- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി വിരുദ്ധ സഖ്യം തുടങ്ങും മുമ്പേ പൊട്ടിത്തെറികൾ ആരംഭിച്ചു; ആവശ്യത്തിന് സീറ്റ് കിട്ടിയില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ഭീഷണി ഉയർത്തി മായാവതി; മന്ത്രിമാരെ നിശ്ചയിക്കുന്ന കാര്യത്തിൽ തർക്കം തീരാതെ കർണാടക; വിശാല പ്രതിപക്ഷ സഖ്യം രൂപീകരിച്ചു മുൻപോട്ട് പോകാൻ രാഹുലിനെ കൊണ്ട് സാധിക്കുമോ?
ന്യൂഡൽഹി: വ്യത്യസ്ത താൽപ്പര്യങ്ങളും നിലപാടുകളും വെച്ചുപുലർത്തുന്ന നിരവധി കക്ഷികളുടെ കൂട്ടായ്മയാണ് ഇപ്പോൾ മോദിവിരുദ്ധ സഖ്യമായി ഉടലെടുത്തിരിക്കുന്നത്. ഇതിന്റെ അമരക്കാരനാകാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത് നിരവധി ആളുകളാണ്. അതുകൊണ്ട് രാഹുൽ ഗാന്ധിക്ക് ഈ സഖ്യത്തെ നയിക്കാൻ എത്രകണ്ട് സാധിക്കും എന്ന കാര്യം സംശയമാണ്. എന്തായാലും മോദി വിരുദ്ധ സഖ്യത്തെ കുറിച്ചുള്ള ചർച്ച നടക്കുമ്പോൾ തന്നെ അതിൽ കല്ലുകടികൾ തുടങ്ങിയിട്ടുണ്ട്. കർണാടകത്തിൽ വകുപ്പു വിഭജനത്തെ ചൊല്ലിയാണ് ജെഡിഎസ്- കോൺഗ്രസ് സഖ്യത്തിൽ കല്ലുകടി ഉടലെടുത്തത്. യുപിയിലും മറ്റു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിൽ മറ്റു കക്ഷികളുമായി സഖ്യമുണ്ടാക്കാൻ ആലോചിക്കുന്നുണ്ടെങ്കിലും മതിയായ സീറ്റ് കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കുകയാവും ഉചിതമെന്ന് ബിഎസ്‌പി നേതാവ് മായാവതി വ്യക്തമാക്കിയതോടെ വരാനിരിക്കുന്ന രാഷ്ട്രീയ ചിത്രം അത്രയ്ക്ക് സുഖകരമാല്ലെന്ന് വ്യക്തമാകുന്നത്. ഏതു സാഹചര്യത്തിനും തയാറായിരിക്കണമെന്നും ബിജെപിക്കു കർണാടകത്തിൽ തിരിച്ചടി കിട്ടിയതിനാൽ ലോക്‌സഭാ തിരഞ്ഞ
ന്യൂഡൽഹി: വ്യത്യസ്ത താൽപ്പര്യങ്ങളും നിലപാടുകളും വെച്ചുപുലർത്തുന്ന നിരവധി കക്ഷികളുടെ കൂട്ടായ്മയാണ് ഇപ്പോൾ മോദിവിരുദ്ധ സഖ്യമായി ഉടലെടുത്തിരിക്കുന്നത്. ഇതിന്റെ അമരക്കാരനാകാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത് നിരവധി ആളുകളാണ്. അതുകൊണ്ട് രാഹുൽ ഗാന്ധിക്ക് ഈ സഖ്യത്തെ നയിക്കാൻ എത്രകണ്ട് സാധിക്കും എന്ന കാര്യം സംശയമാണ്. എന്തായാലും മോദി വിരുദ്ധ സഖ്യത്തെ കുറിച്ചുള്ള ചർച്ച നടക്കുമ്പോൾ തന്നെ അതിൽ കല്ലുകടികൾ തുടങ്ങിയിട്ടുണ്ട്. കർണാടകത്തിൽ വകുപ്പു വിഭജനത്തെ ചൊല്ലിയാണ് ജെഡിഎസ്- കോൺഗ്രസ് സഖ്യത്തിൽ കല്ലുകടി ഉടലെടുത്തത്.
