കൊല്ലം: ആത്മീയ പ്രഘോഷണത്തിന് ന്യൂജെൻ തന്ത്രങ്ങൾ പയറ്റിയാണ് ഫയർവിങ്‌സ് ടീം ആളുകളെ കൈയെടുക്കുക. പ്രസംഗ മികവാണ് ഇവരുടെ കൈമുതൽ. ഈ ഗ്രൂപ്പിലെ പ്രധാനിയാണ് ബിനോയ് കൊട്ടാരക്കരയെന്ന പാസ്റ്റർ. രാജ്യത്തും വിദേശത്തും ഫയർവിങ്‌സിനായി ആളെക്കുട്ടുന്നതിൽ പ്രമുഖൻ. അതുകൊണ്ട് കൂടിയാണ് ഭാര്യ രേഷ്മയുടെ മരണത്തിൽ ബിനോയ് സംശയ നിഴലിലായിട്ടും ഇയാളെ സംരക്ഷിക്കാൻ ഫയർവിങ്‌സ് ടീം ഒന്നടങ്കം രംഗത്തുവന്നത്. ബംഗളുരുവിൽ നിന്ന് പോലും തലതൊട്ടപ്പന്മാർ കൊട്ടാരക്കരയിൽ ക്യാമ്പ് ചെയ്ത് കാര്യങ്ങൾ നീക്കുകയാണ്. പുതുതലമുറ മാർഗ്ഗത്തിലൂടെ വിശ്വാസി സമൂഹത്തെ കൈയിലെടുക്കുന്ന ഫയർവിങ്‌സ് ടീം ഇപ്പോൾ ഒളിത്താവളങ്ങളിൽ ഇരുന്ന് ബിനോയ്ക്കായി കരുക്കൾ നീക്കുകയാണെന്നാണ് ആക്ഷേപം. എല്ലാമറിഞ്ഞിട്ടും ഒന്നും ചെയ്യാതെ പൊലീസും.

ആത്മഹത്യ ആണെങ്കിലും കൊലപാതകം ആണെങ്കിലും യുവതി മരിച്ച കേസിൽ കുറ്റവാളി എന്ന് സംശയിക്കപ്പെടുന്ന രേഷ്മയുടെ ഭർത്താവ് പാസ്റ്റർ ബിനോയി ആത്മീയത കച്ചവടമാക്കി വിശ്വാസി സമൂഹത്തെ വഞ്ചിക്കുന്ന ആളാണെന്നാണ് രേഷ്മയുടെ ബന്ധുക്കളും നാട്ടുകാരും പറയുന്തന്. ആത്മീയതയുടെ മറവിൽ ധാരാളം സ്വത്തും ഉന്നതരുമായി ബന്ധവും പല അവിഹിത ബന്ധങ്ങളും ബിനോയി സ്ഥാപിച്ചെന്ന് അവർ അക്കമിട്ട് നിരത്തുന്നു. രേഷ്മയുടെ മരണ ദിവസം ഒരു സ്ത്രീയുമായി അടച്ചിട്ട മുറിയിൽ പ്രാർത്ഥന നടത്തുകയായിരുന്നു ബിനോയ്. സംശയം തോന്നിയ രേഷ്മ വാതിലിൽ തട്ടി വിളിക്കുകയും ഇതിനെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്നാണ് നാടകീയവും വളരെയധികം ദുരൂഹത നിറഞ്ഞ സംഭവങ്ങളും അരങ്ങേറിയതെന്നാണ് ആക്ഷേപം. തെളിവുകളും രേഷ്മയുടേതുകൊലപാതകമാകമെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടിയിട്ടും പൊലീസ് മാത്രം ഒന്നും ചെയ്യുന്നില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവരാത്തതിലും ദുരൂഹത ഏറെയാണ്. അതിനിടെ ബിനോയിയ്‌ക്കൊപ്പം അടച്ചിട്ട മുറിയിലുണ്ടായിരുന്ന സ്ത്രീയെ കുറിച്ച് വ്യക്തമായ സൂചനകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. വെണ്ണിക്കുളം, വാളക്കുഴി സ്വദേശിനി ആണ് മുറിയിലുണ്ടായിരുന്നത് എന്നാണ് ഇപ്പോൾ വെളിപ്പെടുന്നത്.

