കണ്ണൂർ: രാജൃത്തിനകത്തും പുറത്തും പ്രശസ്തി നേടിയ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര നവീകരണം കെടു കാരൃസ്ഥതയിലേക്ക്. ക്ഷേത്ര നവീകരണത്തിനായി ഭക്തർ നൽകിയ ഫണ്ടിൽ നിന്നും തൃശ്ശൂരിലെ ലൈംഗിക തൊഴിലാളിയായ സ്ത്രീ തട്ടിയെടുത്തത് ആറ് ലക്ഷം രൂപ. എട്ടു ബാങ്കുകളിലായി നാലരക്കോടിരൂപയും നവീകരണ കമ്മിറ്റിയുടെ വശം ഒരു കോടിയിലേറെ രൂപയും ഉണ്ടായിട്ടും അടിസ്ഥാന സൗകരൃം പോലും നല്കാതെ ക്ഷേത്ര ട്രസ്റ്റിമാർ ഭക്ത ജനങ്ങളെ പിഴിയുകയാണെന്നാമ് ആക്ഷേപം.

പൂജാദി കർമ്മങ്ങൾക്ക് വൻ തുക ഈടാക്കുന്നുണ്ടെങ്കിലും പരിമിതമായ സൗകരൃം പോലും ഭക്തർക്ക് നൽകുന്നില്ല. രാജൃത്തിനകത്തും പുറത്തുമുള്ള പ്രമുഖന്മാരെ കൊണ്ടുവന്ന് ക്ഷേത്രത്തിന് പ്രശസ്തി ഉണ്ടാക്കാൻ ശ്രമിക്കുന്നവർ തന്നെയാണ് പ്രാദേശികമായ ഭക്ത ജനങ്ങളെ അവഗണിക്കുന്നത്. ശ്രീലങ്കയിലെ പ്രസിഡണ്ടും പ്രധാന മന്ത്രിയും തമിഴ് നാട് മുഖൃമന്ത്രി ജയലളിത, കർണ്ണാടക മുൻ മുഖൃമന്ത്രി യദൃൂരപ്പ, മുൻ. ബി.സി.സിഐ പ്രസിഡണ്ട് ശ്രീനിവാസൻ, എന്നിവർ സന്ദർശനം നടത്താറുള്ള ക്ഷേത്രത്തിലാണ് കെടുകാരൃസ്ഥതയുടെ പേരിൽ ഭക്തർ പ്രക്ഷോഭത്തിന് തയ്യാറെടുത്തിട്ടുള്ളത്.ചലച്ചിത്ര താരങ്ങളായ മീരാജാസ്മിൻ, കാവൃാ മാധവൻ തുടങ്ങിയവരും ക്ഷേത്ര ദർശനത്തിന് ഇവിടെ എത്തിയിരുന്നു. ക

ഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നും ക്ഷേത്ര ദർശനത്തിനെത്തിയ സുരേന്ദ്രൻ എന്ന ഭക്തൻ ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ഓടും കഴുക്കോലും പൊട്ടിത്തകർന്നത് കണ്ട് ക്ഷേത്രം എക്‌സികൃൂട്ടീവ് ഓഫീസറോട് പരാതിപ്പെടുകയുണ്ടായി. പരാതിക്കാരനെതിരെ പൊലീസിൽ കേസ് കൊടുത്ത് കുടുക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് അന്വേഷണത്തിൽ പരാതി നൃായമാണെന്ന് കണ്ടെത്തി പൊട്ടിയ സ്ഥലത്ത് ഷീറ്റിടാൻ നിർദ്ദേശം നൽകുകയായിരുന്നു. ക്ഷേത്ര നവീകരണത്തിനായി വിദേശരാജൃങ്ങളിൽനിന്നടക്കം പിരിച്ച കണക്ക് ഇതുവരെ നൽകിയിട്ടില്ലെന്ന് ദേവസ്വം അധികൃതർ പറയുന്നു.

ക്ഷേത്രത്തിന്റെ പടിഞ്ഞാറു വശം ഗോപുരം നിർമ്മിക്കാൻ എസ്റ്റിമേറ്റു തയ്യാറാക്കിയിരുന്നു. തൃശ്ശൂരിലെ സുരേഷ് എന്നയാൾക്കാണ് കരാർ നൽകിയത്. എന്നാൽ പിന്നീട് പ്രവർത്തിയൊന്നും നടന്നില്ല. വിജിലൻസ് കേസന്വേഷണം തുടങ്ങിയപ്പോൾ തൃശ്ശൂരിലെ അറിയപ്പെടുന്ന ലൈംഗിക തൊഴിലാളിക്കാണ് തുക കൈമാറിയതെന്ന് കണ്ടെത്തി. കരാറുകാരന്റെ ഭാരൃയെന്നു പറഞ്ഞാണ് ഇവർ പണം തട്ടിയെടുത്തത്. ഇവരെ പിന്നീട് കണ്ടെത്താനായില്ല. ഗോപുരം പണി മുടങ്ങുകയും ചെയ്തു. പൊലീസ് അന്വേഷണം എങ്ങുമെത്തിയുമില്ല.

മുൻ കർണ്ണാടക മുഖൃമന്ത്രി യദൃൂരപ്പ 25 ലക്ഷം രൂപ നൽകിയിരുന്നു. ബിജെപി. പ്രസിഡണ്ട് അമിത്ഷാ 20 ലക്ഷം രൂപ, ടാറ്റാ ടീ കമ്പനിയും ലക്ഷങ്ങൾ നൽകിയിരുന്നു. വർഷങ്ങളായി നവീകരണ ഫണ്ട് ഓഡ്റ്റ് ചെയ്തിരുന്നില്ല. കൃതൃമായ വൗച്ചറുകളും ബില്ലുകളും ഇല്ലാത്തതിനാൽ കണക്ക് തയ്യാറാക്കാൻ ഓഡിറ്റർ ഒരുങ്ങുന്നുമില്ല. നവീകരണ കമ്മിറ്റിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ദേവസ്വം എക്‌സികൃൂട്ടീവ് ഓഫീസർ കത്തു നൽകിയെങ്കിലും ഓഫീസിന്റെ താക്കോൽ ഭാരവാഹികൾ വിട്ടു കൊടുത്തില്ല. കമ്മിറ്റിയുടെ നിലപാടിനെതിരെ ഭക്തജനങ്ങളിൽ പ്രതിഷേധം ഉയരുകയാണ്. ക്ഷേത്ര ഭണ്ഡാരത്തിലെ 75 ലക്ഷത്തോളം രൂപ ഉപയോഗ ശൂനൃമായതിനാൽ കത്തിച്ചു കളഞ്ഞതായു ആരോപണം ഉയർന്നിട്ടുണ്ട്. ഭണ്ണ്ടാരം തുറക്കാത്തതിനാൽ നഷ്ടപ്പെട്ടതാണ് ഇത്രയും രൂപയെന്നും പറയുന്നു.

കഴിഞ്ഞ വർഷം മുൻ ബി.സി.സിഐ അദ്ധൃക്ഷൻ ശ്രീനിവാസൻ 85 ലക്ഷം രൂപ നൽകിയിരുന്നു ദേവസ്വം നേരിട്ട് പ്രവർത്തി നടത്തിയതിനാൽ മുഴുവൻ തുകയും ചിലവഴിച്ചു. കഴിഞ്ഞ ദിവസം 13 ലക്ഷം രൂപ ചെലവിൽ നടവഴി നിർമ്മിക്കാനും ശ്രീനിവാസൻ തയ്യാറായിട്ടുണ്ട്. പാരമ്പരൃ പാരമ്പരേൃതര ട്രസ്റ്റിമാരാണ് ക്ഷേത്ര ഭരണം നടത്തേണ്ടത്. അതിൽ ഇപ്പോൾ 5 പാരമ്പരൃ ട്രസ്റ്റിമാർ മാത്രമാണ് ഭരണ നിർവ്വഹണം നടത്തുന്നത്. സർക്കാർ പ്രതിനിധികളായി വേണ്ടുന്ന മൂന്നു പേരെ കഴിഞ്ഞ അഞ്ചു വർഷമായി നിയമിച്ചിട്ടില്ല. യു.ഡി.എഫിലെ തർക്കമാണ് അതിനു കാരണമായത്. ക്ഷേത്രത്തിന്റെ ദുരവസ്ഥയ്ക്ക് സാഹചരൃം സൃഷ്ടിച്ചതും അതാണ്.

നവീകരണ സമിതിക്കെതിരെ ജനരോഷം ഉയർന്നിട്ടുണ്ട്. അടിയന്തിര ജനറൽ ബോഡി യോഗം വിളിച്ചു ചേർത്ത് ക്ഷേത്രത്തിന്റെ ദുരവസ്ഥ ചർച്ച ചെയ്യണമെന്ന് ആവശൃപ്പെട്ട് ഭക്ത ജനങ്ങൾ അന്തൃ ശാസനം നൽകിയിരിക്കയാണ്.