- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാക്കോ ജോസഫ് എന്നയാൾ എഴുതിയ അഭിമുഖം സ്വന്തം പേരിൽ ഏഷ്യാനെറ്റിൽ പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് പ്രവാസി എഴുത്തുകാരിയായ സുനിതാ ദേവദാസിനെതിരെ ഒരാൾ രംഗത്ത്; ചാക്കോ വിളിച്ചു ചോദിച്ചപ്പോൾ പുറംലോകം അറിഞ്ഞാൽ താൻ ആത്മഹത്യ ചെയ്യുമന്ന് ഭീഷണിപ്പെടുത്തൽ; തരികിട സാബുവിന്റെ ഭാര്യ സ്‌നേഹ തന്നെ ചതിച്ചെന്നും സുനിതയുടെ വിലാപം: ബിഗ് ബോസിന്റെ പബ്ലിസിറ്റി ഏറ്റെടുത്ത മുൻ മാധ്യമപ്രവർത്തക പിടിച്ച പുലിവാലിന്റെ കഥ
തിരുവനന്തപുരം: ദീപാ നിശാന്തും ശ്രീചിത്രനും ഉൾപ്പെട്ട കവിതാ മോഷണ വിവാദം ഏതാണ് അവസാന ഘട്ടത്തിൽ എത്തിയ മട്ടാണ്. ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം മോഷണ വിവാദത്തിൽ പ്രതിസ്ഥാനത്തുള്ളത് സ്വയം പ്രഖ്യാപിത സാംസ്കാരിക പ്രഭാഷകൻ ശ്രീചിത്രനാണെന്ന് വ്യക്തമായി കഴിഞ്ഞു. ഇതിനിടെയാണ് സൈബർ ലോകത്ത് മറ്റൊരു മോഷണ വിവാദവും ഉയർന്നു വന്നിരിക്കുന്നത്. പ്രവാസി സൈബർ എഴുത്തുകാരിയും മുൻകാല മാധ്യമപ്രവർത്തകയുമായി സുനിതാ ദേവദാസിനെതിരെയാണ് ആരോപണം. ചാക്കോ ജോസഫ് എന്നയാൾ എഴുതിയ അഭിമുഖം കോപ്പിയെടുത്ത് സ്വന്തം പേരിൽ ഏഷ്യാനെറ്റ് ഓൺലൈനിൽ സുനിത പ്രസിദ്ധീകരിച്ചു എന്നാണ് ആരോപണം ഉന്നയിക്കുന്നത്. എന്നാൽ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് സുനിത പ്രതികരിച്ചു. മോഹൻലാൽ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പ്രമോഷന്റെ ഭാഗമായി ഏഷ്യാനെറ്റിൽ സുനിത പ്രസിദ്ധീകരിച്ച അഭിമുഖത്തിനെതിരെയാണ് ആരോപണം ഉയർന്നത്. ഷോയിൽ വിജയി ആയ തരികിട സാബുവിന്റെ ഭാര്യ സീന ഭാസ്‌ക്കറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. ഇതുമായി ബന്ധപ്പെട്ട്
തിരുവനന്തപുരം: ദീപാ നിശാന്തും ശ്രീചിത്രനും ഉൾപ്പെട്ട കവിതാ മോഷണ വിവാദം ഏതാണ് അവസാന ഘട്ടത്തിൽ എത്തിയ മട്ടാണ്. ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം മോഷണ വിവാദത്തിൽ പ്രതിസ്ഥാനത്തുള്ളത് സ്വയം പ്രഖ്യാപിത സാംസ്കാരിക പ്രഭാഷകൻ ശ്രീചിത്രനാണെന്ന് വ്യക്തമായി കഴിഞ്ഞു. ഇതിനിടെയാണ് സൈബർ ലോകത്ത് മറ്റൊരു മോഷണ വിവാദവും ഉയർന്നു വന്നിരിക്കുന്നത്. പ്രവാസി സൈബർ എഴുത്തുകാരിയും മുൻകാല മാധ്യമപ്രവർത്തകയുമായി സുനിതാ ദേവദാസിനെതിരെയാണ് ആരോപണം. ചാക്കോ ജോസഫ് എന്നയാൾ എഴുതിയ അഭിമുഖം കോപ്പിയെടുത്ത് സ്വന്തം പേരിൽ ഏഷ്യാനെറ്റ് ഓൺലൈനിൽ സുനിത പ്രസിദ്ധീകരിച്ചു എന്നാണ് ആരോപണം ഉന്നയിക്കുന്നത്. എന്നാൽ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് സുനിത പ്രതികരിച്ചു.
