- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിസ്സാര വയറുവേദനയുമായി എത്തുന്ന രോഗികൾക്കും ചികിത്സ നിർദ്ദേശിക്കുന്നത് വൻതുക ചെലവുള്ള അപ്പൻഡിസൈറ്റിസ് ഓപ്പറേഷൻ; വടകര സി എം ആശുപത്രിയുടെ കൊള്ളയുടെ കഥ ഇങ്ങനെ
കോഴിക്കോട്: ആശുപത്രികളെ കച്ചവട കേന്ദ്രങ്ങളാക്കുന്നു എന്ന ആക്ഷേപം കുറേ കാലങ്ങലായി നിലനിൽക്കുന്നതാണ്. ചെറിയ പനിക്ക് ചികിത്സ തേടി പോയാലും എല്ലാ പരിശോധനകളും നടത്തി പണം പിടുങ്ങുന്ന ആശുപത്രികൾ വരെയുണ്ട്. ഇത്തരത്തിൽ ആരോപണം നേരിട്ട ഒരു ആശുപത്രിയാണ് വടകര സിഎം ആശുപത്രി. വയറുവേദനയ്ക്ക് ചികിത്സയുമായി എത്തുന്നവരെ നിർബന്ധിതമായി അപ്പൻഡിക
കോഴിക്കോട്: ആശുപത്രികളെ കച്ചവട കേന്ദ്രങ്ങളാക്കുന്നു എന്ന ആക്ഷേപം കുറേ കാലങ്ങലായി നിലനിൽക്കുന്നതാണ്. ചെറിയ പനിക്ക് ചികിത്സ തേടി പോയാലും എല്ലാ പരിശോധനകളും നടത്തി പണം പിടുങ്ങുന്ന ആശുപത്രികൾ വരെയുണ്ട്. ഇത്തരത്തിൽ ആരോപണം നേരിട്ട ഒരു ആശുപത്രിയാണ് വടകര സിഎം ആശുപത്രി.
വയറുവേദനയ്ക്ക് ചികിത്സയുമായി എത്തുന്നവരെ നിർബന്ധിതമായി അപ്പൻഡിക്‌സ് ഓപ്പറേഷൻ നടത്തുന്നു എന്നതാണ് ഈ ആശുപത്രിക്കെതിരെ ഉയർന്നിരുന്ന ആരോപണം. ഒരു വർഷം മുമ്പാണ് വടകരയിലെ പ്രധാന ആശുപത്രികളിൽ ഒന്നായ സിഎം ആശുപത്രിക്കെതിരെ ഇത്തരം ആരോപണം ഉയർന്നത്. ആശുപത്രികളിൽ നടക്കുന്ന പകൽകൊള്ളയെ കുറിച്ച് മറുനാടൻ വാർത്തകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോൾ നിരവധി പേരാണ് വടകര സിഎം ആശുപത്രിയിൽ നടന്ന ഈ സംഭവം ചൂണ്ടിക്കാട്ടിയത്.
നിസാരമായ വയറുവേദനയുമായി ചികിത്സയ്ക്ക് എത്തുന്നവർക്കും ഇവിടുത്തെ ആശുപത്രി നിർദ്ദേശിച്ചത്. അപ്പൻഡിസൈറ്റിസ് ഓപ്പറേഷനുള്ള ചികിത്സയായിരുന്നു. വൻതുക ചിലവുള്ള ഈ ചികിത്സയ്ക്ക് ഡോക്ടർമാരെ വിശ്വസിച്ച് നിരവധി പേർ വിധേയരാകുകയും ചെയ്തു. സ്‌കാനിങ് അടക്കമുള്ള പരിശോധനകൾക്ക് ശേഷമാണ് രോഗികളെ ഭയപ്പെടുത്തി നിർബന്ധിത ഓപ്പറേഷൻ പ്രേരിപ്പിക്കുന്നതെന്ന് രേഖകളിൽ നിന്നു വ്യക്തമാണ് താനും. അതേസമയം മറ്റിടങ്ങളിൽ ചികിത്സ തേടി പോയവർ ആശുപത്രിയുടെ കൈയിൽ നിന്നും രക്ഷപെട്ടപ്പോൾ മറ്റുചിലർ ചികിത്സയ്ക്ക് വിധേയരാകുവയും ചെയ്തു.
