- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായ്പ്പ നൽകാതെ നൽകിയെന്ന് കൃത്രിമ രേഖയുണ്ടാക്കി; വായ്പ്പ നൽകാൻ എടുത്ത പണം കൊണ്ട് കെട്ടിടം നിർമ്മിച്ചു; ബാങ്ക് ലോൺ അടയ്ക്കാൻ വായ്പ്പാത്തുക ഉപയോഗിച്ചു; വ്യാജ വിനിയോഗ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി; വായ്പ്പാകാലാവധി മാറ്റി ലാഭമുണ്ടാക്കി: വെള്ളാപ്പള്ളിക്കെതിരെയുള്ള എഫ്‌ഐആറിൽ ഒട്ടേറെ ഗുരുതര ആരോപണങ്ങൾ
തിരുവനന്തപുരം: മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന് അക്കമിട്ട് നിരത്തിയാണ് വിജിലൻസ് അന്വേഷണത്തിന്റെ എഫ്‌ഐആർ തയ്യാറാക്കിയത്. വെള്ളാപ്പള്ളിയുടെ ആശീർവാദത്തോടെ നടന്ന വമ്പൻ തട്ടിപ്പു തന്നെയാണ് നടന്നതെന്നാണ് ഇതോടെ വ്യക്തമാകുന്നത്. പിന്നോക്ക് വികസന കോർപ്പറേഷൻ നൽകിയ തുക തോന്നിയ പടിയേ കൈകാര്യം ചെയ്യുകയാണ് വെള്ളാപ്പള്ളി ചെയ്തത്. ഇതിന് വേണ്ടി വ്യാജ സർട്ടിഫിക്കറ്റുകൾ പോലു അദ്ദേഹം ഉണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയിൽ വെള്ളാപ്പള്ളിയുടെ പങ്ക് വ്യക്തമാക്കുന്ന കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് വിജിലൻസിന്റെ എഫ്‌ഐആർ. അതുകൊണ്ട് തന്നെ ഈ കുരുക്കിൽ നിന്നും വെള്ളാപ്പള്ളിക്ക് എളുപ്പം പുറത്തു കടക്കാനും സാധിക്കില്ല. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിൽ തട്ടിപ്പിന് ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോർപറേഷനിൽ നിന്നു ലഭിച്ച പണം മാർഗരേഖ പ്രകാരം അനുവദനീയമല്ലാത്ത പദ്ധതികൾക
തിരുവനന്തപുരം: മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന് അക്കമിട്ട് നിരത്തിയാണ് വിജിലൻസ് അന്വേഷണത്തിന്റെ എഫ്‌ഐആർ തയ്യാറാക്കിയത്. വെള്ളാപ്പള്ളിയുടെ ആശീർവാദത്തോടെ നടന്ന വമ്പൻ തട്ടിപ്പു തന്നെയാണ് നടന്നതെന്നാണ് ഇതോടെ വ്യക്തമാകുന്നത്. പിന്നോക്ക് വികസന കോർപ്പറേഷൻ നൽകിയ തുക തോന്നിയ പടിയേ കൈകാര്യം ചെയ്യുകയാണ് വെള്ളാപ്പള്ളി ചെയ്തത്. ഇതിന് വേണ്ടി വ്യാജ സർട്ടിഫിക്കറ്റുകൾ പോലു അദ്ദേഹം ഉണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയിൽ വെള്ളാപ്പള്ളിയുടെ പങ്ക് വ്യക്തമാക്കുന്ന കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് വിജിലൻസിന്റെ എഫ്‌ഐആർ. അതുകൊണ്ട് തന്നെ ഈ കുരുക്കിൽ നിന്നും വെള്ളാപ്പള്ളിക്ക് എളുപ്പം പുറത്തു കടക്കാനും സാധിക്കില്ല.
തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിൽ തട്ടിപ്പിന് ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോർപറേഷനിൽ നിന്നു ലഭിച്ച പണം മാർഗരേഖ പ്രകാരം അനുവദനീയമല്ലാത്ത പദ്ധതികൾക്കു വായ്പയായി നൽകിയെന്ന് എഫ്‌ഐആറിൽ കുറ്റപ്പെടുത്തുന്നു. 2004 മുതൽ 2014 വരെ 15.85 കോടി രൂപ വെള്ളാപ്പള്ളി കൈപ്പറ്റിയെന്നാണ് റിപ്പോർട്ടിലെ പ്രധാനപ്പെട്ട കാര്യം. വായ്പ തുക പിന്നാക്ക വിഭാഗക്കാർക്കു പൂർണമായി വിതരണം ചെയ്തില്ല. വായ്പകൾ നൽകിയെന്ന രേഖകൾ കൃത്രിമമായുണ്ടാക്കി കോർപറേഷനു സമർപ്പിച്ചു. സാമ്പത്തിക ക്രമക്കേടു നടത്താൻ കീഴ്ഘടകങ്ങളെ അനുവദിച്ചു. എസ്എൻഡിപി ശാഖകളുടെ കെട്ടിട നിർമ്മാണത്തിനും പണം വിനിയോഗിച്ചു.
കോർപറേഷൻ മാർഗനിർദേശങ്ങൾ ലംഘിച്ച് അധിക പലിശനിരക്കിൽ വായ്പ നൽകി. വായ്പ തുക അനുവദിക്കാതെ വായ്പ അനുവദിച്ചതായി കാണിക്കുന്ന വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കി. പരിധിയിൽ കൂടുതൽ തുക സ്വയം സഹായസംഘങ്ങൾക്കും അംഗങ്ങൾക്കും നൽകി. എസ്എൻഡിപി ബാങ്കിൽ നിന്നുള്ള വായ്പ തിരിച്ചടവായി ഉപയോഗിച്ചു. ഇല്ലാത്ത സ്വയംസഹായസംഘങ്ങളുടെ പേരിൽ വായ്പ വിതരണം ചെയ്തതായി വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കി.
വായ്പാകാലാവധിയിൽ വ്യത്യാസം വരുത്തി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും എഫ്‌ഐആറിൽ കുറ്റപ്പെടുത്തുന്നു. 2004 നവംബർ 20ന് അനുവദിച്ച ഒരു കോടി രൂപ വായ്പാ വിനിയോഗത്തിനു വെള്ളാപ്പള്ളി ഹാജരാക്കിയ വിനിയോഗപ്പട്ടികയിൽ ക്രമക്കേടുണ്ട്. കോട്ടയം കുമാരനാശാൻ സ്വയം സഹായസംഘത്തിലെ അംഗങ്ങളുടെ പേരിൽ ചേർത്തല കുമാരനാശാൻ സംഘം, ചേർത്തല ഗുരുചൈതന്യ സംഘം എന്നിവയ്ക്കു 40,000 രൂപവീതം നൽകിയതായി തെളിഞ്ഞു.
ഇതുപോലെ ഒട്ടേറെ സംഘങ്ങളുടെ പട്ടിക വ്യാജമായി തയാറാക്കി സാമ്പത്തികക്രമക്കേടും പണാപഹരണവും നടത്തിയെന്നും എഫ്‌ഐആറിൽ കുറ്റപ്പെടുത്തുന്നു. വെള്ളാപ്പള്ളി ഒന്നാം പ്രതിയായ കേസിൽ യോഗം പ്രസിഡന്റ് ഡോ. എം.എൻ.സോമൻ, മൈക്രോഫിനാൻസ് പദ്ധതി കോ–ഓർഡിനേറ്റർ കെ.കെ.മഹേശൻ, പിന്നാക്ക വികസന കോർപറേഷൻ മുൻ എംഡിമാരായ എൻ.നജീബ്, ദിലീപ്കുമാർ എന്നിവരാണ് മറ്റുപ്രതികൾ.