ഇവർ അമേരിക്കയിൽ ആണു താമസം. ചില ആവശ്യങ്ങൾക്കു വേണ്ടി നാട്ടിൽ പോകണം എന്ന് പറഞ്ഞു അമേരിക്കയിൽ നിന്നും നാട്ടിൽ എത്തിയ ഈ സ്ത്രീ ഇപ്പോഴും കേരളത്തിൽ തന്നെ ഉണ്ട്. ഇവരുടെ സഹായത്തോടെ ബിനോയിയെ അമേരിക്കയിൽ കൊണ്ടു പോകാൻ നീക്കം നടക്കുന്നതായാണ് സൂചന. കൊട്ടാരക്കരക്കാർക്കും ബന്ധുക്കൾക്കുമൊന്നും ബിനോയിയേയും കുടുംബത്തേയും കുറിച്ച് നല്ല അഭിപ്രായമില്ലെന്നതാണ് യാഥാർത്ഥ്യം. സമ്പത്ത് വർദ്ധിച്ചപ്പോൾ വരവുംപോക്കും മുന്തിയതരം കാറുകളിലും ഉന്നത ബന്ധങ്ങൾ വിദേശരാജ്യങ്ങളിലുമായി. പറന്നുനടന്ന് ദേശദേശാന്തരം രാജ്യരാജ്യാന്തരം പണപ്പിരിവ് മാത്രം ലക്ഷ്യമാക്കി പ്രഭാഷണങ്ങൾ നടത്തി ജനത്തെ കൈയിലെടുത്തു. ഇതിനിടെയിലും വിവാദങ്ങൾ ഏറെ ഉയർന്നു. എന്നാൽ പണക്കരുത്തിൽ എല്ലാം മറിനടന്നു. രേഷ്മയുടെ മരണത്തിന് ആഴ്ചകൾക്കു മുമ്പ് ബാംഗ്ലൂർ സിറ്റിയിൽ നടത്തിയയോഗത്തിനു ശേഷം ഹോട്ടൽ മുറിയിൽ ബിനോയ് അടിപിടികൂടിയത് എന്തിനുവേണ്ടിയായിരുന്നുവെന്നും ഇവർ ചോദിക്കുന്നു. പണക്കൊഴുപ്പ് തന്നെയാണ് രേഷ്മയുടെ മരണത്തിന് കാരണമെന്നാണ് ഇവരുടെ വാദം.

സമ്പന്നതയിൽ വളർന്ന രേഷ്മ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരിക്കെ സുവിശേഷത്തിനായി ജീവിതം സമർപ്പിച്ചിരിക്കുമ്പോഴാണ് ബിനോയിയെ കാണുന്നത്. ഒരു സുവിശേഷ യോഗത്തിൽ പരിചയപ്പെട്ട പാസ്റ്റർ ബിനോയ് വിവാഹാലോചനയുമായിട്ട് വീട്ടിൽ വന്നത് വീട്ടുകാർക്കും ഈ വിവാഹത്തിന് താൽപര്യം ഉണ്ടായിരുന്നില്ലെങ്കിലും മറ്റൊരു പാസ്റ്റർ ഈ വിവാഹം ദൈവഹിതമാണെന്ന് പ്രവചിച്ച് വീട്ടുകാരെ കൊണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചത്. അതു മരണത്തിലേയ്ക്കുള്ള പ്രവചനമായിരുന്നുയെന്ന് രേഷ്മയുടെ കുടുംബം ഇപ്പോൾ ഓർക്കുന്നു. 2012 ജൂലൈ 12നാണ് രേഷ്മയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് 4 മാസമായപ്പോഴേയ്ക്കും ഭർത്താവിന്റെ തനിസ്വഭാവം പുറത്തുവന്നു. എന്തിനും ഏതിനും ഉപദ്രവിക്കുന്ന ഇദ്ദേഹം ക്രൂരമായി മർദ്ദിച്ചിരുന്നതായി മാതാവ് ആരോപിക്കുന്നു. മുഖത്തടിക്കുകയും മർമ്മഭാഗങ്ങളില് ചവിട്ടുക, മുടിയിൽ പിടിച്ച് ശക്തമായി ഇടിക്കുകയും പല ദിവസങ്ങളിലും ആഹാരം നല്കാതെയും പീഡപ്പിച്ചിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി.