വടകര സ്വദേശിയായ ഫൈസൽ എന്ന കുട്ടിയെയും കൊണ്ട് പിതാവ് സിഎം ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ആശുപത്രിയുടെ കള്ളക്കളി പുറത്തുവന്നത്. വയറുവേദന കാരണമായിരുന്നു ഡോക്ടറെ കാണാൻ എത്തിയത്. ഡോക്ടർ നിർദ്ദേശിച്ചതാകട്ടെ വിശദമായ സ്‌കാനിംഗിനും. നിർദ്ദേശം അനുസരിച്ച് ആശുപത്രിയിലെ തന്നെ സ്‌കാനിങ് സെന്ററിൽ നിന്നും സ്‌കാൻ ചെയ്ത് വീണ്ടും ഡോക്ടറെ കണ്ടപ്പോൾ നിർദ്ദേശിച്ചതാകട്ടെ അപ്പൻഡിക്‌സ് ആണെന്നും സ്‌കാനിങ് വേണമെന്നുമാണ്. എന്നാൽ വൻതുക മുടക്കി ചികിത്സിക്കാൻ സാധിക്കാത്തതിനാൽ കുട്ടിയെയും കൊണ്ട് മറ്റൊരു ഡോക്ടറെ കാണുകയായിരുന്നു. ഇതോടെയാണ് ആശുപത്രിയുടെ തട്ടിപ്പിനെ കുറിച്ചുള്ള വിവരം പുറത്തുവന്നത്.
രോഗികൾ മറ്റിടങ്ങളിൽ ചികിത്സ തേടിയതോടെയാണ് വടകര സിഎം ആശുപത്രിയിലെ തട്ടിപ്പിനെ കുറിച്ച് വ്യക്തമായത്. കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത് യാതൊരു അസുഖവും ഇല്ലെന്നാണ്. ഈ അനുഭവം ഒറ്റപ്പെട്ടതല്ല, സമാനമായ അനുഭവം തന്നെയാണ് സിനാൻ എന്ന എട്ടുവയസുകാരനും ഉണ്ടായത്. ഈ കുട്ടിക്കും അപ്പൻഡിസൈറ്റിസ് ഓപ്പറേഷനാണ് ആശുപത്രി അധികൃതർ നിർദ്ദേശിച്ചത്. ഇങ്ങനെ നിർബന്ധിതമായി ഓപ്പറേഷനിൽ നിന്നും രക്ഷപെട്ടവർ നിരവധിയാണ്. എന്നാൽ, പുലിവാലാകേണ്ടെന്ന് കരുതി നിരവധി പേരാണ് പരാതി നൽകാതെ പോയത്.
കേരളത്തിലെ സ്വകാര്യ ആശുപത്രികൾ കച്ചവട കേന്ദ്രമായി പ്രവർത്തിക്കുന്നത് എങ്ങനെയാണെന്നതിന്റെ തെളിവ് കൂടിയാണ് വടകര സിഎം ആശുപത്രിയിലെ സംഭവം. സിഎം ആശുപത്രിയുടെ കൊള്ള മാദ്ധ്യമങ്ങളിൽ വാർത്തയായതോട ആശുപത്രിയെ തകർക്കാൻ എന്ന് പറഞ്ഞ് രക്ഷപെടുകയാണ് അധികൃതർ ചെയ്തത്. ആശുപത്രികളിലെ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി പരമാവധി പോക്കറ്റ് വീർപ്പിക്കുകക എന്നതാണ് സ്വകാര്യ ആശുപത്രികളുടെ സ്ഥിരം ശൈലി. എന്നാൽ, ഓപ്പറേഷന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തിയും ചികിത്സ നടക്കുന്നുണ്ടെന്നാണ് ഇത്തരം വാർത്തകളിൽ നിന്നും വ്യക്തമാകുന്നതും.
രോഗ നിർണ്ണയത്തിനായി ഒരു ഡോക്ടറെ തന്നെ കാണുന്നതിലെ വിഡ്ഢിത്തം കൂടി ബോധ്യപ്പെടുത്തുന്നതാണ് ഇത്തരം സംഭവങ്ങൾ. ഒന്നിലധികം ഡോക്ടർമാരെയും ഒന്നിലധികം ലാബുകളെയും ആശ്രയിക്കേണ്ട സാഹചര്യവുമാണ് നിലനിൽക്കുന്നത് എന്നാണ് പ്രധാന ആക്ഷേപം. കോടികൾ വിലയുള്ള മെഷിനറികൾ സ്ഥാപിച്ച് രോഗികളുടെ മേൽ അനാവശ്യ പരിശോധനകൾ അടിച്ചേൽപ്പിക്കുന്ന ഇത്തരം ശൈലിക്ക് മാറ്റം വരുത്താൻ ആർക്കും സാധിക്കുന്നുമില്ലെന്നതാണ് യാഥാർത്ഥം.
സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട് നിങ്ങളുടെ അനുഭവങ്ങൾ ഞങ്ങൾക്ക് എഴുതുക. വിശദമായ അനുഭവങ്ങൾ news@marunadan.in എന്ന വിലാസത്തിലേക്ക് ഇമെയ്ൽ ചെയ്യുക.