ബിജു രമേശ് അടക്കമുള്ള അനവധി പേരുടെ പേരുടെ മൊഴികൾ കേസിൽ രേഖപ്പെടുത്തിയിരുന്നു. ഈ പണം പൂർണമായും വിതരണം ചെയ്തിട്ടുണ്ടോയെന്നു മുൻ എംഡി: എം.നജീബും നിലവിലെ എംഡി ദിലീപ് കുമാറും പരിശോധിച്ചില്ല. ക്രമക്കേട് നടന്നുവെന്ന് അറിഞ്ഞിട്ടും പല ഘട്ടങ്ങളായി നജീബ് വീണ്ടും പണം അനുവദിച്ചു. ക്രമക്കേടു വ്യക്തമായ എജിയുടെ റിപ്പോർ!ട്ടിനുശേഷവും ദിലീപ് കുമാർ പണം അനുവദിച്ചു. എസ്എൻഡിപി യോഗത്തെ എൻജിഒ ആയി പരിഗണിക്കാൻ കഴിയാത്ത സാഹചര്യത്തിലും വായ്പ അനുവദിച്ചു. 2014 വരെ ഒരു അന്വേഷണവും കോർപറേഷൻ നടത്തിയില്ല. ഉദ്യോഗസ്ഥ ഗൂഢാലോചനയും സാമ്പത്തിക ക്രമക്കേടും കാരണം പിന്നാക്ക വിഭാഗക്കാർക്കു കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ട വായ്പയാണു നഷ്ടമായതെന്ന് എഫ്‌ഐആറിൽ വിജിലൻസ് പറയുന്നു.
മൈക്രോഫിനാൻസ് നടത്തിപ്പിൽ കോടികളുടെ അഴിമതിയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു വി എസ്.അച്യുതാനന്ദനാണു കോടതിയെ സമീപിച്ചത്. തുടർന്ന്, അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി വിജിലൻസിനോട് ആവശ്യപ്പെടുകയായിരുന്നു. 27നു കേസ് പരിഗണിക്കും. മൈക്രോ ഫിനാൻസ് കേസിൽ ഏത് വെല്ലുവിളിയും നേരിടുമെന്നാണ് വെള്ളാപ്പള്ളി നേരത്തെ അഭിപ്രായപ്പെട്ടത്. ഒരു കുറ്റവും ചെയ്തിട്ടില്ല. അതുകൊണ്ട് കേസിൽ നിന്ന് ഒളിച്ചോടില്ല. എഫ്.ഐ.ആർ ഇട്ടതുകൊണ്ട് താൻ കുറ്റവാളിയാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് അറസ്റ്റിലാകുന്ന സാഹചര്യം മുന്നൽ കണ്ട് വെള്ളാപ്പള്ളി മുൻകൂർ ജാമ്യത്തിനുള്ള തീവ്ര ശ്രമത്തിലാണിപ്പോൾ.
2003-2015 കാലയളവിൽ സ്വാശ്രയ സംഘങ്ങൾക്ക് കൊടുക്കാൻ പിന്നാക്ക വികസന കോർപറേഷനിൽ കോടിക്കണക്കിന് രൂപ വായ്പയെടുത്ത് അഴിമതി നടത്തി എന്നായിരുന്നു ആരോപണം. പിന്നാക്ക വികസന കോർപറേഷൻ മുഖേന കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും അത് ഉയർന്ന പലിശ ഈടാക്കി വിതരണം ചെയ്യുകയും ഇല്ലാത്ത ആളുകളുടെ പേരിൽ പോലും വായ്പ അനുവദിക്കുകയും ചെയ്തുവെന്നാണ് പരാതി.
അച്ചാർ, ജാം, സോപ്പ് നിർമ്മാണ യൂണിറ്റുകൾ തുടങ്ങിയ ചെറുകിട സംരംഭങ്ങളുടെ പേരിൽ വ്യാജമായി പദ്ധതിയുണ്ടാക്കി, 2014 ജൂൺ 19നാണ് പിന്നാക്ക വികസന കോർപറേഷൻ കൊല്ലം ശാഖയിൽനിന്ന് എസ്.എൻ.ഡി.പി അഞ്ചു കോടി വായ്പയെടുത്തത്. കോർപറേഷൻ അധികൃതർ അന്വേഷിച്ചത്തെി നടപടിയെടുത്തപ്പോഴാണ് പലരും തങ്ങളുടെ പേരിൽ വായ്പയെടുത്ത വിവരം അറിയുന്നത്.
ഏകദേശം അയ്യായിരത്തോളം കുടുംബങ്ങൾ ഇതിന്റെ പേരിൽ റവന്യു റിക്കവറി നടപടികൾ നേരിടുന്ന സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് സംഭവം പുറത്തായത്. പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റും കെപ്‌കോ ചെയർമാനുമായ കെ. പത്മകുമാറിനെ പ്രതിയാക്കി 2015 നവംബറിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. തുടർന്ന് പന്ത്രണ്ടോളം കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെട്ടു.