തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജ്ജുൻ തന്റ വിശേഷങ്ങൾ സോഷ്യൽമീഡിയ വഴി ആരാധകർക്ക് മുമ്പിൽ എത്തിക്കാറുണ്ട്. രണ്ടാമതൊരു മകൾ ഉണ്ടായപ്പോഴും മകളുടെ ചിത്രങ്ങൾ പങ്ക് വച്ച് സന്തോഷം ആരാധകരുമായി പങ്ക് വച്ചിരുന്നു. അന്ന് താടിയിൽ കൈവെച്ച് കമഴ്ന്നു കിടന്നുറങ്ങുന്ന തന്റെ പെൺകുഞ്ഞിന്റെ ചിത്രം സോഷ്യൽമീഡീയയിൽ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും മകൾക്കൊപ്പമുള്ള ഫോട്ടോയും അതിനൊപ്പം എഴുതിയ കുറിപ്പുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഒരു മകൾക്കു തന്റെ അച്ഛനാകും ആദ്യ പ്രണയലവും എക്കാലത്തെയും ഹീറോയും എന്ന് കുറിച്ചിരിക്കുകയാണ് അല്ലു.2016 നവംബറിലാണ് അല്ലു അർജ്ജുനും ഭാര്യ സ്നേഹ റെഡ്ഡിക്കും പെൺകുഞ്ഞ് ജനിച്ചത്. ഒരു പെൺകുട്ടിയെ കിട്ടിയതിൽ സന്തോഷം ഉണ്ട് എന്നും ഒരു മകനും മകളുമായി ഇതിൽ കൂടുതൽ അനുഗ്രഹം വേറെയൊന്നും ഇല്ലെന്നും താൻ ഭാഗ്യവാനാണ് എന്നും കുഞ്ഞു ജനിച്ച ശേഷം അല്ലു ട്വിറ്ററിൽ കുറിച്ചിരുന്നു.

അല്ലുവിനും സ്നേഹയ്ക്കും അല്ലു അയാൻ എന്ന പേരുള്ള രണ്ടു വയസുകാരൻ മകൻ കൂടിയുണ്ട്. അല്ലു അർഹ എന്നാൽ ഹിന്ദു വിശ്വാസപ്രകാരം ശിവനെന്നും ഇസ്ലാം മതവിശ്വാസപ്രകാരം ശാന്തം, തെളിമയുള്ളത് എന്നുമാണ് അർത്ഥം.