കോഴിക്കോട്: 2002ലെ കലാപത്തിലെ ഇരകളെ പുനരധിവസിപ്പിക്കാനെന്നപേരിൽ നാട്ടിൽനിന്നും ഗൾഫിൽനിന്നുമായി കോടികൾ പിരിച്ചെടുത്ത് മുസ്ലം ലീഗ് ഗുജറാത്തിൽ പണികഴിപ്പിച്ചത് മാലിന്യക്കൂമ്പാരത്തിനിടയിലെ രണ്ട് ചെറിയ മുറി മാത്രമുള്ള കുടുസു വീടുകൾ! കൊട്ടിഘോഷിച്ച് ഫണ്ട് പിരിച്ച് അഹമ്മദാബാദിലെ ദാനിലിംഡയിൽ മുസ്‌ളിംലീഗ് പണികഴിപ്പിച്ച സിറ്റിസൺ നഗർ ദുർഗന്ധപൂരിതമാണിപ്പോൾ. അഹമദാബാദിലെ മുഴുവൻ മാലിന്യങ്ങളും കൊണ്ടുതള്ളുന്ന കൂറ്റൻ ചവറുകൂനക്ക് സമീപമാണ് ലീഗുകാർ സ്വപ്ന സൗധമെന്ന് പറഞ്ഞ് വീട് നൽകിയത്. മാദ്ധ്യമം ആഴ്ചപ്പതിന്റെ പുതിയ ലക്കത്തിൽ ഫസില മെഹർ, സഹീദ് റൂമി എന്നിവർ ഗുജറാത്ത് സന്ദർശിച്ച് തയ്യാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് പുനരധിവാസ കേന്ദ്രത്തിലെ നരകതുല്യമായ ജീവിതം വ്യക്തമാകുന്നത്.

ഈ വാർത്ത സാമൂഹിക മാദ്ധ്യമങ്ങളിലടക്കം വലിയ ചർച്ചയയാട്ടിട്ടും പ്രതികരിക്കാൻ മുസ്ലിം ലീഗ് നേതൃത്വം തയാറായിട്ടില്ല. പദ്ധതിയുടെ ചുമതലക്കാരനായ ഇ.അഹമ്മദ് എംപിക്കുനേരെയാണ് സംശയങ്ങൾ നീളുന്നത്.ഇത്രയും മോശപ്പെട്ട സ്ഥലത്ത് വീട് നിർമ്മിച്ചപ്പോൾ ബാക്കിയുള്ള പണം എന്തുചെയ്തു എന്ന് അഹമ്മദ് സാഹിബിനും ഉത്തരമില്ല. ലീഗിന്റെ ഗുജറാത്ത് ഫണ്ടിൽ ക്രമക്കേടുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. മുമ്പ് സൂനാമി പുനരധിവാസത്തിന്റെപേരിൽ ലീഗ് പിരിച്ച കോടികളുടെ ഫണ്ട് എവിടെയെന്ന് ചോദിച്ചതിന് കെ.ടി ജലീലിനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയാണ് ലീഗ് നേതൃത്വം ചെയ്തത്.അതിലും വഴിയ അഴിമതിയാണ് ഗുജറാത്ത് ഫണ്ടിൽ കാണുന്നതെന്ന് വ്യക്തമായിട്ടും ലീഗിന് പ്രതികരിക്കാൻ പോലും കഴിയുന്നില്ല.

ശിലാഫലകത്തിലെ എഴുത്തിലല്ലാതെ വീടിന്റെ താക്കൊൽ ദാനം നിർവ്വഹിക്കാൻ പോലും കേരളത്തിൽനിന്ന് മുസ്ലിം ലീഗിന്റെ ഒരു നേതാവുപോലും വന്നില്ലന്നൊണ് വീട് ലഭിച്ചവരുടെ പരാതി. ഇവിടെ ശുദ്ധവായുവും കുടിവെള്ളവുമില്ല.കലാപമുണ്ടായ നരോദപാട്യയിൽ നിന്ന് പല കാരണങ്ങൾക്കോണ്ട് ഒഴിഞ്ഞുപോകാൻ കഴിയാത്തവർക്കാണ് കേരള സ്റ്റേറ്റ് മുസലിംലീഗ് റിലീഫ് കമ്മിറ്റി സിറ്റിസൺ നഗറിൽ പുനരധിവാസകേന്ദ്രം നിർമ്മിച്ചത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് താക്കൊൽദാനം നിർവഹിച്ചതെന്നും വിദേശകാര്യമന്ത്രി ഇ അഹമ്മദ് ആണ് അധ്യക്ഷനായതെന്നുമുള്ള ശിലാഫലകം ഇവിടെയുണ്ട്. എന്നാൽ ശിലാഫലകത്തിലല്ലാതെ കേരളത്തിൽ നിന്ന് താക്കൊൽദാനം നിർവഹിക്കാനോ അതിന് ശേഷമോ ആരും ഇവിടെ എത്തിയിട്ടില്‌ളെന്ന് താമസക്കാർ പറയുന്നു.

