തിരുവനന്തപുരം: ഇടത് സഹായാത്രികാരയ എം ജെ ശ്രീചിത്രന്റെയും ദീപാനിശാന്തിന്റെയും സാഹിത്യമോഷണ വിവാദം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് എഴുത്തുകാരനും പ്രഭാഷകനും ഇടത് സാംസ്കാരിക പ്രവർത്തകനുമായ സുനിൽ പി ഇളയിടത്തിനുനേരെയും സാഹിത്യമോഷണ വിവാദം പൊട്ടിപ്പുറപ്പെടുന്നത്. സുനിൽ പി ഇളയിടത്തിന്റെ 'അനുഭൂതികളുടെ ചിരിത്ര ജീവിതം' എന്ന ഗ്രന്ഥത്തിലെ 'ദേശഭാവനയുടെ ആട്ടപ്രകാരങ്ങൾ:ദേശീയ ആധുനികതയുടെയും ഭരതനാട്യത്തിന്റെയും രംഗ ജീവിതം' എന്ന ലേഖനം ദേവേഷ്സോണേജിയുടെ ഗ്രന്ഥത്തിന്റെ പകർപ്പാണെന്ന് ആരോപിച്ച് രവിശങ്കർ എസ് നായർ എന്നയാളാൾ പോസ്റ്റിട്ടതോടെയാണ് വിവാദം കൊഴുത്തത്.

എന്നാൽ ആശയചോരണ വിവാദം അടിസ്ഥാന രഹിതമാണെന്നാണ് രണ്ട് പുസ്തകങ്ങളും പരിശോധിച്ചശേഷം അക്കാദമിക്ക് വിദഗ്ദ്ധർ നൽകുന്ന വിവരം. ഒന്നാമതായി മൗലിക കൃതിയല്ല ഇതെന്നും വിദേശത്ത് അടക്കം നടക്കുന്ന സംഗീത- നൃത്ത സംബന്ധിയായ പഠനങ്ങൾ രേഖപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് സുനിൽ കൃതിയുടെ ആമുഖത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ആരോപനമുയർന്ന പുസ്തകത്തിന്റെ റഫസറൻസ് ഒന്നും രണ്ടുമല്ല പതിനാറ് ഇടത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രബന്ധത്തിൽ നൽകിയ അടിക്കുറിപ്പുകളിലും റഫറൻസുകൾ കൊടുത്തിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു കൃതിയെ എങ്ങനെയാണ് മോഷണം എന്ന് പറയാൻ കഴിയുകയെന്നും രവിശങ്കർ നായർ ആരോപണം പിൻവലിക്കണമെന്നും അക്കാദമിക്ക് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രൊഫ. കെ. എൻ പണിക്കർ, ഡോ. കെ. സച്ചിതാന്ദൻ, പ്രൊഫ. കേശവവൻ വെളുത്താട്ട്, പ്രൊഫ. സി.രാജേന്ദ്രൻ, പ്രൊഫ. സ്‌കറിയാ സക്കറിയ, പ്രൊഫ. ഇ.വി. രാമകൃഷ്ണൻ, പ്രൊഫ. പി.പി. രവീന്ദ്രൻ പ്രൊഫ.കെ.എൻ ഗണേശ്, പ്രൊഫ. ഉദയകുമാർ, പ്രൊഫ. കെ.എം. കൃഷ്ണ=, പ്രൊഫ. സനൽ മോഹൻ, പ്രൊഫ.കെ.എം. സീതി, പ്രൊഫ. മീന ടി. പിള്ള, ഡോ. കവിത ബാലകൃഷ്ണൻ, പ്രൊഫ. എം വി നാരായണൻ, പ്രൊഫ.ടി.വി. മധു എന്നിവരാണ് പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്.

