- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടൻ വാർത്തയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കെകെ രമ ഡിജിപിക്ക് പരാതി നൽകി; കൊച്ചി ആശുപത്രിയിൽ നടന്ന ബലാൽസംഗം മറച്ചുവയ്ക്കാൻ നേഴ്സുമാർക്ക് ഭീഷണിയെന്ന് ആരോപിച്ച് സാമൂഹ്യ പ്രവർത്തകരും; രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ തേടുന്നു
കൊച്ചി: കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ബലാത്സംഗം കൂടി കൊച്ചിയിൽ നടന്നതായി സൂചന. കൊച്ചിയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പുതിയതായി ജോലിക്ക് കയറിയ ഒരു നേഴ്‌സിനെ ആശുപത്രിയിലെ തന്നെ ചിലർ ക്രൂരമായി ബലാത്സഗം ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നതെന്ന് കഴിഞ്ഞ ദിവസം മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു. പരാതിയും കേസും മറ്റ് തെളിവും ഇല്ലാത്തതിനാൽ ആശുപത്രിയുടെ പേര് നൽകിയതുമില്ല. എന്നാൽ ഈ വിഷയത്തിൽ പൊലീസിന് പരാതി നൽകുകയാണ് ആർഎംപി നേതാവ് കെകെ രമ. മറുനാടൻ മലയാളിയുടെ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വിശദീകരിക്കുന്നുമുണ്ട്. അതിനിടെ സംഭവം പുറത്തു പറയാതിരിക്കാൻ നേഴ്‌സുമാരിൽ സമ്മർദ്ദമുണ്ടെന്ന ആക്ഷേപവുമായി പൊതു പ്രവർത്തകരും രംഗത്ത് വന്നു. പരാതി നൽകിത് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയും രമ സ്ഥിരീകരിക്കുന്നു. എറണാകുളത്ത ഒരു പ്രധാന ആശുപത്രിയിലെ നേഴ്‌സ് അടുത്തുള്ള റെയിൽവേ ട്രാക്കിൽ ബലാത്സംഗത്തിനിരയായി എന്ന വാർത്ത അതീവ ഗൗരവമുള്ളതാണ്. അതിനാൽ ഇക്കാര്യത്തിൽ ഉടൻ അന്വേഷണം നടത്തി നടപടി എടുക്കണ
കൊച്ചി: കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ബലാത്സംഗം കൂടി കൊച്ചിയിൽ നടന്നതായി സൂചന. കൊച്ചിയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പുതിയതായി ജോലിക്ക് കയറിയ ഒരു നേഴ്‌സിനെ ആശുപത്രിയിലെ തന്നെ ചിലർ ക്രൂരമായി ബലാത്സഗം ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നതെന്ന് കഴിഞ്ഞ ദിവസം മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു. പരാതിയും കേസും മറ്റ് തെളിവും ഇല്ലാത്തതിനാൽ ആശുപത്രിയുടെ പേര് നൽകിയതുമില്ല. എന്നാൽ ഈ വിഷയത്തിൽ പൊലീസിന് പരാതി നൽകുകയാണ് ആർഎംപി നേതാവ് കെകെ രമ. മറുനാടൻ മലയാളിയുടെ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വിശദീകരിക്കുന്നുമുണ്ട്. അതിനിടെ സംഭവം പുറത്തു പറയാതിരിക്കാൻ നേഴ്‌സുമാരിൽ സമ്മർദ്ദമുണ്ടെന്ന ആക്ഷേപവുമായി പൊതു പ്രവർത്തകരും രംഗത്ത് വന്നു.
പരാതി നൽകിത് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയും രമ സ്ഥിരീകരിക്കുന്നു. എറണാകുളത്ത ഒരു പ്രധാന ആശുപത്രിയിലെ നേഴ്‌സ് അടുത്തുള്ള റെയിൽവേ ട്രാക്കിൽ ബലാത്സംഗത്തിനിരയായി എന്ന വാർത്ത അതീവ ഗൗരവമുള്ളതാണ്. അതിനാൽ ഇക്കാര്യത്തിൽ ഉടൻ അന്വേഷണം നടത്തി നടപടി എടുക്കണം. ഇക്കാര്യത്തിൽ അടിയന്തിര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്.. സ്ത്രീ സുരക്ഷക്ക് പുതിയ ഗവർമെന്റും ഡി.ജി.പിയും പ്രഥമ പരിഗണന നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ബലാത്സംഗം മറച്ച് വച്ച് ഒതുക്കി തീർക്കാനും പ്രതികളെ രക്ഷിക്കാനും ശ്രമം നടക്കുന്നതായ വാർത്ത ഭീതി ജനകമാണ്. സർക്കാരും പൊലീസും ആശുപത്രി അധികൃതരും കാണിക്കുന്ന ഉപേക്ഷ കുറ്റകൃത്യങ്ങൾ വർദ്ധിക്കാനിട വരുത്തും. വിഷയത്തിൽ അധികൃതരുടേയും പൊതുജനങ്ങളുടെയും ജാഗ്രതയും ഇടപെടലും ഉണ്ടാവേണ്ടതുണ്ടെന്ന് ആർഎംപി നേതാവ് രമ വിശദീകരിക്കുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ് ബലാത്സംഗത്തിനിരയായ സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് അന്വേഷണം നടത്തണമെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തക ഡോ. പി ഗീതയും ആവശ്യപ്പെട്ടു. ഒരു നഗരത്തിൽ ഒരു അനീതി ഉണ്ടായാൽ ആ നഗരം കത്തിച്ചാമ്പലാകുന്നതാണ് നല്ലതെന്നു വിശ്വസിക്കുന്ന വിപ്ലവകാരിയുടെ പരമ്പരയിൽ ആരെങ്കിലും ബാക്കിയുണ്ടോ എന്നറിയില്ല. സാമൂഹമാദ്ധ്യമങ്ങളിലൂടെ മാത്രം പുറത്തുവന്ന ഒരു വാർത്ത എന്നിലുണ്ടാക്കുന്ന ഉത്കണ്ഠയാണിതെന്ന് സംഭവത്തോട് പി ഗീത പ്രതികരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ബലാത്സംഗം ചെയ്യപ്പെട്ട നഴ്‌സ് യുവതി ആരാണെന്നോ, പേരെന്താണെന്നോ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നോ ഒന്നും എനിക്കറിയില്ല. പക്ഷെ, ഒരുകാര്യം മനസ്സിലാവുന്നുണ്ട്, ഈ ബലാത്സംഗക്കുറ്റം സമൂഹത്തിൽ നിന്നും നിയമത്തിൽ നിന്നും മറച്ചുപിടിക്കാൻ ഉന്നതരായ ആരൊക്കെയോ ശ്രമിക്കുന്നു. അതിനാലാവണം ഈ പെൺകുട്ടിക്കു വേണ്ടി ഉത്തരവാദിത്തമുള്ള ബന്ധുക്കൾ ആരും തന്നെ പരാതിയുമായി മുന്നോട്ട് വരാത്തതെന്ന് പി ഗീത പറയുന്നു. ഇവിടെയാണ് ഒരു ജനാധിപത്യ സർക്കാരിന്റെ പ്രസക്തി.
