തിരുവനന്തപുരം: ഭരണകക്ഷി എംഎൽഎ തന്നെ നിയമസഭയിൽ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരിക്കെ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ മാറ്റിനിർത്തി അന്വേഷിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ.

വിജിലൻസ് അന്വേഷണത്തിലൂടെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി പുറത്താക്കപ്പെട്ടത് ഈ ആരോപണം ശരിവെക്കുന്നു. ഈ സർക്കാർ അധികാരമേറ്റ ശേഷം മന്ത്രിമാർക്കെതിരെയും മന്ത്രിമാരുടെ ഓഫീസിനെതിരെയും നിരന്തരമായി അഴിമതി ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഒന്നിലും നിഷ്പക്ഷമായ അന്വേഷണമോ നടപടികളോ ഉണ്ടായിട്ടില്ല. അഴിമതിയുടെ ചെളിക്കുണ്ടിൽ നിൽക്കുന്ന സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. മുന്മന്ത്രിക്കും ഭരണകക്ഷി എംഎൽഎമാർക്കും പോലും വിശ്വാസമില്ലാത്ത സർക്കാർ കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.