സാഹിത്യനിരൂപണത്തിന്റെ എത് മാർഗങ്ങൾ നോക്കിയാലും യാതൊരു രീതിയലും സാധുവാകുന്നതല്ല രവിശങ്കർ നായരുടെ ആരോപണങ്ങളെന്ന് സംയ്ക്ത പ്രസ്താവനയിൽ എടുത്തു പറയുന്നു. മൂലകൃതിയുടെ പേര് മറച്ചുവെച്ചുവെന്നത്് അടിസ്ഥാന രഹിതമാണ്. വിവരങ്ങൾ എടുത്ത മറ്റ് കൃതികളുടെ പേരുകളും സുനിൽ റഫറൻസായി കൊടുത്തിട്ടുണ്ട്. 50 പേജ്് ദൈർഘ്യമുള്ള തന്റെ പഠനത്തിൽ 87 ഇടങ്ങളിൽ തന്റെ സ്ത്രോതസും കടപ്പാടും വ്യക്തമാക്കുന്നുണ്ട്. റഫറൻസുകൾ, അടിക്കുറുപ്പുകൾ, ഗ്രന്ഥ സൂചി എന്നിവ നോക്കിയാൽ കടപ്പാട് മറച്ചുവെക്കാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് പ്രസ്താവന വ്യക്തമാക്കുന്നു.

ഇത് ഒരു ഗവേഷണ ഗ്രന്ഥമല്ലെന്ന് ആമുഖമായി സുനിൽ പറയുന്നുണ്ട്. ഇംഗ്ലീഷിലും മറ്റുമുള്ള നൃത്ത- സംഗീത മേഖലയിലെ ആശയങ്ങൾ മലയാളത്തിൽ അവതരിപ്പിക്കുന്നതോടൊപ്പം അവയെ ചില സവിശേഷ പ്രമേയങ്ങളുമായി കൂട്ടിയണക്കി വ്യാഖാനിക്കാനും വിപുലീകരിക്കാനും ഈ പഠനങ്ങളിൽ ശ്രമിച്ചിട്ടുണ്ട്. നൃത്ത-സംഗീതപഠനങ്ങളിലെ ആശയങ്ങൾ പലതും മതാത്മകമായി ഇവിടെ തുടരുന്നതുകൊണ്ടാണ് ഈ മേഖലയിലെ സാമൂഹിക ശാസ്ത്ര- സാംസ്കാരിക പഠനങ്ങളെയും അവയിലെ ആശയങ്ങളെയും ഈ രൂപത്തിൽ പരിചയപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അക്കാദമിക്ക് വിദഗ്ദ്ധർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇതൊന്നും പരിഗണിക്കാതെ കാളപെറ്റെന്ന് കേട്ടാൽ കയർ എടുക്കുന്നപോലെ സംഘപരിവാർ ഗ്രൂപ്പുകളിലും മറ്റുമായി സുനിൽ പി ഇളയിടം സാഹിത്യമോഷണം നടത്തിയെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു.

സുനിൽ പി ഇളയിടത്തിനെതിരായ ആരോപണങ്ങൾ ഇങ്ങനായിരുന്നു:

ചിന്ത പബ്ലിക്കേഷൻസ് 2014 ൽ പുറത്തിറക്കിയ അനുഭൂതികളുടെ ചരിത്ര ജീവിതം എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കോപ്പിയടിയെന്ന ആരോപണം ഉയർന്നത്. 2010 ൽ ഓക്സ്ഫോർഡ് സർവ്വകലാശാല പുറത്തിറക്കിയ ഭരതനാട്യം എ റീഡർ എന്ന പുസ്തകത്തിൽ നിന്ന് വലുതും ചെറുതുമായ ഖണ്ഡികകൾ പദാനുപദം വിവർത്തനം ചെയ്തുവെന്നായിരുന്നു ആരോപണം. ചിഹ്നം ഉൾപ്പടെ അടിച്ചുമാറ്റിയാണ് സുനിൽ പി ഇളയിടം സ്വന്തം പേരിൽ പുസ്തകമിറക്കിയിരിക്കുന്നതെന്നാണ് നവംമ്പർ-ഡിസംബർ ലക്കം സാഹിത്യവിമർശനം മാഗസിനിൽ രവിശങ്കർ എസ് നായർ എഴുതിയത്. മോഷ്ടിക്കാനായി മാത്രം പുസ്തകം വായിക്കുന്ന പ്രൊഫസർ എന്ന തലക്കെട്ടോടെയാണ് 24 മുതൽ 29 വരെയുള്ള പേജുകളിലായി രവിശങ്കർ എസ് നായർ എഴുതിയത്.