മോഹൻലാൽ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പ്രമോഷന്റെ ഭാഗമായി ഏഷ്യാനെറ്റിൽ സുനിത പ്രസിദ്ധീകരിച്ച അഭിമുഖത്തിനെതിരെയാണ് ആരോപണം ഉയർന്നത്. ഷോയിൽ വിജയി ആയ തരികിട സാബുവിന്റെ ഭാര്യ സീന ഭാസ്‌ക്കറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. ഇതുമായി ബന്ധപ്പെട്ട് സുനിത സംസാരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. ഇതിൽ ലേഖകൻ എന്നവകാശപ്പെടുന്ന ചാക്കോ ജോസഫാണ് സുനിതയോട് സംസാരിക്കുന്നത്. താൻ എഴുതിയ ലേഖനം എങ്ങനെ താങ്കളുടെ പേരിൽ പ്രസിദ്ധീകരിക്കും എന്നാണ് ചോദിച്ചത്. ഇതിന് മറുപടി പറയുന്ന സുനിത സ്‌നേഹ ഭാസ്‌ക്കരൻ തന്നെ ചതിച്ചാണെന്നും ഇത് പുറംലോകം അറിഞ്ഞാൽ താൻ ആത്മഹത്യ ചെയ്യുമെന്നുമാണ് അവർ പറഞ്ഞത്.
സുനിതക്കെതിരെ മോഷണ ആരോപണം ആരോപണം ഉന്നയിച്ചു കൊണ്ട് നിതിൻ ജോസഫ് മുളങ്കശ്ശേരി എന്ന മലയാള മനോരമ സബ് എഡിറ്ററാണ് രംഗത്തെത്തിയത്. ഇയാൾ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് ഇങ്ങനെയാണ്:
കലേഷിന്റെ കവിത കട്ട ദീപ നിശാന്തിനെ കണക്കിന് വിമർശിക്കുന്ന, കലേഷിന്റെ കവിതയെ അങ്ങേയറ്റം പ്രശംസിക്കുന്ന പ്രമുഖ മാധ്യമപ്രവർത്തക സുനിത ദേവദാസിന്റെ ഫേസ്‌ബുക് പോസ്റ്റ് കണ്ടു. സംഗതി അന്യായം തന്നെ. അല്ലെങ്കിലും മറ്റൊരാൾ കഷ്ടപ്പെട്ട് എഴുതിയുണ്ടാക്കിയ വസ്തു സ്വന്തം പേരിൽ പോസ്റ്റ് ചെയ്യുന്നതും ക്രെഡിറ്റ് അടിച്ചുമാറ്റുന്നതും പോക്രിത്തരമല്ലേ. അങ്ങനെയൊക്കെ ചെയ്യുന്നവരെ നമ്മൾ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കരുത്. കയ്യോടെ പിടിച്ച് കളിയാക്കി വിടണം. മാസങ്ങൾക്കു മുൻപ്, അടുക്കളയിൽ എരിഞ്ഞുതീരുന്ന സ്ത്രീജീവിതങ്ങളെക്കുറിച്ച് താൻ എഴുതിയ ലേഖനം തന്റെ അനുവാദമില്ലാതെ മറ്റാരുടെയോ ഫേസ്‌ബുക്ക് പ്രൊഫൈലിൽനിന്ന് എടുത്ത്, ആ വ്യക്തിയുടെ പേരിൽ പ്രസിദ്ധീകരിച്ച മനോരമ ഓൺലൈൻ, വനിത ഓൺലൈൻ എന്നീ ഓൺലൈൻ മാധ്യമങ്ങളെ വലിച്ചുകീറി ഒട്ടിച്ച്, വക്കീൽ നോട്ടീസ് വരെ അയയ്ക്കുന്ന നില വരെ എത്തിയ മഹത്തായ നേട്ടം കൈവരിച്ച വ്യക്തിയാണ് സുനിത ദേവദാസ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
സുനിത ദേവദാസ് കുറച്ച് നാളുകൾക്കു മുൻപ് ഫേസ്‌ബുക്കിൽ വീണ്ടും നിറഞ്ഞുനിന്നത് ഏഷ്യാനെറ്റിൽ ടെലികാസ്റ്റ് ചെയ്ത ബിഗ്ബോസ് മലയാളത്തിന്റെ ദൃക്സാക്ഷി വിവരണത്തിലൂടെയാണ്. ഏഷ്യാനെറ്റിനും ഏഷ്യാനെറ്റ് ന്യൂസിനും വേണ്ടി ഔദ്യോഗികമായി ബിഗ്ബോസ്- സംബന്ധിയായ ലേഖനങ്ങളും അഭിമുഖങ്ങളും ചെയ്യാനുള്ള ഹോൾസെയിൽ കരാർ എടുത്തത് സുനിത ദേവദാസ് ആയിരുന്നു. വെറുതെ നേരംപോക്കിനായിരുന്നില്ല സുനിതയുടെ ബിഗ്ബോസ് എഴുത്ത്. ജോലി തന്നെയായിരുന്നു. നല്ലോണം വൃത്തിക്ക് തന്നെ അവർ ആ ജോലിയും ചെയ്തു. ഒരുപാട് പേരുടെ പൊങ്കാല ഇക്കാലയളവിൽ സമ്പാദിക്കാനും സുനിതയ്ക്ക് സാധിച്ചു.
ഇതിൽ ഏറ്റവും മികച്ചുനിന്നത് സുനിത നടത്തിയ അഭിമുഖങ്ങളാണ്. ബിഗ്ബോസ്സിൽനിന്ന് പുറത്തായ മത്സരാർത്ഥികൾ, മത്സരാർഥികളുടെ കുടുംബാംഗങ്ങൾ എന്നിവരെ തേടിപ്പിടിച്ച് സുനിത അഭിമുഖം ചെയ്ത് നമുക്കു മുന്നിൽ എത്തിച്ചു. എന്നാൽ ഒരുവശത്ത് നിഷ്പക്ഷമായി അഭിമുഖങ്ങൾ എഴുതുകയും മറുവശത്ത് സാബുമോൻ അബ്ദുസമദ് എന്ന മത്സരാർത്ഥിക്കു വേണ്ടി പി.ആർ വർക് ചെയ്യുകയുമാണ് സുനിത എന്ന് വിശ്വസിച്ചവരും വിമർശിച്ചവരും നിരവധിയാണ്. അതിന്റെ സത്യാവസ്ഥ എന്തുമാവട്ടെ.
സാബുവിന്റെ ഭാര്യ സ്‌നേഹയുമായി സുനിത ദേവദാസ് നടത്തിയത് എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓൺലൈൻ പേജിൽ ഒരു അഭിമുഖം പ്രസിദ്ധീകരിക്കുകയുണ്ടായി. സുനിതയുടെ ബൈലൈനോടെ വന്ന ആ അഭിമുഖം അവരുടെ സൃഷ്ടി ആയിരുന്നോ.?
