- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ മാത്രമല്ല കേരളത്തിലും ഉണ്ട് ചവറ എംഎൽഎയുടെ മകന്റെ പേരിൽ ചെക്ക് തട്ടിപ്പ് കേസ്; തെരഞ്ഞെടുപ്പ് സമയത്ത് രാഹുൽ കൃഷ്ണ നൽകിയ പത്ത് കോടിക്ക് പകരമായി നൽകിയ ചെക്ക് കേസ്
ചവറ : ചവറ എംഎൽഎ. എൻ.വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തിന്റെ പേരിൽ നാട്ടിലും കേസുണ്ട്. അതു പഴയ സുഹൃത്ത് രാഹുൽ കൃഷ്ണ നൽകിയ കേസ്. 2016-ൽ തിരഞ്ഞെടുപ്പുസമയത്ത് ശ്രീജിത്ത് പത്തുകോടി രൂപയുടെ ചെക്ക് രാഹുൽ കൃഷ്ണ എന്ന സുഹൃത്തിന് നൽകിയിരുന്നു. ചെക്ക് മടങ്ങിയതിനെ തുടർന്ന് മാവേലിക്കര കോടതിയിൽ ചെക്ക് കേസ് നൽകി. തെരഞ്ഞെടുപ്പ് സമയത്ത് ചെലവാക്കാനായി വാങ്ങിയതാകാം ഇതെന്നാണ് വിലയിരുത്തൽ. രാഹുൽ കൃഷ്ണയുടെ സാമ്പത്തിക കരുത്ത് വ്യക്തമാക്കുന്നതാണ് ഈ ഇടപാടുകൾ. മാവേലിക്കര കോടതി സിവിൽ കേസായതിനാൽ ചെങ്ങന്നൂർ സബ് കോടതിയിലേക്ക് നൽകി. നിലവിൽ സിവിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. രാഹുൽ കൃഷ്ണ ശ്രീജിത്തിനെതിരേ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അത് സ്വീകരിച്ചിരുന്നില്ല. പിന്നീട് ചവറ കോടതിയിൽ രാഹുൽ കൃഷ്ണൻ നൽകിയ അന്യായത്തിന്റെ അടിസ്ഥാനത്തിൽ 1698/17ാം നമ്പരായി മെയ് 20-ന് ചവറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ സിവിൽ കോടതിയിൽ കേസ് ഉള്ളതിനാലാണ് ചവറ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്.ഐ.ആറിൽ തുടർ നടപടിക്കായി നിയമോപദേശം തേടുന്നതെന്ന
ചവറ : ചവറ എംഎൽഎ. എൻ.വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തിന്റെ പേരിൽ നാട്ടിലും കേസുണ്ട്. അതു പഴയ സുഹൃത്ത് രാഹുൽ കൃഷ്ണ നൽകിയ കേസ്. 2016-ൽ തിരഞ്ഞെടുപ്പുസമയത്ത് ശ്രീജിത്ത് പത്തുകോടി രൂപയുടെ ചെക്ക് രാഹുൽ കൃഷ്ണ എന്ന സുഹൃത്തിന് നൽകിയിരുന്നു. ചെക്ക് മടങ്ങിയതിനെ തുടർന്ന് മാവേലിക്കര കോടതിയിൽ ചെക്ക് കേസ് നൽകി. തെരഞ്ഞെടുപ്പ് സമയത്ത് ചെലവാക്കാനായി വാങ്ങിയതാകാം ഇതെന്നാണ് വിലയിരുത്തൽ. രാഹുൽ കൃഷ്ണയുടെ സാമ്പത്തിക കരുത്ത് വ്യക്തമാക്കുന്നതാണ് ഈ ഇടപാടുകൾ.