യുപിയിലും മറ്റു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിൽ മറ്റു കക്ഷികളുമായി സഖ്യമുണ്ടാക്കാൻ ആലോചിക്കുന്നുണ്ടെങ്കിലും മതിയായ സീറ്റ് കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കുകയാവും ഉചിതമെന്ന് ബിഎസ്‌പി നേതാവ് മായാവതി വ്യക്തമാക്കിയതോടെ വരാനിരിക്കുന്ന രാഷ്ട്രീയ ചിത്രം അത്രയ്ക്ക് സുഖകരമാല്ലെന്ന് വ്യക്തമാകുന്നത്. ഏതു സാഹചര്യത്തിനും തയാറായിരിക്കണമെന്നും ബിജെപിക്കു കർണാടകത്തിൽ തിരിച്ചടി കിട്ടിയതിനാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ സാധ്യതയുണ്ടെന്നും ദേശീയ ഭാരവാഹികളുടെ യോഗത്തിൽ മായാവതി വ്യക്തമാക്കി. പാർട്ടിയെ അടുത്ത 20 വർഷം താൻ തന്നെ നയിക്കും. ആരും പാർട്ടി പ്രസിഡന്റാകാൻ മോഹിക്കേണ്ട.
സ്വജനപക്ഷപാതം തടയാൻ പാർട്ടി ഭരണഘടന ഭേദഗതി ചെയ്യും. ദേശീയ പ്രസിഡന്റിന്റെ അടുത്ത ബന്ധുക്കളിലാർക്കും പാർട്ടിയിൽ ഒരു സ്ഥാനവും നൽകില്ലെന്നും അവർ പറഞ്ഞു. നേരത്തെ മായാവതിയുടെ ഇളയ സഹോദരൻ ആനന്ദ്കുമാറിനെ വൈസ് പ്രസിഡന്റായി നിയമിച്ചതു വിമർശിക്കപ്പെട്ടിരുന്നു. ഇതിനിടെ, യുപി സംസ്ഥാന അധ്യക്ഷനായിരുന്ന റാം അചൽ രാജ്ഭറിനെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. ആർ.എസ്.കുശ്വാഹയാണു പുതിയ സംസ്ഥാന അധ്യക്ഷൻ.
കർണാടകയിലെ കോൺഗ്രസ്‌ജെഡിഎസ് സഖ്യകക്ഷി സർക്കാരിൽ വകുപ്പു വിഭജനവുമായി ബന്ധപ്പെട്ടു ചെറിയ ചില തർക്കങ്ങളുണ്ടെന്നു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തന്നെയാണ് വ്യക്തമാക്കിയത്. എന്നാൽ, ചർച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങൾ മാത്രമേ ഉള്ളൂവെന്നും സർക്കാർ താഴെ വീഴാൻ മാത്രം ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും ഈ വിഷയം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ആശങ്കകൾക്ക് ഇടനൽകുന്നതാണ്. കുമാരസ്വാമി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോഴാണു വകുപ്പു വിഭജനം കീറാമുട്ടിയായി മാറിയത്.
വകുപ്പു വിഭജനത്തിന്റെ കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കു ഹൈക്കമാൻഡിൽനിന്ന് അനുമതി ലഭിച്ചാലുടൻ മന്ത്രിസഭാ വിപുലീകരണം നടത്തുമെന്നും കുമാരസ്വാമി വ്യക്തമാക്കി. 'വകുപ്പു വിഭജനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ ചെറിയ ചില പ്രശ്‌നങ്ങളുണ്ട്. എന്നാൽ, സർക്കാരിന്റെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങളൊന്നുമില്ല' -കുമാരസ്വാമി പറഞ്ഞു.
'മുന്നിൽ വരുന്ന പ്രശ്‌നങ്ങളെ അഭിമാന പ്രശ്‌നങ്ങളായി കാണാതെ തന്നെ പരിഹാരം കണ്ടെത്താനാണു ശ്രമം. മറിച്ചു സംഭവിച്ചാൽ എന്താകുമെന്നു നോക്കാം. അന്തസ്സും അഭിമാനവും പണയംവച്ചു മുഖ്യമന്ത്രി സ്ഥാനത്തു തുടരില്ല' വകുപ്പു വിഭജനത്തെയും കർഷകരുടെ കടങ്ങൾ എഴുതിത്ത്തള്ളുന്നതിനെയും കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കവെ കുമാരസ്വാമി പറഞ്ഞു.