പ്രൊഫഷനൽ എത്തിക്‌സിന്റെ ആൾരൂപമായ സുനിത ദേവദാസ് എഴുതി എന്ന പേരിൽ പ്രസിദ്ധീകരിച്ച ആ ലേഖനം യഥാർത്ഥത്തിൽ എഴുതിയത് ചാക്കോ ജോസഫ് എന്ന വ്യക്തിയാണ്. ഇത് സുനിതയ്ക്ക് അറിയാത്ത കാര്യവുമല്ല.
ഞാൻ അറിഞ്ഞിടത്തോളം, സുനിത അഭിമുഖത്തിനായി സ്‌നേഹയെ സമീപിച്ചിരുന്നു. എന്നാൽ, അഭിമുഖം നൽകാൻ തയാറായിരുന്ന സ്‌നേഹയ്ക്ക് അത് സുനിത എഴുതുന്നതിൽ തീരെ താൽപര്യമുണ്ടായിരുന്നില്ല. സുനിതയുടെ ഭാഷ അങ്ങേയറ്റം പൈങ്കിളിയാണെന്നതാണ് അവർ പറഞ്ഞ കാരണം എന്നും അവരുടെ സുഹൃത്തുക്കളിൽനിന്ന് അറിഞ്ഞു. അങ്ങനെ സ്‌നേഹ മുന്നോട്ട് വെച്ച ആശയമാണ്, അഭിമുഖം വേറെയാളെക്കൊണ്ട് എഴുതിക്കാമെന്നത്. ഇനിയങ്ങോട്ട് വളരെയധികം ശ്രദ്ധിച്ച് വായിക്കണമെന്ന് അപേക്ഷ.
ബിഗ്ബോസ് മലയാളത്തിന്റെ ഒഫിഷ്യൽ ഫേസ്‌ബുക് ഗ്രൂപ്പിൽ സ്ഥിരമായി എഴുതാറുള്ള വ്യക്തിയാണ് ചാക്കോ ജോസഫ്. സ്‌നേഹയുടെയുടെയും സാബുവിന്റെയും സുഹൃത്തുക്കളായ ചിലരാണ് സ്‌നേഹയുടെ അഭിമുഖം എഴുതാൻ ചാക്കോയോട് ആവശ്യപ്പെടുന്നത്. ഒരു മിനിറ്റ് പോലും ദൈർഘ്യമില്ലാത്ത മൂന്ന് ഓഡിയോ ക്ലിപ്പുകളാണ് ചാക്കോയ്ക്ക് ലഭിച്ചത്. ഇവയെ ആവശ്യത്തിലധികം പൊലിപ്പിച്ച് ചാക്കോ അഭിമുഖം തയാറാക്കി നൽകി. അഭിമുഖം പബ്ലിഷ് ചെയ്യുമ്പോൾ തന്റെ പേരിൽ ബൈലൈൻ വയ്ക്കുമോയെന്ന് ചാക്കോ ചോദിച്ചുവെങ്കിലും അതിന് സാധ്യത കുറവാണെന്ന മറുപടിയാണ് ലഭിച്ചത്.
സ്‌നേഹയുടെ സുഹൃത്തുക്കളും സ്‌നേഹയും വായിച്ച് ഓകെ പറഞ്ഞതിനു ശേഷമാണ് അഭിമുഖം സുനിതയ്ക്ക് അയച്ചുനൽകിയത്.
