- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളാപ്പള്ളിക്കിത് മോശം കാലം: വിശ്വസ്തനായ പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാറിനെതിരേ സാമ്പത്തിക ക്രമക്കേടിന് വീണ്ടും കേസ്; പിന്നിൽ എം.ബി. ശ്രീകുമാർ തന്നെ
പത്തനംതിട്ട: ഇണങ്ങിയാൽ നക്കിക്കൊല്ലും, പിണങ്ങിയാൽ കുത്തിക്കൊല്ലും. എസ്.എൻ.ഡി.പി യോഗം മുൻവൈസ് പ്രസിഡന്റ് എം.ബി. ശ്രീകുമാറിന്റെ രീതി ഇതാണ്. എതിരാളിക്കിട്ടു പണിയാൻ വേണ്ടി എന്തു കളി കളിക്കാനും ശ്രീകുമാർ തയ്യാർ. തന്റെ എസ്.എൻ.ഡി.പി പുനഃപ്രവേശത്തിന് തടസം നിൽക്കുന്ന പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാറിനെ ചാരി വെള്ളാപ്പള്ളിയെ വെട്
പത്തനംതിട്ട: ഇണങ്ങിയാൽ നക്കിക്കൊല്ലും, പിണങ്ങിയാൽ കുത്തിക്കൊല്ലും. എസ്.എൻ.ഡി.പി യോഗം മുൻവൈസ് പ്രസിഡന്റ് എം.ബി. ശ്രീകുമാറിന്റെ രീതി ഇതാണ്. എതിരാളിക്കിട്ടു പണിയാൻ വേണ്ടി എന്തു കളി കളിക്കാനും ശ്രീകുമാർ തയ്യാർ.
തന്റെ എസ്.എൻ.ഡി.പി പുനഃപ്രവേശത്തിന് തടസം നിൽക്കുന്ന പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാറിനെ ചാരി വെള്ളാപ്പള്ളിയെ വെട്ടാനാണ് ശ്രീകുമാറിന്റെ പുതിയ നീക്കം. വെള്ളാപ്പള്ളി സമത്വ മുന്നേറ്റയാത്ര തുടങ്ങിയ ദിവസം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, കൺവീനർ സി.എൻ. വിക്രമൻ എന്നിവരെ പ്രതികളാക്കി സി.ജെ.എം കോടതിയിൽ കേസ് ഫയൽ ചെയ്തുകൊണ്ടായിരുന്നു ശ്രീകുമാറിന്റെ തുടക്കം. സംസ്ഥാനത്ത് മൈക്രോഫിനാൻസ് തട്ടിപ്പ് സംബന്ധിച്ച് രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസുമായി അത്. കാണാമറയത്തിരുന്നു കൊണ്ട് വിശ്വസ്തനായ പി.വി. രണേഷ് മുഖേനയായിരുന്നു ശ്രീകുമാറിന്റെ കളി. കഥയറിയാതെ ആട്ടം കണ്ട രണേഷ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പകച്ചതോടെ ആ കളി പാളി. ഇനിയും പണി പാളരുത് എന്ന് ഉറപ്പിച്ച് ഇത്തവണ നന്നായി ഗൃഹപാഠം ചെയ്താണ് ശ്രീകുമാർ ആളുകളെ രംഗത്ത് ഇറക്കിയിരിക്കുന്നത്.
എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡംഗം ഡി. അനിൽകുമാറാണ് ഇത്തവണ പത്മകുമാറിന് എതിരേ രംഗത്തുള്ളത്. പത്മകുമാർ ചെയർമാനായ കോന്നി ശ്രീനാരായണ പബ്ലിക് സ്‌കൂളിന്റെ മാനേജിങ് ബോഡിയായ സ്‌കൂൾ സൊസൈറ്റിക്ക് എതിരേ കടുത്ത സാമ്പത്തിക ക്രമക്കേടുകൾ ഉന്നയിച്ചാണ് രാജി. രാജി പ്രഖ്യാപിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അനിലിനൊപ്പം പത്തനംതിട്ട യൂണിയൻ സംരക്ഷണസമിതി ചെയർമാൻ കെ ആർ അജിത് കുമാർ, കൺവീനർ പി വി രണേഷ്, മോഹൻകുമാർ, എസ് അജിനാഥ് എന്നിവരും പങ്കെടുത്തതോടെയാണ് പിന്നിലുള്ളത് എം.ബി. ശ്രീകുമാർ ആണെന്ന് വ്യക്തമായത്.
എസ്.എൻ. സ്‌കൂൾ സൊസൈറ്റി നിയമമനുസരിച്ച് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിൽ ആയിരിക്കണം അക്കൗണ്ട്. എന്നാൽ സൊസൈറ്റിയുടെ പേരിൽ നിയമപരമല്ലാത്ത മറ്റൊരു അക്കൗണ്ട് എസ്.ബി.ടി കോന്നി ശാഖയിൽ പത്മകുമാർ തുടങ്ങിയത്രേ. മാനേജിങ് കമ്മിറ്റിയറിയാതെ 63,80,157 രൂപ ക്യാഷ് ചെക്ക് മുഖേനെ പത്മകുമാർ പിൻലവിച്ചുവെന്നും അനിൽകുമാർ ആരോപിക്കുന്നു. കൃത്രിമ കണക്കുകൾ സൃഷ്ടിച്ച് സൊസൈറ്റിയിൽ നിന്നും മറ്റൊരു 28 ലക്ഷം രൂപയും അപഹരിച്ചിട്ടുണ്ടത്രേ. 11.5 ലക്ഷം രൂപ സ്‌കൂൾ അക്കൗണ്ടിൽ നിന്നും യൂണിയന്റെ പേർക്ക് ചെലവെഴുതി. എന്നാൽ യൂണിയന്റെ കണക്കിൽ ഇതു വന്നിട്ടില്ല. ഇത് സംബന്ധിച്ച് പത്തനംതിട്ട സി.ജെ.എം കോടതിയിൽ കേസ് ഫയൽ ചെയ്തുവെന്നും അനിൽകുമാർ പറയുന്നു.
യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാറിന്റെ നേതൃത്വത്തിലാണ് സ്‌കൂളിനെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നതെന്നും അനിൽകുമാർ ആരോപിച്ചു. ഇപ്പോൾ സ്‌കൂളിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻപോലും പണമില്ലാത്ത സ്ഥിതിയാണ്. സൊസൈറ്റി എസ്എൻഡിപി യൂണിയന്റെയും ശാഖാ യോഗങ്ങളുടെയും പൊതു സ്വത്തായി പ്രവർത്തിച്ചുവരുമ്പോൾ തന്നെ സ്വകാര്യ സ്വഭാവമുള്ള മറ്റൊരു ട്രസ്റ്റ് രൂപീകരിക്കാനാണ് പത്മകുമാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യൂണിയനുമായോ ശാഖയുമായോ ഒരു ബന്ധവും ഇല്ലാത്ത ട്രസ്റ്റിന്റെ പേരിൽ പതിനായിരം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള മെമ്പർഷിപ്പ് ഫീസാണ് സ്വീകരിക്കുന്നത്.
2009 മുതൽ സൊസൈറ്റിയുടെ പേരിൽ ക്രമക്കേടുകൾ നടത്തിയിട്ടുണ്ട്. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയോട് ഇത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടുള്ളതാണ്. യൂണിയൻ തലത്തിൽ പരാതി പരിഹരിക്കണമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്. പല തവണ യൂണിയനിൽ പ്രശ്‌നം അവതരിപ്പിച്ചിട്ടും ക്രമക്കേട് തുടരുകയായിരുന്നു. പത്മകുമാറിന്റെയും കൂട്ടരുടെയും ഭീകരമായ ക്രമക്കേടുകൾക്ക് എസ്എൻഡിപി ഡയറക്ടർബോർഡംഗം എന്ന നിലയിൽ മൂകസാക്ഷിയായി നിൽക്കാൻ കഴിയാത്തതുകൊണ്ടാണ് സ്ഥാനം രാജിവെക്കുന്നതെന്നും അനിൽകുമാർ അറിയിച്ചു.
അതേസമയം, ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ലാത്തതാണെന്ന് യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ പറഞ്ഞു. നേരത്തേ ഇതേ ആരോപണം ഉന്നയിച്ച് യോഗം മൂൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ നൽകിയ കേസ് കോടതി തള്ളിയിരുന്നു. അതിന് ശേഷം നൽകിയ ഒരു ഹർജി ഇതുവരെ കോടതി ഫയലിൽ സ്വീകരിച്ചിട്ടു പോലുമില്ല. യൂണിയനെയും തന്നെയും കരിതേയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ആരോപണമെന്നും നിയമപരമായി നേരിടുമെന്നും പത്മകുമാർ പറഞ്ഞു.
നേരത്തേ വെള്ളാപ്പള്ളിയോട് പിണങ്ങിയ എം.ബി. ശ്രീകുമാർ ആദ്യമായി ചെയ്തത് സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിന്റെ പേരിൽ വെള്ളാപ്പള്ളി കുടുംബത്തെ സംശയത്തിന്റെ മുനയിൽ നിർത്തുകയായിരുന്നു. സ്വാമിയുടെ മരണം കൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടായത് ശ്രീകുമാറിനാണെന്നതാണ് പരസ്യമായ രഹസ്യം. ഇതിന് ശേഷം ശത്രുത വെടിഞ്ഞ് വെള്ളാപ്പള്ളിയും ശ്രീകുമാറും ഒന്നിക്കാൻ ചർച്ച നടന്നു. ഇതിന്റെ ഭാഗമായി എസ്.എൻ.ഡി.പിക്കെതിരേ നൽകിയിട്ടുള്ള കേസുകൾ എല്ലാം തന്നെ ശ്രീകുമാർ പിൻവലിച്ചു. എന്നാൽ, അപകടം മണത്ത പത്മകുമാർ വെള്ളാപ്പള്ളിയെ ശ്രീകുമാറുമായി അടുക്കുന്നതിൽ നിന്നും തടഞ്ഞു.
മുൻപ് ശ്രീകുമാർ പിൻവലിച്ച കേസുകൾ ഓരോന്നായിട്ടാണ് ഇപ്പോൾ ബിനാമികളെ ഉപയോഗിച്ച് ശ്രീകുമാർ കോടതിയിൽ എത്തിച്ചിരിക്കുന്നത്. എസ്.എൻ.ഡി.പി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച സാഹചര്യത്തിൽ കെപ്‌കോ ചെയർമാൻ സ്ഥാനത്ത് നിന്ന് സർക്കാർ പത്മകുമാറിനെ പുറത്താക്കിയിരുന്നു. തീരുമാനം പുറത്തറിയും മുൻപ് താൻ പദവി ഉപേക്ഷിച്ചുവെന്ന രീതിയിൽ പത്മകുമാർ നാടുമുഴുവർ പോസ്റ്റർ ഒട്ടിച്ചു. ഇതിനെതിരേയും ശ്രീകുമാർ രംഗത്ത് വന്നിരുന്നു. പത്മകുമാറിന്റെ നാടകം പൊളിച്ചടുക്കാനും ശ്രീകുമാർ ശ്രമിച്ചിരുന്നു.