- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതു എംഎൽഎമാർ ഒപ്പമുണ്ട്.. കള്ളക്കടത്തുകാർക്കൊപ്പം..! കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസ് പ്രതിയെ രക്ഷിക്കാൻ ഇടപെട്ട് ആഭ്യന്തര വകുപ്പിന് കത്തെഴുതിയത് പിടിഎ റഹീമും കാരാട്ട് റസാഖും; കോഫോപോസ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തള്ളിക്കളഞ്ഞ് ആഭ്യന്തര വകുപ്പ്; പിടിക്കപ്പെട്ടതോടെ മണ്ഡലത്തിലെ വോട്ടർ എന്ന പരിഗണന നൽകിയെന്ന വിശദീകരണവുമായി പിടിഎ റഹിം; സ്വതന്ത്ര എംഎൽഎമാരുടെ മാഫിയാ - കള്ളക്കടത്ത് ബന്ധങ്ങൾ എൽഡിഎഫിന് സൃഷ്ടിക്കുന്നത് വലിയ തലവേദന
കോഴിക്കോട്: സംസ്ഥാന സർക്കാറിന് തലവേദനയായി ഇടതു സ്വതന്ത്ര എംഎൽഎമാർ. കള്ളക്കടത്ത് മാഫിയ ബന്ധങ്ങളാണ് നേതാക്കൾക്ക് തലവേദനയാകുന്നത്. ഏറ്റവും ഒടുവിൽ സംസ്ഥാനത്തെ കള്ളക്കടത്തു കേസിലെ പ്രധാനിക്ക് വേണ്ടിയും ഇടതു സ്വതന്ത്രർ ഇടപെടൽ നടത്തി എന്നതാണ് എൽഡിഎഎഫിന് തലവേദനയാകുന്നത്. കരിപ്പൂർ സ്വർണക്കള്ളക്കടത്തു കേസിലെ പ്രതി അബു ലെയിസിന് വേണ്ടിയാണ് എംഎൽഎമാരായ പി.ടി.എ റഹീമും കാരാട്ട് റസാഖും രംഗത്തുവന്നത്. ലെയിസിന് വേണ്ടി ഇരുവരും ആഭ്യന്തര വകുപ്പിന് കത്തെഴുതി. ഡി.ആർ.ഐ ചുമത്തിയ കോഫോപോസെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് കത്ത് നൽകിയെന്ന് എംഎൽഎമാർ സ്ഥിരീകരിച്ചു. അബു ലെയ്‌സിന്റെ പിതാവ് നൽകിയ അപേക്ഷ മണ്ഡലത്തിലെ വോട്ടർ എന്ന നിലയിൽ പരിഗണിക്കുകയായിരുന്നുവെന്നാണ് എംഎൽഎമാരുടെ വിശദീകരണം. കരിപ്പൂർ വിമാനത്താവളം വഴി 35 കിലോ സ്വർണം കടത്തിയ കേസിൽ 2014 ഫെബ്രുവരിയിലാണ് അബു ലെയ്‌സിന്റെ പേരിൽ ഡി.ആർ.ഐ ഒരു വർഷം മുൻകരുതുൽ തടങ്കലിന് വകുപ്പുള്ള കൊഫെ പോസെ ചുമത്തിയത്. ഒളിവിൽ പോയ അബു ലെയ്‌സിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ്
കോഴിക്കോട്: സംസ്ഥാന സർക്കാറിന് തലവേദനയായി ഇടതു സ്വതന്ത്ര എംഎൽഎമാർ. കള്ളക്കടത്ത് മാഫിയ ബന്ധങ്ങളാണ് നേതാക്കൾക്ക് തലവേദനയാകുന്നത്. ഏറ്റവും ഒടുവിൽ സംസ്ഥാനത്തെ കള്ളക്കടത്തു കേസിലെ പ്രധാനിക്ക് വേണ്ടിയും ഇടതു സ്വതന്ത്രർ ഇടപെടൽ നടത്തി എന്നതാണ് എൽഡിഎഎഫിന് തലവേദനയാകുന്നത്. കരിപ്പൂർ സ്വർണക്കള്ളക്കടത്തു കേസിലെ പ്രതി അബു ലെയിസിന് വേണ്ടിയാണ് എംഎൽഎമാരായ പി.ടി.എ റഹീമും കാരാട്ട് റസാഖും രംഗത്തുവന്നത്. ലെയിസിന് വേണ്ടി ഇരുവരും ആഭ്യന്തര വകുപ്പിന് കത്തെഴുതി.
ഡി.ആർ.ഐ ചുമത്തിയ കോഫോപോസെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് കത്ത് നൽകിയെന്ന് എംഎൽഎമാർ സ്ഥിരീകരിച്ചു. അബു ലെയ്‌സിന്റെ പിതാവ് നൽകിയ അപേക്ഷ മണ്ഡലത്തിലെ വോട്ടർ എന്ന നിലയിൽ പരിഗണിക്കുകയായിരുന്നുവെന്നാണ് എംഎൽഎമാരുടെ വിശദീകരണം. കരിപ്പൂർ വിമാനത്താവളം വഴി 35 കിലോ സ്വർണം കടത്തിയ കേസിൽ 2014 ഫെബ്രുവരിയിലാണ് അബു ലെയ്‌സിന്റെ പേരിൽ ഡി.ആർ.ഐ ഒരു വർഷം മുൻകരുതുൽ തടങ്കലിന് വകുപ്പുള്ള കൊഫെ പോസെ ചുമത്തിയത്.