അന്നു തന്നെ അഭിമുഖം ഏഷ്യാനെറ്റ് ഓൺലൈനിൽ പ്രസിദ്ധീകരിച്ചു. സുനിത ദേവദാസ് നടത്തിയ അഭിമുഖം എന്ന തലക്കെട്ടോടെ, അവരുടെ ഫോട്ടോ സഹിതമാണ് പ്രസിദ്ധീകരിച്ചത്. അവസാനഭാഗത്തെ കുറച്ച് വാക്കുകൾ വെട്ടിയതൊഴിച്ചാൽ വേറെ മാറ്റങ്ങളൊന്നും സുനിത വരുത്തിയതുമില്ല. ഇത് ശ്രദ്ധയിൽ പെട്ട ചാക്കോ സുനിതയോട് ഇതിനെക്കുറിച്ച് ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. ബൈലൈൻ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനുള്ള മാന്യത പോലും സുനിതയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
മെസഞ്ചർ കോൾ വഴി സുനിതയുമായി ബന്ധപ്പെട്ട ചാക്കോ ഈ വിഷയം പരസ്യപ്പെടുത്തും എന്ന് പറഞ്ഞെങ്കിലും ധീരയായ പ്രമുഖ മാധ്യമപ്രവർത്തകയുടെ മറുപടി അങ്ങേയറ്റം പരിതാപകരമായിരുന്നു.
'നിങ്ങൾ അങ്ങനെയെന്തെങ്കിലും ചെയ്താൽ ഞാൻ ആത്മഹത്യ ചെയ്യും. എനിക്ക് വേറെ വഴിയൊന്നുമില്ല' എന്ന രീതിയിൽ വാവിട്ടു കരഞ്ഞുകൊണ്ട് ആത്മഹത്യാഭീഷണി നടത്താനും സുനിത മറന്നില്ല. (ഈ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ചാക്കോയുടെ കൈവശം ഉണ്ട്.)
മറ്റൊരാൾ എഴുതിയുണ്ടാക്കിയ അഭിമുഖം സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച് പണം വാങ്ങുകയും യഥാർത്ഥ അവകാശി തെറ്റ് ചൂണ്ടിക്കാണിച്ചിട്ടു കൂടി അതിനെ വക വയ്ക്കാതെ അന്യന്റെ അധ്വാനത്തിന്റെ ക്രെഡിറ്റ് യാതൊരു ഉളുപ്പുമില്ലാതെ അനുഭവിച്ച സുനിത ദേവദാസ് എന്ത് യോഗ്യതയുടെ പേരിലാണ് ദീപ നിശാന്തിനെ വിമർശിക്കുന്നത്.?
തന്റെ കള്ളി വെളിച്ചത്താകും എന്ന അവസ്ഥ വന്നപ്പോൾ ആത്മഹത്യാഭീഷണി മുഴക്കിയ വ്യക്തിയാണോ മാധ്യമധർമത്തെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചും വാചാലയാകുന്നത്.?
നബി: ഉത്തരം മുട്ടുമ്പോൾ ബ്ലോക്ക് ചെയ്തിട്ട് മുങ്ങരുത്. പ്ലീസ്.
അതേസമയം അഭിമുഖം മോഷ്ടിച്ചു എന്ന ആരോപണം ഉയർന്നതോടെ അതിന് മറുപടിയുമായി സുനിതയും രംഗത്തുവന്നു. സുനിതാ ഭാസ്‌ക്കരൻ നൽകിയ മറുപടി ചൂണ്ടിക്കാട്ടി കൊണ്ടാണ് സുനിത ആരോപണങ്ങളെ പ്രതിരോധിച്ചത്. ബിഗ് ബോസുമായി ബന്ധപ്പെട്ട് ഞാൻ അഭിമുഖം നൽകിയത്് സുനിതാ ദേവദാസ് എന്ന ജേണലിസ്റ്റിന് മാത്രമാണെന്നും മറ്റൊരാൾക്കും താൻ നേരിട്ട് അഭിമുഖം നൽകിയിട്ടില്ലെന്നും ഇതിൽ പറയുന്ന ആരെയും എനിക്ക് നേരിട്ടോ എല്ലാതെയോ പരിചയം ഇല്ലെന്നും സ്‌നേഹ ഭാസ്‌ക്കരൻ വ്യക്തമാക്കിയതായി കാണിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌കീൻഷോട്ടും സുനിത ഫേസ്‌ബുക്കിൽ ഇട്ടു.
