്രമായ പോത്തീസ് കൈക്കൂലി നൽകിയെന്നാണ് ആരോപണം. കോടികളുടെ വിറ്റുവരവ് ദിവസമുള്ള വമ്പനെ പിണക്കാൻ രാഷ്ട്രീയ നേതൃത്വത്തിന് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ നടപടികൾ ഒന്നും ഉണ്ടാകുന്നില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പേര് അറിയാമായിരുന്നിട്ടും വകുപ്പ് തല നടപടി പോലും ഉണ്ടാകുന്നില്ല. പോത്തീസിന്റെ കൊച്ചിയിലെ കെട്ടിടത്തിന് അനുമതി നൽകാനാണ് കൈക്കൂലി വാങ്ങിയതെന്നാണ് ആക്ഷേപം.
സുരക്ഷാമാനദണ്ഡങ്ങളിൽ വെള്ളം ചേർക്കാൻ 35 ലക്ഷം രൂപയാണ് ഏഴ് ഉദ്യോഗസ്ഥർ ചേർന്നു കോഴ നിശ്ചയിച്ചത്. എന്നാൽ, ഇവരിൽ മൂന്നുപേർക്കു പണം കിട്ടാതിരുന്നതോടെ കോഴക്കഥ പുറത്തായി. തലസ്ഥാനത്തെ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ആസ്ഥാനത്തു നടന്ന വീതംവയ്‌പ്പിന് പിന്നിൽ പോത്തീസാണെന്നാണ് ആക്ഷേപം. ദക്ഷിണേന്ത്യയിലെ വമ്പൻ വസ്ത്രവ്യാപാരശൃംഖലയ്ക്കായ പോത്തീസിനായി കൊച്ചിയിൽ നിർമ്മിക്കുന്ന ബഹുനിലമന്ദിരത്തിന്റെ സുരക്ഷാമാനദണ്ഡങ്ങൾക്കാണ് ഇളവു നൽകിയത്. ഇതേ സ്ഥാപനം തിരുവനന്തപുരത്ത് പാട്ടത്തിനെടുത്ത കെട്ടിടത്തിൽ ദിനംപ്രതി കോടികളുടെ കച്ചവടമാണു നടത്തുന്നത്. കൊച്ചിയിലെ കെട്ടിടത്തിന്റെ സുരക്ഷാമാനദണ്ഡങ്ങളിൽ ഇളവുനൽകാനാണ് ചില ഉദ്യോഗസ്ഥർ വിലപേശിയത്.
ഒടുവിൽ, ഉന്നതരിൽ ആരെയും പിണക്കാതെ ഏഴുപേർക്ക് അഞ്ചുലക്ഷം രൂപ വീതം നൽകാൻ ധാരണയായി. 35 ലക്ഷത്തിന്റെ നോട്ടുകെട്ടുകൾ ചാക്കിലാക്കി ഇടനിലക്കാർ അഗ്‌നിശമനസേനയുടെ ആസ്ഥാനത്തെത്തി. നാലുപേർക്ക് അഞ്ചുലക്ഷം രൂപവീതം നൽകി. മറ്റു മൂന്നുപേരെ ഏൽപിക്കാനായി 15 ലക്ഷം രൂപ ഇവർക്കു കൈമാറി. പണം എത്തിച്ചവരിൽ ഒരാൾ ഇടപാടെല്ലാം രഹസ്യമായി മൊബൈൽ ഫോൺ കാമറയിൽ പകർത്തിയിരുന്നുവെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. കോഴപ്പണം കിട്ടാത്ത മൂന്നുപേർ വീതമാവശ്യപ്പെട്ട് രംഗത്തിറങ്ങിയതോടെ കള്ളി വെളിച്ചത്തായി. മറ്റു നാലുപേർ ചേർന്ന് തങ്ങളുടെ വിഹിതം മുക്കിയതറിഞ്ഞതോടെ ഇവർതന്നെ കോഴക്കഥ പുറത്തുവിടുകയായിരുന്നു.