മാവേലിക്കര കോടതി സിവിൽ കേസായതിനാൽ ചെങ്ങന്നൂർ സബ് കോടതിയിലേക്ക് നൽകി. നിലവിൽ സിവിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. രാഹുൽ കൃഷ്ണ ശ്രീജിത്തിനെതിരേ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അത് സ്വീകരിച്ചിരുന്നില്ല. പിന്നീട് ചവറ കോടതിയിൽ രാഹുൽ കൃഷ്ണൻ നൽകിയ അന്യായത്തിന്റെ അടിസ്ഥാനത്തിൽ 1698/17ാം നമ്പരായി മെയ് 20-ന് ചവറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ സിവിൽ കോടതിയിൽ കേസ് ഉള്ളതിനാലാണ് ചവറ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്.ഐ.ആറിൽ തുടർ നടപടിക്കായി നിയമോപദേശം തേടുന്നതെന്നാണ് പൊലീസ് പറയുന്നത്.
ണ്ടിച്ചെക്ക് നൽകി വഞ്ചിച്ചെന്ന വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തിന് ദുബായിൽ ലഭിച്ചത് രണ്ടുവർഷം തടവ് ശിക്ഷയായിരുന്നു. 2017 മെയ് 25-നാണ് ദുബായ് കോടതി ശ്രീജിത്തിനെ ശിക്ഷിച്ചത്. ഇതുനുമുമ്പേതന്നെ ശ്രീജിത്ത് നാട്ടിലേക്ക് കടന്നിരുന്നു. ശ്രീജിത്തിന് ഇനി യു.എ.ഇ.യിൽ പ്രവേശിക്കാൻ കഴിയില്ല. ദുബായിലെ യുണൈറ്റഡ് അറബ് ബാങ്കിന്റെ പേരിൽ ശ്രീജിത് നൽകിയ 60 ലക്ഷം ദിർഹത്തിന്റെ ചെക്ക് (പത്തുകോടിയിലേറെ രൂപ) മതിയായ പണമില്ലാതെ മടങ്ങിയെന്നുകാണിച്ച് രാഹുൽ കൃഷ്ണയാണ് ഈ പരാതിയും നൽകിയത്.
ജാസ് ടൂറിസം കമ്പനിയിൽ പാർട്ണറായിരുന്ന രാകുൽ മുഖേനയാണ് ശ്രീജിത്ത് പണം വാങ്ങിയതെന്നാണ് ആരോപണം. ബിനോയ് കോടിയേരിയുടെ മകനെതിരേയുള്ള പരാതിക്കുപിന്നാലെയാണ് വിജയൻ പിള്ളയുടെ മകനെതിരേയുള്ള പരാതിയും ജാസ് ടൂറിസം കന്പനി പുറത്തുവിട്ടത്. എന്നാൽ ദുബായ് കമ്പനിയുടെ പാർട്ണറായ രാഹുൽ കൃഷ്ണയിൽ നിന്നും താൻ പണം വാങ്ങിയെന്ന ആരോപണം ശ്രീജിത്ത് നിഷേധിച്ചു. മകന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നായിരുന്നു വിജയൻപിള്ള എംഎൽഎയുടെ പ്രതികരണം. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് തയ്യാറല്ലെന്ന നിലപാടിലാണ് അദ്ദേഹം.
സംഭവത്തിൽ ശ്രീജിത്തിന്റെ വിശദീകരണം ഇങ്ങനെ: രാഹുൽ കൃഷ്ണയുമായി ബന്ധപ്പെട്ട് മാവേലിക്കര കോടതിയിൽ ഒരു സിവിൽ കേസ് നിലവിലുണ്ട്. രാഹുൽ കൃഷ്ണയും താനും ബിനോയ് കോടിയേരിയുമൊക്കെ സുഹൃത്തുക്കളായിരുന്നു. എന്നാൽ ഇടയ്ക്ക് വെച്ച് തമ്മിൽ തെറ്റി. അക്കാലത്ത് ഒരു കമ്പനിയുമായി നടത്തിയ ഇടപാടുകളുടെ പേരിലാണ് ഇപ്പോൾ ആരോപണങ്ങൾ ഉയരുന്നത്.
താൻ പണം വാങ്ങിയിട്ടില്ലെന്നും രാഷ്ട്രീയ നേതാവിന്റെ മകനായതിനാൽ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നതാണെന്നും ശ്രീജിത്ത് ആരോപിച്ചു.