സുനിതയുടെ വിശദീകരണം ഇങ്ങനെയാണ്:
ബിഗ് ബോസ് റിവ്യൂ ചെയ്തപ്പോൾ സാബുവിന്റെ ഭാര്യയുടെ പ്രന്റഡ് അഭിമുഖം എടുത്തിരുന്നു. ഞാൻ ചോദ്യങ്ങൾ തയ്യാറാക്കി നൽകി. സ്‌നേഹ Sneha Bhaskaran ഉത്തരം എഴുതി തന്നു. അത് പ്രസിദ്ധീകരിച്ചു.
അന്ന് തന്നെ മലയാള മനോരമയുടെ വനിതയിലെ ചില പത്രപ്രവർത്തകർ ആ അഭിമുഖം അവരാണ് തയ്യാറാക്കിയത് എന്ന് പറഞ്ഞു രംഗത്തു വന്നു. എനിക്ക് സ്‌നേഹയുടെ ഉത്തരങ്ങൾ എവിടെ നിന്നും വന്നു എന്നറിയാത്തതിനാൽ ഞാൻ അവർ അത് പറഞ്ഞപ്പോൾ ആദ്യം പതറി പോയി എന്നത് സത്യമാണ് .
എനിക്കൊന്നും അറിയില്ല എന്ന് ഞാൻ പറയുകയും ചെയ്തു.
ഞാൻ അപ്പോൾ ഇന്ത്യയിലേക്ക് പോകാൻ വേണ്ടി എയർപോർട്ടിൽ നിൽക്കുകയായിരുന്നു. ആ യാത്രയുടെ പരിഭ്രാന്തിയിൽ എന്ത് സംസാരിച്ചു എന്ന് പോലും ഓർമയില്ല .
കഴിഞ്ഞ മൂന്നു മാസമായി ഇക്കാര്യം പറഞ്ഞു ഇവർ എന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നു.
ഞാൻ ചെയ്ത കുറ്റം എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല
ഞാൻ ചോദ്യങ്ങൾ സ്‌നേഹക്ക് നൽകി.
സ്‌നേഹ ഉത്തരം മലയാളത്തിൽ ടൈപ്പ് ചെയ്തു തന്നു .
ഇതിൽ എവിടെയാണ് മനോരമക്കാർ?
പ്രിന്റഡ് അഭിമുഖം , നമ്മൾ നൽകുന്ന ചോദ്യങ്ങൾക്ക് ഒരു വ്യക്തി ഉത്തരം നൽകിയാൽ അത് പ്രസിദ്ധീകരിക്കുന്നതിൽ എന്താണ് തെറ്റ് ?
ഇതാണ് ഇപ്പോൾ മനോരമക്കാർ ഞാൻ അഭിമുഖം മോഷിടിച്ചു എന്ന് പറയുന്നതിന്റെ അടിസ്ഥാനം.
അഭിമുഖം എങ്ങനെ മോഷ്ടിക്കാൻ കഴിയും ?
Edit :
എന്റെ പേരിൽ സംഘികളും മനോരമയും പ്രചരിപ്പിക്കുന്ന ഓഡിയോ ക്ലിപ്പ് :
വനിതയിൽ ജോലിചെയ്യുന്ന ഒരു മാധ്യമപ്രവർത്തകന്റെ ജോസഫ് ചാക്കോ എന്ന ഫേക്ക് ഐഡിയിൽ നിന്നാണ് എന്നോട് വിളിച്ചു സംസാരിക്കുന്നത്.