കൊടിയ മർദ്ദനവും പട്ടിണിയും ആ യുവതിയുടെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. ഒന്നിനും കുറവില്ലാതെ സമ്പന്നതതയിൽ വളർന്ന തന്റെ സ്ഥിതി വീട്ടുകാരേയും രേഷ്മ അറിയിച്ചു. പ്രശ്‌നങ്ങൾ ഓരോന്ന് നടക്കുമ്പോഴും രേഷ്മ തന്റെ വീട്ടുകാരെ ഫോണ് ചെയ്ത് അറിയിച്ചിരുന്നു. അതിൽ കുപിതനായ പാസ്റ്റർ മൊബൈൽ ഫോണ് പിടിച്ചുവാങ്ങി നിലത്തെറിഞ്ഞു പൊട്ടിച്ചതായി അമ്മ ഷീബ പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി അമ്മയും ബന്ധുക്കളും ബിനോയിയുടെ വീട്ടിൽ എത്തുക പതിവായിരുന്നു. അപ്പോഴക്കെ മധ്യസ്ഥനായി എത്തുന്നതും ഇവരുടെ വിവാഹത്തിന് നേതൃത്വം കൊടുത്ത പ്രവാചകനായ പാസ്റ്ററാണ്. അദ്ദേഹം പാവം പെണ്കുട്ടിയുടെ കണ്ണീര് കാണാതെ, ഒരു ആശ്വാസ വാക്കുപോലും പറയാതെ ഭർത്താവിന്റെ പക്ഷം ചേർന്നു രേഷ്മയുടെ കുറ്റങ്ങൾ മാത്രം പറഞ്ഞ് വീട്ടുകാരെ ഭീഷണിപ്പെടുത്തി വിടുകയായിരുന്നു പതിവെന്ന് ഷീബ പറയുന്നു.

കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിൽ നിന്നാണ് കൊട്ടാരക്കര പഴയവിള വീട്ടിൽ ബാബുവിന്റെ മകൻ പാസ്റ്റർ ബിനോയ് സമ്പന്നതയുടെ ഉന്നതങ്ങളിലേയ്ക്കുള്ള വളരെ വേഗം വളർന്നത്. മികച്ച പ്രാസംഗികനെന്നതാണ് ബിനോയ്ക്ക് തുണയായയത്. ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് പ്രഘോഷണങ്ങൾ നടത്തി ബിനോയാ താരമായി. ഇതിനിടെയാണ് രേഷ്മയും ബിനോയിയുടെ ആരാധികയാകുന്നത്. ഈ ബന്ധമാണ് വിവാഹത്തിലേക്ക് എത്തുന്നത്. രേഷ്മയുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും ബിനോയിയെ വിവാഹത്തിന് പ്രേരിപ്പിച്ചെന്നാണ് സൂചന. ഫയർ വിങ്‌സ് ഗ്രൂപപ്ിലെ എല്ലാവരും ഇതിന് പിന്നണയും നൽകി ഇവർക്കും രേഷ്മയുടെ മരണത്തിലെ കള്ളക്കളികൾ അറിയാമെന്നാണ് രേഷ്മയുടെ ബന്ധുക്കളുടേയും നാട്ടുകാരുടേയും നിലപാട്.

ആത്മീയതയുടെ പേരിൽ മുന്തിയതരം കാറുകളിൽ കറങ്ങിയാണ് ആളുകളെ അടുപ്പിച്ചത്. വലിയ ഹോട്ടലുകളിലും ഉന്നതന്മാരുടെ വീടുകളിലുമെല്ലാം കയറിച്ചെല്ലാൻ ഈ വിഭാഗത്തിന് കഴിഞ്ഞിരുന്നു. പ്രായമായ പെണ്മക്കളുള്ള ഒരു പാസ്റ്ററുടെ വീട്ടിൽ രാത്രിയിൽ പോലും ബിനോയ് കടന്നുപോയിരുന്നത് മകളുടെ കുടുംബ ജീവിതത്തിന്റെ തകർച്ചയ് കാരണമായി രേഷ്മയുടെ മാതാവ് കരുതുന്നു. രാത്രിയിലും അസമയങ്ങളിലും നിരന്തരം വരുന്ന സ്ത്രീകളുടെ ഫോൺ കോളുകൾ ഭാര്യയെന്ന നിലയിൽ രേഷ്മ വിലക്കി. അപ്പോഴെല്ലാം കൊടിയ മർദ്ദനങ്ങൾ രേഷ്മയ്ക്ക് ഏൽക്കേണ്ടിവന്നിരുന്നു. ദുരൂഹത ഏറെയുള്ള രേഷ്മയുടെ മരണം പൊലീസ് സ്റ്റേഷനിൽ ഒതുക്കുവാൻ ബിജി അഞ്ചൽ എത്തിയതും പൊലീസ് സ്റ്റേഷനിൽ നിന്നുതന്നെ ഒരു ഉയർന്ന പൊലീസ് ഉദ്ദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചതും പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന പലരും കേട്ടതാണെന്നും ആക്ഷേപം ഉണ്ട്.

ഈ കേസിന്റെ ചുരുളുകൾ നിവരണമെങ്കിൽ ദുരുപദേശം പ്രഘോഷിക്കുന്ന ഫയർവിങ്‌സിന്റെ മുഴുവൻ പാസ്റ്റർമാരേയും പൊലീസ് ചോദ്യം ചെയ്യണമെന്നാണ് നാട്ടുകാരുടെ നിലപാട്.