പണം നൽകിയവരുടെ പക്കൽ ദൃശ്യങ്ങളുള്ള കാര്യവും ഇവർ വെളിപ്പെടുത്തി. ഇതാണ് വിവാദങ്ങൾക്ക് തുടക്കം. ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ വിളികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ എല്ലാം തെളിയും. അഗ്നിശമനസേനാ ആസ്ഥാനത്ത് പ്രധാന ഉദ്യോഗസ്ഥന്റെ മുറിക്കുള്ളിലാണ് കോഴ ഇടപാട് നടന്നത്. ഇത് ഓഫീസിൽ പാട്ടാണ്. ഇത്രയും വലിയ തുക അഗ്നിശമനാ ഓഫീസിൽ കൊണ്ടു വന്നതും ഉദ്യോഗസ്ഥർ നൽകിയ ഉറപ്പിനെ തുടർന്നാണ്. ഇത്തരം ഇടപാടുകൾ ഇവിടെ പതിവാണെന്നാണ് ആക്ഷേപം. അതിനിടെ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാൽ പോത്തീസിനെ പിണക്കാൻ ചില രാഷ്ട്രീയക്കാർക്ക് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ അന്വേഷണം പേരിന് മാത്രം ഒതുങ്ങും.
ബഹുനില കെട്ടിട നിർമ്മാണങ്ങൾക്ക് സംസ്ഥാന അഗ്‌നിശമന സേന കർശന നിർദ്ദേശങ്ങളും, മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ വെള്ളം ചേർത്തുകൊച്ചിയിലെ പ്രശസ്തമായ വസ്ത്രവ്യാപാര സ്ഥാപനമായ പോത്തീസിന് അനധിക്രതമായും, വഴിവിട്ടും, നിയമവിരുദ്ധമായും ഇളവ് നൽകുന്നതിന് നാൽപത് ലക്ഷത്തോളം രൂപ വസ്ത്രവ്യാപാര ഉടമയിൽ നിന്നും ഫയർഫോഴ്‌സ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയെന്നാണ് ആരോപണം. പായ്ച്ചിറ നവാസാണ് പരാതിക്കാരൻ. വിജി: ഡയറക്ടർ ലോക് നാഥ് ബഹ്റയ്ക്കും, സംസ്ഥാന ഫയർഫോഴ്‌സ് മേധാവി എഡിജിപി ടോമിൻ തച്ചങ്കരിക്കും നേരിട്ട് പരാതി നൽകി.
കോഴ ഇടപാടിന് പ്രധാനമായും ചുക്കാൻ പിടിച്ചത് മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ ആയിരുന്നു. എന്നാൽ ഇവർ വസ്ത്ര വ്യാപാരിയിൽ നിന്നും കൈക്കൂലി വാങ്ങിയിട്ടും, നേരെത്തെ നിശ്ചയിച്ച പ്രകാരമുള്ള വിഹിതം കീഴ് ഉദ്യോഗസ്ഥർക്ക് നൽകാത്തതിനെ തുടർന്ന് കോഴ വിവരം ഇവർ തന്നെ പുറത്ത് പറയുകയായിരുന്നു. ഇതിനെ തുടർന്ന് വർഷങ്ങളായി തുടർന്ന് വരുന്ന സ്ഥിരം കോഴക്കാരായ മുതിർന്ന ഉദ്യോഗസ്ഥരെക്കുറിച്ച് എഡിജിപി ടോമിൻ തച്ചങ്കരിക്ക് റിപ്പോർട്ട് കിട്ടുകയും, ഈ റിപ്പോർട്ട് ഇദേദഹം ആഭ്യന്തര വകുപ്പിനും, അഗ്‌നി ശമനാ സേനയുടെ ചുമതലക്കാരൻ കൂടിയായ മുഖ്യമന്ത്രിക്കും കൈമാറുകയുമായിരുന്നു. എന്നാൽ റിപ്പോർട്ടുകൾ കിട്ടി രണ്ട് ആഴ്ചയോളം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഇത്തരത്തിൽ അനധികൃതമായും, വഴിവിട്ടും ബഹുനില കെട്ടിടങ്ങൾക്കു് ഇത്തരത്തിൽ പ്രവർത്തിക്കാൻ ലൈസൻസുകൾ നൽകുന്നത് വൻ അഴിമതിക്ക് വേണ്ടിയാണെന്നാണ് ആരോപണം. ഇത് ഭാവിയിൽ വൻ അപകടങ്ങൾക്കും, നിരവധിപേരുടെ മരണത്തിന് വരെ കാരണമാകുമെന്നും ആരോപണമുണ്ട്. ഫയർഫോഴ്‌സിലെ മുതിർന്ന ഉദ്യോഗസ്ഥരായ ഇബി പ്രസാദ്, എസ്.ഗോപകുമാർ, പോത്തീസ് മാനേജിങ് ഡയറക്ടർ, എൻഒസി ഹോൾഡർ എന്നിവർക്കെതിരാണ് പരാതി. ഇവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ്സെടുത്ത് അന്വേഷിക്കണമെന്നതാണ് ആവശ്യം.