സത്യത്തിൽ ഒരു മാധ്യമപ്രവർത്തകനോടാണ് ഞാൻ പറയുന്നത് , എനിക്കറിയില്ല എവിടെ നിന്നും ഈ ഉത്തരങ്ങൾ വന്നെന്നും , അത് നിങ്ങൾ ചെയ്തതാണോ , സോറി എന്നും മറ്റും . ഞാൻ ഫ്ളൈറ്റിൽ പോകാൻ നിൽക്കുമ്പോഴാണ് ഇയാൾ വിളിക്കുന്നത് . എനിക്ക് അപ്പോൾ പ്രധാനം എന്റെ ഫ്ളൈറ്റ് മിസ്സാകാത്തിരിക്കുക എന്നത് മാത്രമായിരുന്നു. ഞാൻ എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്യുമ്പോഴൊക്കെയാണ് ഇയാൾ എന്നെ വിളിച്ചു ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നത്.
കാര്യം പോലും അന്വേഷിക്കാൻ കഴിയാത്ത , സ്‌നേഹയോട് പോലും വിളിച്ചു ചോദിക്കാൻ സമയം കിട്ടാത്ത അവസരം.
അപ്പൊ എനിക്ക് ഇങ്ങനെയൊക്കെയേ സംസാരിക്കാൻ കഴിഞ്ഞുള്ളു എന്നതാണ് സത്യം.
പക്ഷെ ഞാൻ അയാളെ വിശ്വസിച്ചു സംസാരിച്ചതും വിഷയം പോലും അറിയാതെ താഴ്ന്നു കൊടുത്തതും സോറി പറഞ്ഞതും അയാൾ ഒരു മാധ്യമപ്രവർത്തകൻ ആയതു കൊണ്ടാണ്.
അയാൾ എന്നോട് സംസാരിക്കുന്നത് തൊഴിൽ എത്തിക്‌സിനെക്കുറിച്ചാണ്. മോഷണത്തെ കുറിച്ചല്ല.
എത്തിക്ക്‌സ് നോക്കുമ്പോൾ ഞാൻ അത് എവിടെ നിന്നും വന്ന ഉത്തരം എന്ന് നോക്കണമായിരുന്നോ എന്ന ഫീലിങ്ങിൽ ആണ് സോറി പറയുന്നത്.
എന്റെ ഫ്ളൈറ്റ് മിസ്സാകാതിരിക്കാൻ വേണ്ടി സോറി പറഞ്ഞു, പീഡനം കൂടിയപ്പോൾ ചെയ്യാത്ത കുറ്റത്തിന് പീഡിപ്പിച്ചത് ആത്മഹത്യാ ചെയ്യുകയല്ലാതെ വേറെ വഴിയില്ല എന്നും പറഞ്ഞു.
ഇതാണ് ഇപ്പോ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് .
ഞാൻ ഇതിൽ ചെയ്ത കുറ്റം എന്താണ് .
ഇയാൾ എന്നെ വിളിച്ചു അതി ഭീകരമായി ഭീഷണിപ്പെടുത്തി, ബ്ലാക്ക് മെയിൽ ചെയ്തു പീഡിപ്പിച്ചപ്പോഴാണ് ഞാൻ ആത്മഹത്യാ ചെയ്യും എന്ന് പറഞ്ഞത് .
അയാളുടെ പീഡനം താങ്ങാൻ വയ്യാതെ ,
അല്ലാതെ അഭിമുഖം മോഷ്ടിച്ചതിനല്ല അയ്യപ്പാ ....
എന്തായാലും കവിതാ മോഷണ ആരോപണത്തിന് പിന്നാലെ സൈബർ ലോകത്ത് സുനിതക്കെതിരായ ആരോപണങ്ങളും ചർച്ചയാകുന്നുണ്ട്. നിതിൻ എന്നയാളുടെ ആരോപണവും സുനിതയുടെ വിശദീകരണവും സൈബർലോകം കേട്ടെങ്കിലും ഈ വിഷയത്തിലെ വിവാദം അടങ്ങിയിട്ടില്ല. എന്തായാലും സുനിതാ ദേവദാസ് ഈ വിഷയത്തിൽ പുലിവാല് പിടിച്ച അവസ്ഥയിലാണ്.