ഒളിവിൽ പോയ അബു ലെയ്‌സിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അബുലെയ്‌സിന് ചുമത്തിയ കൊഫെ പോസെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാരായ പി.ടി.എ റഹീമും കാരാട്ട് റസാഖും സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്ത് നൽകിയെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. എംഎൽഎമാരുടെ ആവശ്യം ആഭ്യന്തര വകുപ്പ് 2017 ഓഗസ്റ്റിൽ തള്ളി. കത്ത് നൽകിയ കാര്യം പി.ടി.എ റഹീം സ്ഥിരീകരിച്ചു.
കൊഫെ പോസെ ഒഴിവാക്കണമെന്ന് കാണിച്ച് അബു ലെയ്‌സിന്റെ പിതാവ് എംപി.സി. നാസർ നൽകിയ അപേക്ഷയിൽ ആവശ്യമായ നടപടിയെടുക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടതെന്ന് കാരാട്ട് റസാഖും പറയുന്നു. സ്വന്തം മണ്ഡലത്തിലെ വോട്ടർ നൽകിയ അപേക്ഷയെന്ന നിലയിലാണ് കത്ത് നൽകിയതെന്നു എം എൽ എ വിശദീകരിക്കുന്നത്. കോഫെ പോസെ ചുമത്തി ഒരു വർഷം കഴിഞ്ഞുവെന്നും അതിനാൽ ചാർജ് ഒഴിവാക്കണമെന്നുമായിരുന്നു എം.എൽ.മാരുടെ അപേക്ഷ. എന്നാൽ അറസ്റ്റു നടക്കുന്ന സമയം കണക്കുകൂട്ടിയാണ് ഒരു വർഷം പരിഗണിക്കുന്നതെന്ന് കണ്ടെത്തി ആഭ്യന്തര വകുപ്പ് അപേക്ഷകൾ തള്ളി.
അബു ലെയ്‌സിന് എംഎൽഎമാർ നൽകിയ കത്തിനെക്കുറിച്ച് ഡി.ആർ.ഐ കോടതിക്ക് നൽകിയ റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ അനധികൃതമായി കേരളത്തിലെത്തിയ അബുലെയ്‌സിനെ ഡി.ആർ.ഐ അറസ്റ്റു ചെയ്തിരുന്നു. ഇപ്പോൾ ഇയാളിപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലാണ് അബു ലെയിസ്. എയർഹോസ്റ്റസുമാർ ഉൾപ്പെട്ട സ്വർണ കള്ളക്കടത്തു കേസിൽ പ്രതിയാണ്. ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തിൽ ഇറങ്ങിയാൽ പിടികൂടുമെന്ന് ഉറപ്പായിരുന്നു. ഇക്കാരണത്താൽ നേപ്പാളിൽ എത്തി അവിടെ നിന്ന് റോഡ് മാർഗം ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. തൃശൂരിലെ ഒരു കല്യാണ വിരുന്നിൽ പങ്കെടുക്കുമ്പോഴാണ് ലെയിസിനെ പിടികൂടിയത്.
39 കിലോ സ്വർണം കടത്തിയ അബുലൈസിന്റെ സംഘത്തിന്റെ തലവൻ കൊടുവള്ളി പടനിലം സ്വദേശി ടി.എം. ഷഹബാസിനെ 2015 ഓഗസ്റ്റ് 10ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് അറസ്റ്റ് ചെയ്തിരുന്നു. നേപ്പാളിലടക്കം ഒളിവിൽ കഴിഞ്ഞിരുന്ന അബു ലൈസ് പലവട്ടം കേരളത്തിലെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഉത്തർപ്രദേശിൽ പിടിയിലായെങ്കിലും പൊലീസിനെ സ്വാധീനിച്ച് രക്ഷപെടുകയായിരുന്നു.
അതിനിടെ കുന്ദമംഗലം എംഎൽഎ പി.ടി.എ. റഹീമിന്റെ മകനും മകളുടെ ഭർത്താവും സൗദി അറേബ്യയിൽ അറസ്റ്റിലായതായുള്ള റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് സൂചനയാണ് ലഭിക്കുന്നത്. പിടിഎ റഹീം എംഎൽഎയുടെ മകൻ ഷബീർ ടിപി, മകളുടെ ഭർത്താവ് ഷബീർ വായോളി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഷബീർ വായോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടത് കൗൺസിലറാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരും സൗദിയിൽ അറസ്റ്റിലായത്. കുഴൽപ്പണ കേസിൽ പിടിയിലായ ഒരാളിൽ നിന്നുള്ള അന്വേഷണമാണ് രണ്ടുപേരിലേക്കും എത്തിയത്.
എംഎൽഎയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ അറസ്റ്റിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് എംഎൽഎ മാധ്യങ്ങളോട് പ്രതികരിച്ചത്.