അഹമ്മദാബാദിൽ പുറമ്പോക്ക് ഭൂമികൾക്ക് പോലും കോടികൾ വില ലഭിക്കുമ്പോഴാണ് ഇന്നും തുച്ഛവിലയ്ക്ക് ലഭിക്കുന്ന മാലിന്യ കേന്ദ്രത്തിലെ ഭൂമി മുസ്ലിം ലീഗ് പുനരധിവാസത്തിന് വാങ്ങിയത്. വീട് നൽകി 10 വർഷത്തിന് ശേഷവും അവിടെ കഴിയുന്നവരുടെ ജീവിതാവസ്ഥ മനസ്സിലാക്കാൻ ലീഗിന്റെ ഒരു നേതാവുപോലും അങ്ങോട്ടുപോയില്ലെന്നെും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ഗുജറാത്ത് റിലീഫ് ഫണ്ട് ചെലവഴിച്ചില്ലന്നെ വിവാദം ഉയർന്നപ്പോഴാണ് സിറ്റിസൺ നഗറിൽ തുച്ഛവിലയ്ക്ക് ഈ ഭൂമി വാങ്ങിയത്. 40 വീടുകളാണ് ഇവിടെ ലീഗിന്റെ വകയായി നൽകിയിട്ടുള്ളത്. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ ചവറ്റുകൊട്ടയെന്ന് അറിയപ്പെടുന്ന പ്രദേശമാണ് 84 ഹെക്ടർ വിസ്തീർണമുള്ള ഗ്യാസ്പൂർ പിരാന എന്ന പ്രദേശത്ത് സ്ഥാപിച്ച സിറ്റിസൺ നഗർ. ഉയർന്നുനിൽക്കുന്ന മാലിന്യകൂന കാരണം ഇവിടെ ഭൂമിക്ക് വളരെ വില കുറവാണ്.

2004 ജൂലൈ 23നാണ് നാൽപത് വീടുകളെന്ന പേരിൽ കുടുസുമുറികൾ നിർമ്മിച്ചുനൽകിയത്. 1980മുതൽ ദിനംപ്രതി 2300 മെട്രിക് ടൺ ഖരമാലിന്യങ്ങളാണ് ഇവിടെ കൊണ്ടുതള്ളുന്നത്. ഇതിന്റെ അടിവാരത്തിലാണ് ലീഗുകാർ വീടെന്ന പേരിൽ കുടുസുമുറികൾ നിർമ്മിച്ചുനൽകിയത്. എട്ടുംപത്തും പേരാണ് ഓരോന്നിലും ഞെങ്ങിഞെരുങ്ങി കഴിയുന്നത്. ഗല്ലികൾ താണ്ടിവേണം വീടത്തൊൻ. ഓരോ ഇടനാഴികളിലും മുഖത്തോട് മുഖം നോക്കി നിൽക്കുന്നതാണ് വീടുകൾ. രണ്ട് ചെറിയ മുറികൾ. ആകെ 200 ചതുരശ്രയടി വിസ്തൃതി. ഇതിൽ തന്നെ കിടപ്പും പാചകവും.

ഇനി വീടിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും ഇവർക്ക് നൽകിയിട്ടില്‌ളെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.നികുതിയും വൈദ്യുതി ബില്ലും അടക്കുന്നുണ്ടെങ്കിലും ഇവ താമസക്കാർ സ്വന്തമല്ല. അതുകൊണ്ട് അറ്റകുറ്റപണികൾ നടത്താനും കഴിയുന്നില്ല. ഇതിന് സമീപം മറ്റു ചില സംഘടനകൾ നൽകിയ വീടുകളുടെ ഉടമസ്ഥാവകാശം താമസക്കാർ തന്നെയാണ്.നരോദപാട്യ കേസിലെ 20 സാക്ഷികളും ഇവിടെ താമസമാക്കിയിരുന്നു. ഇന്ന. അവർ 16 ആയി ചുരുങ്ങി. നാലുപേർ ഇവിടെയുള്ള മലിനവും ദുസഹവുമായ അന്തരീക്ഷത്തിൽ രോഗം വന്നുമരിച്ചു. ചികിത്സിക്കാൻ ആശുപ്രതിയടക്കമുള്ള സംവിധാനങ്ങൾ ഇല്ല.

മാലിന്യ കേന്ദ്രത്തിലെ വീടുകൾ കാരുണ്യ ഭവനങ്ങളല്ലന്നെും ബദ്ബൂഘർ അഥവാ ദുർഗന്ധഭവനങ്ങളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലീഗിന്റെ ഈ കളികൾക്ക് കൂട്ടുനിന്ന്ത് അഹമ്മദാബാദിലെ പ്രമുഖ കെട്ടിട നിർമ്മാണ കമ്പനിയായ നവാബ് ബിൽഡേഴ്‌സ് ആണ്. വീടുകൾ നിർമ്മിക്കാൻ പണം നൽകിയത് ഇ അഹമ്മദാണെന്നും എത്ര പണം നൽകിയെന്ന് ഓർക്കാൻ കഴിയുന്നിലന്നുമാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ഷെരീഫ് ഖാൻ പറഞ്ഞതായും മാദ്ധ്യമം ആഴ്ചപ്പതിപ്പിലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.