ഒരു എഡിറ്റഡ് പുസ്തകമാണ് ഭരതനാട്യം എ റീഡർ. കാനഡയിലെ മക്ഗിൽ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസർ ദവേഷ് സോനേജി സമാഹരിച്ച പ്രബന്ധങ്ങൾ ഉൾക്കൊള്ളിച്ചാണ് ഭരതനാട്യം എ റീഡർ തയ്യാറാക്കിയിരിക്കുന്നത്. ഭരതനാട്യ കലാകാരന്മാരെന്ന നിലയിലോ, ഗവേഷകരെന്ന നിലയിലോ, അതിപ്രശസ്തരാണ് ലേഖകരെല്ലാം. ഈ പുസ്തകത്തിന്റെ തനി പകർപ്പാണ് സുനിൽ പി ഇളയിടത്തിന്റെ അനുഭൂതികളുടെ ചരിത്രമെന്നാണ് രവിശങ്കർ ആരോപിച്ചത്. താൻ സമാഹരിച്ച പ്രബന്ധങ്ങൾക്ക് ദവേഷ് സോനേജി എഴുതിയ പഠനത്തിൽ നിന്നാണ് ഏറ്റവുമധികം അടിച്ചുമാറ്റിയിരിക്കുന്നതെന്നാണ് രവിശങ്കർ എസ് നായർ ആരോപിച്ചത്. ത്യാഗരാജൻ, അമൃതഷെർഗിൽ, രാജാരവിവർമ്മ എന്നിവരെക്കുറിച്ചുള്ള ലേഖനങ്ങളും ഓക്സ്ഫോർഡ് സർവകലാശാല പുറത്തിറക്കിയ പുസ്തകത്തിൽ നിന്ന് എടുത്തവയാണെന്നായിരുന്നു ആരോപണം.

മോഷണത്തിന്റെ ഉസ്താദാണ് ഏളേടം. മോഷണം എന്ന് ഞാൻ പറയുമ്പോൾ വികാരം വൃണപ്പെടുന്ന ഏതെങ്കിലും എളേടം ഫാൻസ് ഇത് വായിക്കുന്നുണ്ടെങ്കിൽ, അടിച്ചുമാറ്റൽ, കോച്ചൽ, തപ്പൽ, ചൂണ്ടൽ, കോപ്പിയടി, കട്ടെടുക്കൽ എന്നൊക്കെ വാമൊഴിവഴക്കത്തിന്റെ ലാവണ്യശാസ്ത്രത്തിലേക്ക് പകർന്നാടാം. അല്ലെങ്കിൽ പ്ലേജറിസം എന്ന് ആംഗലയമോടിയിലാക്കാം. മലയാള വാദികൾക്കായി ആശയചോരണം, രചനമോഷണം എന്നൊക്കെ മൊഴിമാറ്റാം ചെയ്യാം. പകർപ്പ് രചന എന്ന പദം ഉപയോഗിക്കാനാണ് എനിക്ക് താൽപര്യം. സാഹിത്യവിമർശനത്തിലെ ലേഖനത്തിൽ രവിശങ്കർ എസ് നായർ പരിഹസിച്ചിരുന്നു. എന്നാൽ, ഈ ആരോപണങ്ങളാണ തെറ്റാണെന്ന് കണ്ട് സാംസ്കാരിക നായകർ രംഗത്തെത്തിയത്.