കോഴിക്കോട്: കൗൺസലിങ് വളരെ സൂക്ഷ്മതയോടെ ആത്മാർത്ഥതയോടെ ചെയ്യേണ്ട ജോലിയാണ്. കാരണം അത് മനുഷ്യ മനസുകളെ സംബന്ധിക്കുന്ന ഒന്നായതുകൊണ്ട് തന്നെ. അങ്ങനെയിരിക്കെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന് പേരിൽ കള്ളനാണയങ്ങളും, ചൂഷകരും ആളുകളെ മുതലെടുത്താലോ? കൗൺസിലിംഗിന്റെ പേരു പറഞ്ഞ് ലൈംഗിക ചൂഷണം നടത്തുന്നതായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ പ്രവർത്തിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്‌റ് ടി.പി. ജവാദിനു എതിരെ പരാതി. ഇയാൾ ഫേസ്‌ബുക്ക് മെസഞ്ചറിൽ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ അടക്കം ഷെർചെയത് ജവാദിനെതിരെ ഒരു യുവതി രംഗത്തെത്തി. പോസ്റ്റിന് താഴെ ജവാദിൽ നിന്ന് കൗൺസിലിംഗിനിടെ ഉണ്ടായ ദുരനുഭവങ്ങൾ വിവരിച്ച് നിരവധി സ്ത്രീകൾ കമന്റിട്ടു.



കോഴിക്കോടിലെ വളരെ പ്രശസ്തനായ ഒരു സൈക്കോളജിസ്റ്റ് ആണ് ജവാദ്. ഹൈലൈറ്റ് മാളിൽ സൈക്കോളജിസ്റ്റ് ആയി പ്രവർത്തിക്കുന്ന ഇയാൾ കൗൺസിലിങ്ങിനെ കുറിച്ചുള്ള സത്യാവസ്ഥ ഇനിയെങ്കിലും തുറന്നു കാണിച്ചില്ലെങ്കിൽ പല വിഷമങ്ങളും അനുഭവിക്കുന്ന രോഗികളെ അയാൾ വീണ്ടും ചൂഷണം ചെയ്തു കൊണ്ടേയിരിക്കും എന്ന് യുവതി തുറന്നു പറയുന്നു. അതുകൊണ്ട് ഇനിയും ഇത് മറച്ചുവയ്ക്കാൻ സാധിക്കില്ലെന്ന് യുവതി വ്യക്തമാക്കി.

ഒരു വീഡിയോ യുവതിക്ക് അയച്ച് ശേഷം ഇയാൾ ഇരയെ പിടിക്കാൻ ഇരിക്കുന്ന കഴുകനെ പോലെ കാത്തിരിക്കുകയാണ്. കെണിയിൽ വീണാൽ ആഞ്ഞുകൊത്താനായി. റൊമാന്റിക് വൺ....വീഡിയോ കണ്ടോ എന്ന് ചോദിക്കുന്നു ജവാദ്. അയച്ചിട്ടുണ്ട്..മുമ്പ് കണ്ടിട്ടുണ്ടോ..എന്നൊക്കെയായി പിന്നീട് ചാറ്റ്. സോഫ്റ്റ് പോൺ ആണോ...ഹാർഡ് പോൺ ആണോ താൽപര്യം സോഫ്റ്റ് പോൺ മുമ്പ് കണ്ടിട്ടില്ലേ...ഇതിന് പൊതുവെ സോഫ്റ്റ് പോൺ എന്നാ പറയുകാ എന്നൊക്കെയാണ് ജവാദിന്റെ ചാറ്റ് സന്ദേശങ്ങൾ.

ക്ലിനിക്കൽ സൈക്കോളജിസിറ്റിനെ പൊളിച്ചടുക്കുന്ന യുവതിയുടെ പോസ്റ്റ് ഇങ്ങനെ:

അത്യാവശ്യം പ്രശസ്തനായ സൈക്കോളജിസ്റ്റ് ടിപി ജവാദിനെ(കോഴിക്കോട് ഹൈലൈറ്റ് മാളിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ കെയർ ഫൗണ്ടേഷനിലെ സൈക്കോളജിസ്റ്റ്) കുറിച്ചും , അയാൾ നടത്തുന്ന 'കൗൺസിലിങ്ങിനെ' പറ്റിയും ഇനിയെങ്കിലും തുറന്നു കാണിച്ചില്ലെങ്കിൽ പല ട്രോമകളും അനുഭവിക്കുന്നവരെ അയാൾ ഇനിയും ചൂഷണം ചെയ്തുകൊണ്ടേയിരിക്കും...അതുകൊണ്ട് ഇനി എന്ത് തന്നെ സംഭവിച്ചാലും ഈ കാര്യങ്ങൾ ഞാൻ പറയുക തന്നെ ചെയ്യും. തുടക്കത്തിൽ ഞാൻ വളരെയധികം ബഹുമാനത്തോടെ കണ്ടിരുന്ന ഇദ്ദേഹത്തിന്റെ ചാറ്റിന്റെ സ്‌ക്രീൻ ഷോർട് ഞാൻ താഴെ കൊടുത്തിട്ടുണ്ട്. എന്നെ സംബന്ധിച്ചു അതിന് കൃത്യമായ മറുപടിയും ഞാൻ തിരിച്ചു പറഞ്ഞതുകൊണ്ട് അയാൾ പിന്നെ ആ വഴിയേ വന്നിട്ടില്ല, അത്‌കൊണ്ട് തന്നെ ഞാനതത്ര കാര്യമാക്കിയതുമില്ല. എന്നാൽ കുറച്ചു ദിവസങ്ങളായി പല സുഹൃത്തുക്കൾക്കും വളരെ മോശമായ രീതിയിലുള്ള അനുഭവങ്ങൾ ഇയാളുടെ അടുത്തുനിന്നും കിട്ടിയിട്ടുണ്ടെന്ന കാര്യം സത്യം പറഞ്ഞാൽ വളരെ വിഷമത്തോടെയാണ് ഞാൻ ഉൾക്കൊണ്ടത്, കാരണം സൈക്കോളജി മേഖലയിൽ പ്രശസ്തനായി നിൽക്കുന്ന, വളരെ പിടിപാടുകളുള്ള, പലരും മാനസികമായി ആശ്രയിക്കേണ്ടുന്ന ഒരു വ്യക്തി ഇങ്ങനെ ചെയ്യുന്നത് ഒരാളെ എങ്ങനെ ബാധിക്കുമെന്നത് ഞാൻ പറയാതെ തന്നെ നിങ്ങൾക്കൂഹിക്കാമല്ലോ...

എന്റെ ഒരു പെൺ സുഹൃത്ത്, വളരെ വിഷമിത്തിലിരിക്കുമ്പോൾ ഇയാളോട് സഹായം ചോദിച്ചിട്ടുണ്ടായിരുന്നു, അയാൾ അതിന് പറഞ്ഞ മറുപടി അങ്ങനെ തോന്നുമ്പോൾ മാസ്റ്റർബേറ്റ് ചെയ്താൽ മതിയെന്നാണ്, തുടർന്ന് ലൈംഗിക ചുവയോട് കൂടിയുള്ള സംസാരമായിരുന്നു അയാൾ നടത്തിയത്, ഇത് മാനസികമായി തളർന്നു നിൽക്കുന്ന ആ പെൺ കുട്ടിയെ പിന്നെയും മാനസിക സമ്മർദ്ദത്തിലാക്കി, ആത്മഹത്യാ ചിന്തകൾ വരെ ആ കുട്ടിയിലുണ്ടായി.

ഇത് വായിക്കുന്ന നിങ്ങളിവിടെ ഓർക്കേണ്ടത് എത്രത്തോളം വികലമായ സ്വഭാവമാണയാളുടേതെന്നാണ്....ആ കുട്ടിയോട് ഇത് പുറത്ത് പറയാൻ പറഞ്ഞപ്പോൾ, അവൾ പറഞ്ഞത്, 'അയാൾക്കത്രയും പിടിപാടുണ്ട്, അയാളെന്റെ ഭാവിയെ നശിപ്പിക്കുമെന്നാണ്...'. സമാനമായി പലർക്കും ഇത് പുറത്ത് പറയാൻ പറ്റുന്നില്ല... ഇത് ഒന്നോ രണ്ടോ ആൾക്കാരുടെ അനുഭവം മാത്രമായി നിങ്ങൾ തള്ളിക്കളയരുത്, എനിക്കറിയാവുന്ന ഒരുപാട് പേർക്ക് സമാനാനുഭവം ഇയാളുടെ അടുത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഞാനിത്രയും എഴുതിയത് ഒരാൾക്കെങ്കിലും ഇയാളുടെ സ്വഭാവത്തെ പുറത്ത് കാട്ടാനുള്ള ഒരു ധൈര്യം ഇതിലൂടെ ലഭിക്കുമെങ്കിൽ എന്നോർത്താണ്...

