- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഒമാനിലിരുന്ന് നാട്ടിലുള്ള ഭാര്യയ്ക്കോ ഭർത്താവിനോ മൊബൈൽ റീചാർജ് ചെയ്യാം; പുതിയ സ്മാർട്ട് ഫോൺ അപ്ലിക്കേഷൻ ഉടൻ നിലവിൽ വരും
മസ്‌കത്ത്: ഇനി ഒമാനിലിരുന്ന് നാട്ടിലെ മൊബൈൽ ഫോണുകളിൽ റീ ചാർജ് ചെയ്യാൻ അവസരം ഒരുങ്ങുന്നു. ഒരു സ്മാർട്ട് ഫോൺ ആപ്‌ളിക്കേഷൻ. ഇന്റഗ്രേറ്റഡ് ഒമാൻ ടെലി കമ്യൂണിക്കേഷൻ എസ്.എ.ഒ.സിയുടെ അന്താരാഷ്ട്ര കാളിങ് സേവനമായ അലോയാണ് അലോ ആപ് എന്ന പേരിലുള്ള ആപ്‌ളിക്കേഷൻ പുറത്തിറക്കിയത്. എയർടെൽ, ഐഡിയ തുടങ്ങി ഇന്ത്യയിലെ മുൻനിര മൊബൈൽ നെറ്റ് വർക്കുകളിലേക്ക്
മസ്‌കത്ത്: ഇനി ഒമാനിലിരുന്ന് നാട്ടിലെ മൊബൈൽ ഫോണുകളിൽ റീ ചാർജ് ചെയ്യാൻ അവസരം ഒരുങ്ങുന്നു. ഒരു സ്മാർട്ട് ഫോൺ ആപ്‌ളിക്കേഷൻ. ഇന്റഗ്രേറ്റഡ് ഒമാൻ ടെലി കമ്യൂണിക്കേഷൻ എസ്.എ.ഒ.സിയുടെ അന്താരാഷ്ട്ര കാളിങ് സേവനമായ അലോയാണ് അലോ ആപ് എന്ന പേരിലുള്ള ആപ്‌ളിക്കേഷൻ പുറത്തിറക്കിയത്.
എയർടെൽ, ഐഡിയ തുടങ്ങി ഇന്ത്യയിലെ മുൻനിര മൊബൈൽ നെറ്റ് വർക്കുകളിലേക്ക് അലോ ആപ് മുഖേന ടോപ് അപ് ചെയ്യാവുന്നതാണ്. 130 രാഷ്ട്രങ്ങളിലെ 350 ടെലികോം നെറ്റ്‌വർക്കുകളിലേക്ക് ആപ് ഉപയോഗിച്ച് റീചാർജ് ചെയ്യാൻ സൗകര്യമുണ്ട്. ഇതുസംബന്ധിച്ച് മൊബൈൽ ടോപ്അപ് രംഗത്തെ അന്താരാഷ്ട്ര കമ്പനിയായ ഡിംഗുമായി ഇന്റഗ്രേറ്റഡ് ഒമാൻ ടെലി കമ്യൂണിക്കേഷൻ എസ്.എ.ഒ.സി കരാർ ഒപ്പിട്ടു.
ഇന്ത്യക്കുപുറമെ യു.എ.ഇ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്‌ളാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും 0.275 ബൈസ മുതൽ റീചാർജ് ചെയ്യാം. ഗൂഗ്ൾ പ്‌ളേ സ്റ്റോറിൽനിന്ന് ആപ്‌ളിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം ഒരു റിയാൽ, അഞ്ച് റിയാൽ മൂല്യമുള്ള അലോ കാർഡുകൾ ഉപയോഗിച്ചാണ് ആപ് റീചാർജ് ചെയ്യേണ്ടത്. അലോ കാർഡ് ഉപയോഗിച്ച് ചെയ്തിരുന്ന കാളിങ് സൗകര്യത്തിനുപുറമെ കറൻസി വിനിമയനിരക്കും ആപ്പിൽ ലഭ്യമാണ്.