കർണാടക സർക്കാരിലെ കോൺഗ്രസ് പങ്കാളിത്തത്തെക്കുറിച്ചു ചർച്ച ചെയ്യാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളും കർണാടകയുടെ ചുമതയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഇന്നു ഡൽഹിയിലെത്തിയിരുന്നു. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി പരമേശ്വര, കെ.സി. വേണുഗോപാൽ തുടങ്ങിയവർ പ്രത്യേക വിമാനത്തിൽ ഡൽഹിക്കു പോയത്.
കർണാടകത്തിൽ കുമാര സ്വാമിയുടെ സത്യപ്രതിജ്ഞാ വേളയിലാണ് പ്രതിപക്ഷ ഐക്യനിരയ്ക്ക് കോൺഗ്രസ് രൂപം നൽകിയത്. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളിൽ വിരലിലെണ്ണാവുന്ന ചിലർ മാത്രമേ ബെംഗളൂരുവിൽ എത്താതിരുന്നുള്ളൂ ഒഡീഷയിലെ നവീൻ പട്നായിക്കും തമിഴ്‌നാട്ടിലെ എടപ്പാടി കെ.പളനിസ്വാമിയും എത്തിയില്ല. തെലങ്കാനയിലെ കെ.ചന്ദ്രശേഖർ റാവു തലേദിവസം സ്ഥലത്തെത്തി ആശംസയറിയിച്ചു. തമിഴ്‌നാട്ടിൽനിന്നു സ്റ്റാലിനാകട്ടെ, തൂത്തുക്കുടി വെടിവയ്പു കാരണമാണു യാത്ര മാറ്റിയത്. മമതയും മായാവതിയും അഖിലേഷും നായിഡുവും അടക്കമുള്ളവർ ഒരുമിച്ച് അണിനിരന്നു. ഈ നിരയ്ക്കൊപ്പം ഒത്തുചേരാൻ ഇല്ലെങ്കിലും സിപിഎമ്മിന്റെ സാന്നിധ്യവും ശ്രദ്ധേയമായി.
കർണാടകയിൽ കണ്ടത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വിരുദ്ധ ചേരികളിൽ നിൽക്കുന്ന വിവിധ കക്ഷികളുടെ ഒത്തുചേരൽകൂടിയാണ് കോൺഗ്രസും സിപിഎമ്മും, തൃണമൂലും ഇടതുപക്ഷവും, എസ്‌പിയും ബിഎസ്‌പിയും. ഇവരൊക്കെ സ്വന്തം തട്ടകങ്ങളിൽ പരസ്പരം പോരടിച്ചു പോന്നവരാണ്. എന്നാൽ, ഇപ്പോൾ ബിജെപിക്കെതിരായ നീക്കത്തിൽ അവർ ഒരുമിച്ചു നിൽക്കാൻ തയാറായിരിക്കുന്നു. വേദിയിൽ ശ്രദ്ധേയരായ പലതാരങ്ങളുമുണ്ടായിരുന്നു. ഈ സഖ്യത്തിന്റെ സൂത്രശാലികളിൽ ഒരാളായ സോണിയ ഗാന്ധി മായാവതിയുമായി കൈകോർത്തത് പുതിയ സഖ്യത്തിന്റെ സജീവ നീക്കത്തിന്റെ സൂചനയയായി. മായവതിയുമായി നെറ്റിമുട്ടിച്ച് സൗഹൃദം പ്രകടിപ്പിക്കുകയായിരുന്നു അവർ.
യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബിഎസ്‌പി അധ്യക്ഷ മായാവതി, മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മമത ബാനർജി, ചന്ദ്രബാബു നായിഡു, അരവിന്ദ് കേജ്രിവാൾ, യുപി മുന്മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, ആർഎൽഡി സ്ഥാപകൻ അജിത് സിങ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, എൻസിപി ദേശീയാധ്യക്ഷൻ ശരദ് പവാർ തുടങ്ങി നേതാക്കളുടെ വൻ നിരയാണു വേദി നിറഞ്ഞത്.