ഇതേ തുടർന്ന് മറ്റൊരു യുവതിയും ജവാദിനെതിരെ പോസ്റ്റിട്ടു

ഒരു പുരുഷ ക്ലിനിക്കൽ സൈക്കോളജിസ്റ്റണ്ടാക്കിയ പുകിലുകൾ നടന്നു കൊണ്ടിരിക്കുകയാണ്.. അയാളുടെ പല ഇരകളിൽ ഒരാളാണ് ഞാനും എന്ന് അയാൾക്കെതിരെ വന്ന ഒരു പോസ്റ്റിന്റെ താഴെയുള്ള എന്റെ കമന്റിൽ ചില ഫേക്ക് അക്കൗണ്ടുകളിൽ നിന്ന് അയാൾക്ക് സപ്പോർട്ട് ചെയ്യുന്ന രീതിയിലുള്ള കമന്റ്‌സ് വന്നു.. Male Chauvinism തുളുമ്പി നിൽക്കുന്ന ഈ സമൂഹത്തിൽ exploitation നേരിട്ട പെൺകുട്ടികൾക്കെതിരെ ഒരാളെങ്കിലും അങ്ങനെ ഒരു കമന്റ് ഇട്ടിലെങ്കിലേ അത്ഭുതമുള്ളൂ..

ഒരാളുടെ പേഴ്‌സണാലിറ്റി ട്രൈറ്റ് നോക്കി, അയാളുടെ വീക്ക് പോയിന്റ് നോക്കി, വളരെ ക്ലാസ്സായി അയാളെ exploit ചെയ്യാൻ സാധിക്കുന്നത് എത്തിക്‌സിന്റെ ഭാഗം അവർ വില കൽപിക്കാത്തതുകൊണ്ടാണ്.. ഒരു മാനസികാരോഗ്യ പ്രവർത്തകൻ തെറാപ്പിക്കൾ പോലെ തന്നെ പഠിച്ചും പ്രാക്ടീസ് ചെയ്തും നിലനിർത്തേണ്ട ഒന്നാണ് പ്രൊഫഷണൽ എത്തിക്‌സ്.. അതിനു കഴിഞ്ഞില്ലെങ്കിൽ അയാൾക്ക് ആ ഫീൽഡിൽ നിൽക്കാനുള്ള അവസരം കൊടുക്കരുത്..

സ്വയം മാക്‌സിമം ബൂസ്റ്റ് ചെയ്ത്, ഒളിഞ്ഞിരുന്ന് ഈ മാതിരി ഊളത്തരങ്ങൾ ചെയ്യുന്ന ചുരുക്കം ചില ആൾക്കാർ കാരണം, ക്ലിനിക്കൽ സൈക്കോളജി ഫീൽഡിലെ തന്നെ നല്ല പ്രൊഫഷണൽസും, സൈക്കോളജി ഫീൽഡിലെ മറ്റു ചിലരും ഇതിന്റെ ചീത്ത പേര് നേരിടേണ്ടി വരുന്നുണ്ട്.. അതുകൊണ്ട് തന്നെ, ഇങ്ങനെയുള്ള exploitations നേരിട്ടവർ, അത് ഫീൽഡിലുള്ളവരായാലും പൊതു ജനങ്ങൾ ആയാലും അത് തുറന്ന് കാട്ടി മുമ്പിലോട്ട് വരുക തന്നെ ചെയ്യണം.. ഇങ്ങനെയുള്ള അവസരങ്ങളിൽ ആരും ആത്മബന്ധം നോക്കില്ല, പ്രൊഫഷണൽ എത്തിക്‌സിനെ മാത്രമെ പ്രാധാന്യം കൽപ്പിക്കു..

പൈസ കൊടുത്തും, ഓർഡർ കൊടുത്തും, അയാളെ സപ്പോർട്ട് ചെയ്യുന്ന, അയാളെ ന്യായികരുന്ന രീതിയിലുള്ള, പറഞ്ഞു ചെയ്യിപ്പിക്കുന്ന കമെന്റുകൾക്ക് നല്ല പോലെ മറുപടി കൊടുത്താൽ അവരുടെ കമെന്റുകൾ remove ചെയ്ത് പോകുന്നത് എന്തുകൊണ്ടാണെന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല..കൂടെ നിന്ന, വിളിച്ചു സംസാരിച്ച, ഞങ്ങളെ മനസ്സിലാക്കിയ ഫീൽഡിലെ എല്ലാ നല്ല മനസ്സുള്ളവർക്കും നന്ദി..