എന്നാൽ ഒരു ജനാധിപത്യ സർക്കാർ സംവിധാനത്തിൽ പൊലീസോ മറ്റ് ഏജൻസികളോ ആരെങ്കിലും സുവോ മോട്ടോ ആയി കേസെടുക്കാൻ സന്നദ്ധരാകേണ്ടതായിരുന്നുവെന്നും അതു സംഭവിച്ചു കാണാത്ത സ്ഥിതിക്ക് ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് ഈ പ്രശ്‌നത്തിൽ നേരിട്ട് ഇടപെടുകയും കേസെടുപ്പിക്കുകയും ചെയ്യണമെന്ന് അവർ അഭ്യർത്ഥിച്ചു. അതല്ല ഇത് വ്യാജവാർത്തയാണെങ്കിൽ ഇത് പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും കേരളത്തിലെ സ്ത്രീ സമൂഹത്തിന് വാഗ്ദാനം ചെയ്യപ്പെട്ട സ്ത്രീസുരക്ഷ ഉറപ്പു വരുത്തേണ്ടത് ഇത്തരത്തിൽ കൂടിയാണെന്ന് പി ഗീത പറഞ്ഞു. അതിനിടെ സംഭവത്തെ കുറിച്ച് ആശുപത്രിയിലെ മറ്റ് നേഴ്‌സുമാരും പ്രതികരിക്കുന്നില്ല. നേഴ്‌സുമാരുടെ സംഘടനയ്ക്ക് പോലും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇതും ദുരൂഹത കൂട്ടുകയാണ്. സംഭവം നടന്നോ ഇല്ലയോ എന്ന് പോലും അറിയാനാകാത്ത അവസ്ഥ.
സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിൽ ചിലരാണ് പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയതെന്നും സംഭവം ആശുപത്രിയുടെ സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.ഗുരുതരാവസ്ഥയിലായ യുവതിയെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയെന്നാണ് സൂചന. എന്നാൽ യുവതിയോ ബന്ധുക്കളെ പൊലീസിൽ പരാതി നൽകാൻ തയ്യാറാകാത്തതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മെയ് 31നും ജൂൺ ഒന്നിനുമിടയിലാണ് സംഭവം നടന്നതെന്നാണ് അറിയുന്നത്. പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിന് പരാതി നൽകാതിരിക്കാൻ പണം നൽകി ഒതുക്കിയെന്നും ആരോപണമുണ്ട്. ബലാത്സംഗത്തെത്തുടർന്നു ഗുരുതരമായ പരുക്കുമൂലം രക്തസ്രാവം ഉണ്ടായ പെൺകുട്ടിയെ മെഡിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നതായാണ് വിവരം. ബലാത്സംഗത്തിനിരയായ യുവതിയെ ആശുപത്രിയിൽനിന്നു മാറ്റിയതായും റിപ്പോർട്ടുണ്ട്.
സംഭവം പുറത്തറിയിക്കാതിരിക്കാൻ നഴ്‌സുമാരടക്കമുള്ള ജീവനക്കാരെ ആശുപത്രി അധികൃതർ കർശനമായി നിരീക്ഷിക്കുന്നതായും ഇവർക്കും മുന്നറിയിപ്പു നൽകിയതായും ആരോപണമുണ്ട്. മെയ് 31 ന് റെയിൽവേട്രാക്കിൽ ബലാത്സംഗത്തിന് ഇരയായി പെൺകുട്ടിയെ ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി ചിലർ സാക്ഷ്യപ്പെടുത്തിയിരുന്നു. ജൂൺ ഒന്നിന് ആശുപത്രിയിലെ ലിഫ്റ്റിൽ ഒരാൾ ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ചിരുന്നുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അപ്പോൾ തന്നെ പൊലീസിൽ അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നുവെന്നാണ് സൂചന. ഇത് സ്ഥിരീകരിക്കാൻ പൊലീസും തയ്യാറല്ല. ഈ സാഹചര്യത്തിൽ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ആർഎംപി നേതാവ് പരാതി നൽകിയ സാഹചര്യത്തിൽ സംഭവത്തിൽ അന്വേഷണം നടത്തേണ്ട സാഹചര്യമാണ് ഉള്ളത്.